'സഹായിക്കാന്‍ ശ്രമിച്ചാലും വില്ലനാക്കും, ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലത്'; എലിസബത്തിനുള്ള അഭിരാമിയുടെ മറുപടിയോ

മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ടെലിവിഷനിലൂടെയാണ് കടന്നു വരുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഇന്ന് അഭിരാമി. തന്റെ സഹോദരിയുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ട് പ്രതികരിക്കുന്ന അഭിരാമിയെ മലയാളി കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. കുറച്ച് നാളുകളായി തന്റെ മാനസികവാസ്ഥ വളരെ മോശമായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്. സഹായിക്കാന്‍ ശ്രമിച്ചിട്ടും വില്ലനായി ചിത്രീകരിക്കപ്പെടുന്നതിനെക്കുറിച്ചും തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ചുമൊക്കെയാണ് അഭിരാമി കുറിക്കുന്നത്.

Abhirami Suresh

''ഞാന്‍ ദുര്‍ബലമായ മാനസികാവസ്ഥയിലായിരുന്നു. ഇപ്പോഴും ശരിയായി വരുന്നതേയുള്ളൂ. ചിലപ്പോള്‍ യാതൊരു കാരണവുമില്ലാതെ നമ്മള്‍ വില്ലനാകും. അതില്‍ നമുക്ക് ചെയ്യാനൊന്നുമുണ്ടാകില്ല. ദയ തെറ്റിദ്ധരിക്കപ്പെടും, മറ്റെന്തോ ആയി വ്യാഖ്യാനിക്കപ്പെടും. അപ്പോഴാണ് നമ്മള്‍ തിരിച്ചറിയുക, ഒറ്റയ്ക്ക് നടക്കുന്നതാകും നല്ലത്. വഴി ദുര്‍ഘടം നിറഞ്ഞതാകും, മുള്ളുകള്‍ നിറഞ്ഞതും കൂര്‍ത്ത അഗ്രങ്ങളുള്ളതുമാകാം, വേദനിക്കും. പക്ഷെ മുറിവുകള്‍ സുഖപ്പെടും. അവ എപ്പോഴും അങ്ങനെയാണ്.'' എന്നാണ് അഭിരാമി പറയുന്നത്.

ഇതുപോലൊരു ലോകത്ത് മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് ഐസിന് മുകളിലൂടെ നടക്കുന്നത് പോലെയാണ്. എപ്പോഴാണ് കാല്‍ച്ചുവട്ടില്‍ പൊട്ടല്‍ വീഴുകയെന്ന് അറിയില്ല. അതാണ് കലിയുഗം. സത്യം മങ്ങിയിരിക്കുന്നു. ആളുകള്‍ തങ്ങള്‍ക്ക് വേണ്ടതേ കാണൂ. നല്ല ഉദ്ദേശത്തോടെ ചെയ്തതെല്ലാം ബഹളത്തിനിടയില്‍ കൈ വിട്ടു പോകുന്നത് കാണേണ്ടതി വരുന്നത് ഹൃദയഭേദകമാണ്. പക്ഷെ കാര്യങ്ങള്‍ അങ്ങനെയാണെന്നും അഭിരാമി പറയുന്നു.

ഒരു ഘട്ടത്തില്‍ നമ്മള്‍ വിശദീകരിക്കുന്നത് നിര്‍ത്തും. നമ്മള്‍ നിസ്സഹായരാകുമ്പോഴും, ശ്രമിച്ചതത്രയും സഹായിക്കാന്‍ ആണെങ്കിലും, നമ്മളെ തെറ്റുകാരായി ചിത്രീകരിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ചെയ്യാന്‍ സാധിക്കുക ഒന്ന് ശ്വാസമെടുത്ത് വിട്ടുകളഞ്ഞ് മുന്നോട്ട് പോവുക മാത്രമാകും. കാരണം, എത്രത്തോളം നീതിരഹിതമാണെന്ന് തോന്നിയാലും എല്ലാം ശരിയാക്കാന്‍ കാലത്തിന് അതിന്റേതായ രീതിയുണ്ടെന്നും താരം പറയുന്നു.

ഇത് മനസിലായവരോട്, ഇതിലൂടെ കടന്നു പോയവരോട് പറയാനുള്ളത് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് മാത്രമാണ്. ചില യുദ്ധങ്ങള്‍ പോരാടാനുള്ളതല്ല. ചിലപ്പോള്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കാര്യം, ഒരു ചുവട് പിന്നോട്ട് വെച്ച്, നടത്തം തുടരുക എന്നതാകും എന്നും അഭിരാമി പറയുന്നു. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ചു കൊണ്ട് എത്തുന്നത്. എന്താണ് അഭിരാമിയുടെ വൈകാരികമായ കുറിപ്പിന് പിന്നിലെ കാരണം എന്ന് വ്യക്തമല്ല.

'പലപ്പോഴും സ്വന്തം കുടുംബത്തിനെ സുരക്ഷിതം ആക്കാനുള്ള ശ്രമത്തില്‍ മറ്റുള്ളവരുടെ വിചാര വികാരങ്ങളെ നമ്മള്‍ ഓര്‍ക്കാറില്ല. അവര്‍ എത്ര മോശം സാഹചര്യത്തില്‍ ആണെങ്കില്‍ പോലും. ഇത് പലര്‍ക്കും പറ്റുന്നതാണ്, ഇതും കടന്നുപോകും.. ധൈര്യത്തോടെ ഇരിക്കുക.തെറ്റിദ്ധരിക്കുന്നവര്‍, കുറ്റപ്പെടുത്തുന്നവര്‍ ഒക്കെ മനസ്സിലാക്കുന്ന ഒരു സമയം വരും' എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Abhirami Suresh

അതേസമയം ബാല-എലിസബത്ത് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എലിസബത്തിനുള്ള അഭിരാമിയുടെ മറുപടിയാണെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. നേരത്തെ എലിസബത്തിന് പിന്തുണയുമായി അഭിരാമി രംഗത്തെത്തിയിരുന്നു. എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും തങ്ങളെക്കുറിച്ച് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായി അഭിരാമി പറഞ്ഞിരുന്നു. എന്നാല്‍ അഭിരാമിയ്ക്കും അമൃതയ്ക്കുമെതിരെ എലിസബത്ത് രംഗത്തെത്തി.

അമൃതയും അഭിരാമിയും തന്നെ ചതിച്ചുവെന്ന തരത്തിലായിരുന്നു എലിസബത്തിന്റെ പ്രതികരണം. ബാലയ്‌ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. പിന്നാലെയാണ് തന്‌റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു എന്ന ആരോപണം എലിസബത്ത് ഉന്നയിച്ചത്. അഭിരാമിയുടേയും അമൃതയുടേയും പേര് പരാമര്‍ശിക്കാതെയായിരുന്നു എലിസബത്തിന്റെ പ്രതികരണം. ഇതോടെ ബാല വിഷയത്തില്‍ അമൃതയും എലിസബത്തും രണ്ട് തട്ടിലാണെന്ന കാര്യം വ്യക്തമായിരുന്നു. ഈ പശ്ചാത്തലിലാണ് അഭിരാമിയുടെ കുറിപ്പും വായിക്കപ്പെടുന്നത്.

More from Filmibeat

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X