അടുത്ത ഗോപിയെ പിടിക്കൂ, ഊള ഫാമിലി! ഒരു സ്ത്രീയുടെ വീഴ്ചയെ പരിഹസിക്കാന്‍ നാണമില്ലേ എന്ന് അഭിരാമി
മലയാളികള്‍ക്ക് സുപരിചിതരാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. തങ്ങളുടെ കരിയറിലൂടെ മാത്രമല്ല, വ്യക്തി ജീവിതത്തിലൂടേയും ഇരുവരും വാര്‍ത്തകളില്‍ നിറയാറുണ്ട്. അമൃതയുടെ ദാമ്പത്യ ജീവിതവും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും സ്ഥിരം ഇടം നേടാറുണ്ട്. തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള കടന്നു കയറ്റം നേരിടേണ്ടി വരുന്നവാണ് അമൃതയും കുടുംബവും.
തന്റെ ജീവിതത്തിലെ ബന്ധങ്ങളുടെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയ അമൃതയ്ക്കും കുടുംബത്തിനുമെതിരെ കടന്നാക്രമണം നടത്തിയിട്ടുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹം മോചനം മുതല്‍ അമൃതയുടെ സ്വകാര്യ ജീവിതം വാര്‍ത്തകൡ ഇടം നേടുന്നുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഇരുവരുടേയും പ്രണയം. തങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ അമൃതയും ഗോപി സുന്ദറും ചെറുത്തു നിന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയും ജീവിതത്തില്‍ തങ്ങളുടേതായ വഴികളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. പക്ഷെ സോഷ്യല്‍ മീഡിയ ഇവരെ വിടാന്‍ ഒരുക്കമായിട്ടില്ല. ഇപ്പോഴും കമന്റുകളി്ല്‍ ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചെത്തുന്നവരുടെ ശല്യമാണ്.
ഇപ്പോഴിതാ അമൃതയെക്കുറിച്ചുള്ള സഹോദരി അഭിരാമിയുടെ പോസ്റ്റിന് താഴെയും ചില ശല്യക്കാര്‍ എത്തിയിരിക്കുകയാണ്. യാത്ര കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന അമൃതയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് അഭിരാമി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വീഡിയോയില്‍ അമ്മയെ അക്ഷമയോടെ കാത്തു നില്‍ക്കുന്ന മകള്‍ പാപ്പു എന്ന അവന്തികയേയും കാണാം. മനോഹരമായൊരു വീഡിയോയാണ് അഭിരാമി പങ്കുവച്ചത്.
എന്നാല്‍ ചിലര്‍ ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റുമായി എത്തി. അടുത്ത ഗോപിയെ പിടിക്കൂ, ഊള ഫാമിലി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്. ഒരാളുടെ മുറിവ് നോക്കി എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു? അതാണോ നിങ്ങളുടെ കുടുംബം നിങ്ങളെ പഠിപ്പിച്ചത്? ഒരാളുടെ വീഴ്ചയെ നോക്കി പരിഹസിക്കാന്‍? എന്നായിരുന്നു അഭിരാമിയുടെ മറുപടി.

ജീവിതത്തില്‍ ക്വാളിറ്റി കീപ്പ് ചെയ്യണം. മകള്‍ വലുതിയാ. പേഴ്‌സണല്‍ ഫ്രീഡം ഇങ്ങനെയല്ല കാണിക്കേണ്ടത് എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് അഭിരാമി നല്‍കിയ മറുപടി എന്താപ്പോ ഇണ്ടായേ? എന്നായിരുന്നു. ചാച്ചിയുടെ ഹസ് എവിടെ? പൂമ്പാറ്റ ഗിരീഷ് എന്നായിരുന്നു മറ്റൊരു കമന്റ്. ചില്ലി ഗോപി ഇല്ലേ? എന്ന് ചോദിച്ചയാളോട് വീട്ടില്‍ തന്നെ ഇരുന്നോണ്ട് വേണമെങ്കില്‍ സ്വിഗ്ഗിയിലോ സൊമാറ്റോയിലോ കാണും എന്നാണ് അഭിരാമി പറഞ്ഞത്. അതേസമയം നിരവധി പേരാണ് അഭിരാമിയുടെ പോസ്റ്റില്‍ സ്‌നേഹം പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
''പാപ്പുവിന്റെ 'അമ്മ എവിടെ, അമൃത എവിടെ എന്ന ചോദ്യങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിന്‍ കമന്റ് ആയിരുന്നു. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്. എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിള്‍ മതേര്‍സ് ആന്‍ഡ് ഫാതെര്‍സിനു എന്റെ പ്രത്യേകം സ്‌നേഹം അറിയിക്കുന്നു. എന്തൊക്കെ വേദനകള്‍ നിങ്ങളെ തളര്‍ത്താന്‍ നോക്കിയാലും, നമ്മളുടെ മനസ്സില്‍ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയും കൂടെ ഉണ്ടെങ്കില്‍, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും. അപ്പോള്‍ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു. ഒരുപാട് സ്‌നേഹത്തോടെ, ആമി'' എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്.


Click it and Unblock the Notifications