ചതിച്ചത് മാങ്ങയോ മിക്‌സിയോ അതോ സമയമോ? മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമിയ്ക്ക് പരുക്ക്

ആരാധകര്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമിയെ മലയാളികള്‍ പരിചയപ്പെടുന്നത് ടെലിവിഷന്‍ പരമ്പരയിലെ ബാലതാരമായിട്ടാണ്. പിന്നീട് അവതാരകയായും ഗായികയായുമെല്ലാം അഭിരാമി ശ്രദ്ധ നേടി. ചേച്ചി അമൃതയ്‌ക്കൊപ്പം ബിഗ് ബോസിലും അഭിരാമി മത്സരിക്കാനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി.

ഈയ്യടുത്താണ് അഭിരാമി സ്വന്തമായി റസ്‌റ്റോറന്റ് ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിരാമി തന്റെ ജീവിതത്തിലേയും റസ്‌റ്റോറന്റിലേയും വിശേഷങ്ങള്‍ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അപകടത്തെക്കുറിച്ചാണ് അഭിരാമി പുതിയ വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാചകം ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെയാണ് അഭിരാമിയ്ക്ക് അപകടമുണ്ടാകുന്നത്.

Abhirami Suresh

മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമിയുടെ കൈയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. വലതു കയ്യിലെ അഞ്ച് വിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. താന്‍ പാചകം ചെയ്യുന്നതിന്റേയും അപകടത്തെക്കുറിച്ച് സംസാരിക്കുന്നതിന്റേയും വീഡിയോയാണ് അഭിരാമി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മാങ്ങയാണോ മിക്‌സിയാണോ അതോ സമയമാണോ ചതിച്ചതെന്ന് അറിയില്ല. ഗംഭീരമായൊരു പണി കിട്ടി. നിങ്ങളെ കൊതിപ്പിച്ചതു കൊണ്ട് കിട്ടിയതാകും. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല. മിക്‌സ് പൊട്ടിത്തെറിച്ച് കയ്യില്‍ അതിന്റെ ബ്ലെയ്ഡ് കൊണ്ട് മുറിഞ്ഞിരിക്കുകയാണ്. ആ സമയത്ത് എടുത്ത വീഡിയോ ആയതിനാല്‍ കൈ താനെ വിറയ്ക്കുന്നുണ്ടെന്നും അഭിരാമി പറയുന്നു.

കുറച്ച് കാലത്തിന് ശേഷം വീഡിയോ ഒക്കെ ചെയ്ത് സന്തോഷത്തോടെ തിരിച്ചുവരാം എന്ന് കരുതിയതാണ്. പക്ഷെ അവിടെയും പണി പാളി എന്നാണ് അഭിരാമി പറയുന്നത്. ഞാന്‍ ഇന്നോ ഇന്നലെ കുക്കിംഗ് തുടങ്ങിയതല്ല. ലോക്ക് ചെയ്ത മിക്‌സിയാണ്. പക്ഷെ മിക്‌സി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്. ആദ്യത്തെ പത്ത് മിനുറ്റ് എന്റെ റിലേ കട്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ബോധവുമില്ലായിരുന്നു. ശര്‍ദ്ദിക്കാന്‍ വരുകയും തല കറങ്ങുകയുമൊക്കെ ചെയ്തു. ഇത് സംഭവിച്ചെന്ന് കരുതി ഞാന്‍ കുക്കിംഗ് നിര്‍ത്തില്ലെന്നും അഭിരാമി പറയുന്നു.

ലോക്കൊക്കെ മൂന്നാല് വട്ടം നോക്കിയതാണ്. എന്നാലും പറ്റണത് പറ്റും. കണ്ണില്‍ കൊണ്ടത് പുരികത്ത് കൊണ്ടുവെന്ന് കരുതിയാല്‍ മതി. ആഴത്തിലുള്ള മുറിവാണെന്നും അഭിരാമി പറയുന്നത്. അതേസമയം കയ്യില്‍ കെട്ടൊക്കെയിട്ട ശേഷം സിമ്പിളായ കാര്യങ്ങള്‍ കുക്ക് ചെയ്യാം. അങ്ങനെയൊന്നും എന്നെ തളര്‍ത്താനാകില്ല. ചൂടിന്റെ പ്രഷറോ, കുക്കറിന്റെ ലോക്കിന്റെ പ്രശ്‌നമോ ആകാം കാരണമെന്നും അഭിരാമി പറയുന്നു.

Abhirami Suresh

കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം തിരികെ വരും. ആശുപത്രിയില്‍ നിന്നും ചികിത്സ തേടുന്നതും വീഡിയോയിലുണ്ട്. ഇപ്പോള്‍ അഭിരാമി വിശ്രമത്തിലാണ്. വിരലുകളിലെല്ലാം മരുന്ന് വച്ചിരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. തനിക്ക് ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ലെന്നും അഭിരാമി പറയുന്നു.

നിരവധി പേരാണ് ഗെറ്റ് വെല്‍ സൂണ്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം മിക്‌സിയില്‍ ചൂടുള്ളത് ഇടരുതെന്ന നിര്‍ദ്ദേശവും നിരവധി പേര്‍ കമന്റുകൡലൂടെ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും താരത്തിന്റെ തിരിച്ചുവരവിനായി ആശംസകള്‍ നേര്‍ന്ന് എത്തുന്നവര്‍ ധാരാളമാണ്.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X