'ക്യാമറ ഓണാക്കി കുഞ്ഞിനെക്കൊണ്ട് പറയിപ്പിച്ചിട്ട് മോങ്ങുന്നു'; അവഹേളത്തിന് മറുപടി നല്‍കി അഭിരാമി

നടന്‍ ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. പിന്നാലെ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ അമൃത സുരേഷും രംഗത്തെത്തി. ബാല തന്റെ ആദ്യ വിവാഹം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും തന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് അമൃത വെളിപ്പെടുത്തിയത്. ബാലയുടെ വീട്ടില്‍ നിന്നും താന്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു എന്നും അമൃത പറഞ്ഞിരുന്നു.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് കളമൊരുങ്ങിയത്. ഇതിനിടെ ചിലര്‍ അമൃതയേയും കുടുംബത്തേയും വിമര്‍ശിച്ചും രംഗത്തെത്തി. ഇത്തരമൊരു കമന്റിന് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Abhirami Suresh

'മൊബൈല്‍ കേമറ ഓണാക്കി കൊടുത്ത് ആ പാവം കുഞ്ഞിനെ കൊണ്ട് പൊതുമധ്യത്തില്‍ എന്തെക്കെയോ വിളിച്ചു പറയിപ്പിച്ച്..ഇപ്പൊ കിടന്ന് രണ്ടും കൂടെ മോങ്ങാതെ ഓട്.' എന്നായിരുന്നു കമന്റ്. പിന്നാലെ നിരവധി പേര്‍ അമൃതയ്ക്കും അഭിരാമിയ്ക്ക് പിന്തുണയുമായി എത്തി.ഇതിനിടെയാണ് അഭിരാമി തന്നെ മറുപടിയുമായി എത്തിയത്.

''ഇറങ്ങി പോടോ. കാര്യങ്ങളറിയാതെ കിടന്ന് സംസാരിക്കുന്നു. ഈ ആക്രമണം അവസാനിപ്പിക്ക്. കുറേ നന്മമരങ്ങള്‍ വരുന്നു. ഒരു പെണ്ണിനേയും കുടുംബത്തിനേയും വേട്ടയാടുന്നവനെ ഒക്കെ വല്യ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷെ മനസാക്ഷിയെ തൊട്ട് പറയെടോ!

18-19 വയസുള്ള ഒരു ചെറിയ പെണ്ണിനെ കെട്ടി കൊണ്ടുവന്ന് പട്ടിയെ പോലെ ഇട്ട് തല്ലി തമിഴ്‌നാട് പൊണ്ടാട്ടി നയം കാണിച്ചത് മിണ്ടാതിരിക്കണമായിരുന്നോ അവര്‍? ശരി സമ്മതിച്ചു. അത് കഴിഞ്ഞ് അവര്‍ക്കൊരു തെറ്റുപറ്റി. പക്ഷെ സ്വന്തം തള്ളയെ തല്ലിയും ആട്ടിയും വേട്ടയാടാന്‍ ഇട്ടു കൊടുക്കുന്ന ഒരു അച്ഛനെ താനൊക്കെ ബഹുമാനിക്കുമോ? നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേരാണെങ്കില്‍ പത്താം വയസിലേ നിന്നേനെ ഈ ഷോ ഓഫ്. മതിയായി.

അവരുടെ കരിയറും ജീവിതവും gaslighting ചെയ്ത് നശിപ്പിച്ചു. ഇനി ആ കുഞ്ഞിനെ വെച്ച് സെന്റിമെന്റ്‌സ് വാങ്ങുമ്പോ അതിനെ നാട്ടുകാരിട്ട് ആട്ടുന്നതില്‍ നന്നും പ്രൊട്ടക്ട് ചെയ്യാതെ കണ്ണീരൊഴുക്കി സെന്റിമെന്റ്‌സ് അവിടേയും വര്‍ക്കൗട്ട് ചെയ്യുന്ന ഇയാളെയൊക്കെ സപ്പോര്‍ട്ട് ചെയ്യാന്‍ എങ്ങനെ പറ്റുന്നു? സ്വയം അനുഭവം വരുമ്പോള്‍ കാണാം. സ്വന്തം ചേച്ചിയ്‌ക്കോ അനിയത്തിയ്‌ക്കോ വരുമ്പോള്‍ കാണണം തന്റെയൊക്കെ നന്മ'' എന്നാണ് അഭിരാമി പറയുന്നത്.

Abhirami Suresh

ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രൊഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല എന്നും അഭിരാമി പറയുന്നുണ്ട്.

അതേസമയം ബാലയ്‌ക്കെതിരെയുള്ള അമൃതയുടെ വാക്കുകള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ബാലയുടെ ചവിട്ടു കൊണ്ട് ചോര തുപ്പി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും മകളെ കുപ്പി വച്ച് എറിഞ്ഞിട്ടുണ്ടെന്നും അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. താനിതുവരെ മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ മകളെ കൂടി സൈബര്‍ ആക്രമണത്തിന് ബാല ഇട്ടു കൊടുക്കുകയാണ്, ഇതിനാലാണ് പ്രതികരിച്ചതെന്നും അമൃത പറയുന്നുണ്ട്.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X