കുഞ്ഞിനോടുള്ള സ്‌നേഹമല്ല, അമ്മയോടുള്ള പക; ബാല കുടുംബത്തെ വേട്ടയാടുന്നു; ചേച്ചി ജീവനും കൊണ്ട് ഓടിയതാണ്

സഹോദരി അമൃത സുരേഷിന്റെ വീഡിയോയ്ക്ക് താഴെ ഉപദേശവുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി അഭിരാമി സുരഷ്. മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെ അമൃത വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഈ വീഡിയോ അഭിരാമി പിന്നാലെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് താഴെ ഉപദേശയുമായി എത്തിയ ഒരാള്‍ക്ക് അഭിരാമി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

'എന്റെ പൊന്നു ചേച്ചി നിങ്ങളുടെ കുടുംബകാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ തന്നെ വെക്കൂ, എന്തിനാണ് അത് തുറന്ന് കാണിക്കുന്നത്? ഈ കാണുന്ന നാട്ടുകാര്‍ ആണോ നിങ്ങളുടെ കുടുംബ പ്രശ്‌നത്തിന് കാരണം കുടുംബ കാര്യം വന്ന് ഇതില്‍ പറയാന്‍ നിന്നാല്‍ പിന്നഅതിനല്ലേ നേരം കാണുള്ളൂ പിന്നെ ഇതൊക്കെ കാണുന്നവര്‍ എന്തൊക്കെയാ പറയുന്നത് ആഹ് മോളുടെ വീഡിയോയുടെ താഴെ വന്ന നെഗറ്റീവ് കമന്റ്സ് നിങ്ങള് കാണുന്നില്ലേ എന്തിനാണ് ആഹ് കുഞ്ഞിനെ ഇതിന്റെ ഇടയില്‍ ഇട്ടു നാട്ടുകാര്‍ക് ചവുട്ടി തേക്കാന്‍ ഉള്ള വസ്തു ആകുന്നു' എന്നായിരുന്നു കമന്റ്. പിന്നാലെ അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു.

Abhirami Suresh

മോളെ, ഒരിക്കലെങ്കിലും അവരുടെ വശം ആളുകള്‍ അറിയണ്ടേ? നിന്റെ ചേച്ചിക്കാണ് ഈ ഗതി വന്നതെങ്കില്‍ നീ മിണ്ടാതിരിക്കാന്‍ പറയുമോ? അവര്‍ അത്രയും സഹികെട്ടതാണ്. ഞങ്ങള്‍ക്കാര്‍ക്കും ഉറക്കമില്ല, സമാധാനമില്ല. ഇവരെന്ത് തെറ്റാണ് നാട്ടുകാരോട് ചെയ്തത്? എന്നായിരുന്നു അഭിരാമിയുടെ മറുപടി. പിന്നാലെ മറ്റ് കമന്റുകള്‍ക്കും അഭിരാമി പ്രതികരിക്കുന്നുണ്ട്.

''ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങളെ ഇയാളിങ്ങനെ വേട്ടയാടുന്നത് ശരിയല്ല. അത് നില്‍ക്കാതെ ജീവിച്ച് കാണിച്ചാലും ഞങ്ങളെ സമൂഹം പഴിക്കുകയേയുള്ളൂ. മരിക്കണമെന്ന ചിന്തകളിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ഇയാളുടെ 10-15 വര്‍ഷമായുള്ള ടോര്‍ച്ചര്‍. ചേച്ചി പറ്റിയ സംഭവം ആണെങ്കിലും ഇതെന്റെ കുടുംബത്തെ തന്നെ ശിഥിലമാക്കിയ സത്യം ആണ്. എന്നിട്ട് ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ കുറേ കള്ളക്കണ്ണീരും സേവനങ്ങളും. കുഞ്ഞിനോടുള്ള സ്‌നേഹം അല്ല അയാളുടേത്. കുഞ്ഞിന്റെ അമ്മയോടുള്ള പകയാണ്. നല്ല ആണുങ്ങള്‍ അങ്ങനെയല്ല. മതിയായി. ഞങ്ങള്‍ അയാളുടെ കോടികള്‍ തട്ടിയെടുത്തിട്ടില്ല. ഞങ്ങളുടെ സംഗീതം സത്യം. എന്റെ ചേച്ചിയെ അത്ര ഉപദ്രവിച്ചിതു കൊണ്ട് ജീവനും കൊണ്ടാണ് ഓടിയത്. ആളുകള്‍ അതറിയാതെ അല്ലേ ഞങ്ങളെ വെറുക്കുന്നത്. അയാള്‍ പറയുന്ന എന്തെങ്കിലും കാര്യങ്ങള്‍ക്ക് തെളിവുണ്ടോ? എന്തൊരു വേദന ആണ് അയാള്‍ ഞങ്ങള്‍ക്ക് തരുന്നത്!'' എന്നാണ് അഭിരാമി പറയുന്നത്.

Abhirami Suresh

ധാരാളം പേരാണ് അഭിരാമിയുടെ കമന്റ് ബോക്‌സില്‍ കുടുംബത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതേസമയം അമൃത സുരേഷ് ബാലയുടെ രണ്ടാം ഭാര്യയായിരുന്നുവെന്നും നേരത്തെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്നും അഭിരാമി പറയുന്നുണ്ട്. നേരത്തെ ഇക്കാര്യം അമൃതയും വീഡിയോയില്‍ പറഞ്ഞിരുന്നു. ചന്ദന ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. തന്റെ ചേച്ചി രണ്ടാമത്തെ ഭാര്യയാണ്. പിന്നീടാണ് എലിസബത്തിനെ വിവാഹം കഴിച്ചത്. ഇപ്പോള്‍ മറ്റൊരു പേരും കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഉറപ്പില്ലാത്തതു കാരണം അത് വെളിപ്പെടുത്തില്ലെന്നും അഭിരാമി പറയുന്നുണ്ട്.

'ഈ കരച്ചില്‍ കാണാന്‍ വയ്യ ഈ ഒരു വിവാഹത്തിന്റെ പേരില്‍ ഈ കുടുംബം എന്ത് മാത്രം അനുഭവിച്ചു ഇപ്പോഴും പാപ്പു കുഞ്ഞു പോലും അനുഭവിച്ചോണ്ടിരിക്കുന്നു നിങ്ങളെ അറിയുന്നവര്‍ എന്നും നിങ്ങടെ കൂടെയുണ്ട് കുട്ടികളെ ഒരിക്കലും ഒറ്റക്കാണെന്നു കരുതരുത് ഞങ്ങളൊക്കെ കൂടെയുണ്ട്, അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിഞ്ഞു... എന്ന് മാത്രമാണ് മനസ്സിലാക്കിയിരുന്നത്. ഗാര്‍ഹിക - ശാരീരിക പീഢനങ്ങളുടെ കഥ ഇപ്പോള്‍ പാപ്പുവും ചേച്ചിയും പറയുമ്പോള്‍ മാത്രമാണ് അറിയുന്നത്. അയാള്‍ ഒരു സൈക്കോ ടൈപ്പ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മുന്നോട്ട് പോവുക മറ്റൊന്നും ശ്രദ്ധിക്കണ്ട'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X