എന്തുകൊണ്ട് അമൃത മിണ്ടുന്നില്ല? എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷെ ചില ഇടപെടലുണ്ടായെന്ന് അഭിരാമി!

നടന്‍ ബാലയും മുന്‍ പങ്കാളി എലിസബത്തും തമ്മിലുള്ള പോര് തുടരുകയാണ്. ബാലയ്‌ക്കെതിരെ തുടരെ തുടരെയായി ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തുകയാണ്. എലിസബത്തിനെതിരെ ബാലയും ഭാര്യ കോകിലയും പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ ഇതിനിടെ ബാലയുടെ മുന്‍ ഭാര്യ അമൃതയോട് എന്തുകൊണ്ട് എലിസബത്തിനെ പിന്തുണയ്ക്കുന്നില്ല എന്ന് ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തങ്ങളുടെ യൂട്യൂബ് ചാനലായ അമൃതം ഗമയില്‍ അമൃതയും അഭിരാമിയും ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന്റെ കമന്റില്‍ ഒരാള്‍ എലിസബത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തി. ഇതിന് ഇപ്പോഴിതാ അഭിരാമി സുരേഷ് മറുപടി നല്‍കിയിരിക്കുകയാണ്.

Abhirami Suresh

'എലിസബത്തിനു എന്തെങ്കിലും തരത്തില്‍ മാനസികമായും വൈകാരികമായും ഒക്കെ ഒരു ആശ്വാസവാക്ക് എങ്കിലും കൊടുക്കാന്‍ ശ്രമിക്കണേ അഭിരാമി, അമൃത. എലിസബത്ത് പറയുന്ന കാര്യങ്ങള്‍ മറ്റ് ആരെക്കാളും നിങ്ങള്‍ക്ക് കുറച്ചു കൂടി മനസ്സിലാക്കാന്‍ കഴിയുമല്ലോ' എന്നായിരുന്നു കമന്റ്. പിന്നാലെയാണ് അഭിരാമി മറുപടിയുമായി എത്തിയത്. തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം ആ ബന്ധം തകര്‍ന്നു പോയി എന്നാണ് അഭിരാമി പറയുന്നത്. അഭിരാമിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പ്രിയപ്പെട്ട സഹോദരി,

നിങ്ങളുടെ കമന്റിലെ ആത്മാര്‍ത്ഥയും കരുതലും ഞങ്ങള്‍ മാനിക്കുന്നു. മാസങ്ങള്‍ മുമ്പ് ഞങ്ങള്‍ സത്യസന്ധമായി തന്നെ എലിസബത്തുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞങ്ങളെ അകലങ്ങളില്‍ തന്നെ നിര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ചില വ്യക്തികളുടെ ഇടപെടല്‍ മൂലം ഞങ്ങളുടെ ശ്രമം വിഫലമായി. അവര്‍ സാഹചര്യങ്ങളെ വളച്ചൊടിച്ചു, ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയുണ്ടാക്കി. അതിന് ശേഷം അവര്‍ ഞങ്ങളുമായി ബന്ധപ്പെടാന്‍ ഒരുക്കമായിട്ടില്ല.

ഞങ്ങള്‍ രണ്ടു പേരും അവരെ ബന്ധപ്പെടാനും പിന്തുണ അറിയിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ, തനിക്കൊപ്പം നില്‍ക്കുന്ന കരുത്തരായ ആളുകള്‍ക്കൊപ്പം അവര്‍ ഒറ്റയ്ക്ക് പോരാന്‍ തീരുമാനിച്ചിരുന്നു. സത്യത്തില്‍, ഞങ്ങളുടെ ജീവിതത്തില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവുമുണ്ട്. രണ്ട് വര്‍ഷം മാത്രം അയാള്‍ക്കൊപ്പം ജീവിച്ച അവര്‍ക്ക് ഇത്രമാത്രം ട്രോമയുണ്ട്. പതിനാല് വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നു പോയ വേദന ചിന്തിച്ചു നോക്കൂ.

അയാള്‍ ഒരിക്കല്‍ പോലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും, എല്ലാ വേദനയും സഹിച്ച്, അയാളുടെ ഒരു രൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളര്‍ത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നല്‍കി. സത്യത്തില്‍, ഞങ്ങള്‍ക്ക് യാതൊരു നേട്ടവം ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ ഒരുപാട് ശ്രമിച്ചിരുന്നു. അച്ഛന്‍ എന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും തന്റെ മകളോട് അയാള്‍ കാണിച്ചിട്ടില്ല. അത് തന്നെ അയാള്‍ എത്തരക്കാരന്‍ ആണെന്ന് പറയുന്നുണ്ട്.

Take a Poll

ഞങ്ങളെപ്പോല എലിസബത്തിനെ ഒരിക്കലും സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരുടെ സത്യസന്ധത ആരും ചോദ്യം ചെയ്തിട്ടില്ല. അവര്‍ക്ക് അത്തരം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ തനിക്ക് ചുറ്റുമുള്ളവരുടെ ഒപ്പം, ഈ പോരാട്ടം ഒറ്റയ്ക്ക് പൊരുതാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. അമൃതയും എലിബസത്തും ഒരുമിച്ച് വന്നിരുന്നുവെങ്കില്‍ ഈ പോരാട്ടം കൂടുതല്‍ ശക്തവും കരുത്തേറിയതും വിലമതിക്കുന്നതുമായേനെ. പക്ഷെ നിര്‍ഭാഗ്യവശാല്‍ ചിലര്‍ ഇടപെട്ടു, ഞങ്ങളെക്കുറിച്ച് അവരില്‍ വിഷം കുത്തിവച്ചു. അങ്ങനെ ആ സാധ്യത തന്നെ നശിച്ചു.

Abhirami Suresh

അതിന്റെ ഫലമായി, ദീര്‍ഘകാലമായി ഞങ്ങള്‍ക്കിടയില്‍ ഒരു കോണ്ടാക്ടുമില്ല. പക്ഷെ എന്ത് തന്നെയാണെങ്കിലും അവര്‍ക്ക് ഞങ്ങളെ ആവശ്യം വരികയാണെങ്കില്‍ ഞങ്ങള്‍ എന്നും അവരുടെ കൂടെ കാണും. വര്‍ഷങ്ങളോളം ഞങ്ങള്‍ വേദന സഹിച്ചു. ഇപ്പോഴും ആ മനുഷ്യന്‍ ഞങ്ങളുടെ പേര് അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടുകയാണ്. ഞങ്ങള്‍ റിക്കവറിയുടെ പാതയിലാണ്. രണ്ട് വര്‍ഷത്തേയും പതിനാല് വര്‍ഷത്തേയും വേദനകള്‍ താരതമ്യം ചെയ്യാന്‍ പാടില്ലെന്നും ഞങ്ങള്‍ക്കറിയാം.

അതിനാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും കരുതുക. എലിസബത്തിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കുന്നത് തുടരുക.

FAQs
എപ്പോഴാണ് അമൃത സുരേഷും ബാലയും വിവാഹിതരായത്?

2010ലാണ് അമൃത സുരേഷും ബാലയും വിവാഹിതരായത്. എന്നാല്‍ 2019 ല്‍ ഇരുവരും ഔദ്യോഗികമായി പിരിയുകയുണ്ടായി.

Filmibeat Entertainment

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X