ആരേയും വേദനിപ്പിക്കാതെ ഒരു സൈഡിലൂടെ പോകുന്ന എന്നെ എന്തിന് ദ്രോഹിക്കുന്നു? വീട്ടുകാരെ വരെ തെറിവിളിക്കുന്നു!
തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയുടെ പേരില്‍ അഭിരാമിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പ്രതികരിച്ചത്. സൈബര്‍ ബുള്ളിയിംഗ് ലോകത്തെ കരാട്ടെ കിഡ് ആണ് താനെന്നാണ് താരം പറയുന്നത്. ചെറുപ്പം മുതലേ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട് താന്‍ കരുത്തയായി മാറിയെന്നും താരം പറയുന്നു.
കൊക്കോ പഴം തിന്നുന്നതിന്റെ വീഡിയോയുടെ പേരിലായിരുന്നു അഭിരാമിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസവും അവഹേളനവും നേരിടേണ്ടി വന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒരു ഫ്രൂട്ട് കഴിച്ച് എയറിലായിരിക്കുകയാണ്. ആദ്യമായിട്ടാണ് ആ പഴം കഴിക്കുന്നത്. ആ വീഡിയോയുടെ പേരില്‍ ഒരുപാട് തെറി കേള്‍ക്കേണ്ടി വന്നു. വീട്ടുകാരെയാണ് പറയുന്നത്. നീ എവിടെ നിന്നു വന്നുവെന്ന് മറക്കരുത്, ചന്ദ്രനില്‍ നിന്നാണോ വരുന്നത്, മദാമ്മ എന്നൊക്കെയാണ് പറയുന്നത്. അത് വിടാനാണ് എന്നെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത്. പക്ഷെ സൈബര്‍ ബുള്ളിയിംഗ് കിട്ടി കിട്ടി ഞാന്‍ കരുത്തയായിരിക്കുകയാണ് ഇപ്പോള്‍.
സത്യായിട്ടും ഞാനത് ആദ്യമായി കഴിക്കുന്നത്. കൊക്കോ കേരളത്തില്‍ എവിടെ നട്ടാലും വളരും. പക്ഷെ കോട്ടയം, ഇടുക്കി പോലുള്ള ജില്ലകളിലാണ് കൂടുതല്‍ കാണുന്നത്. ഇവിടെ മാവ് വളരുന്നത് പോലെ കാണുന്നത് അവിടെയാണ്. പണ്ട്, സിറ്റിയൊക്കെ ഇത്രയും വികസിക്കാത്ത കാലത്ത് ഇവിടെ ഉണ്ടായിരിക്കും. ഞാനിത് ഫോട്ടോസിലും വീഡിയോസിലും മാത്രമേ കണ്ടിട്ടുള്ളൂ. അതിനാലാണ് ആദ്യമായി കഴിച്ചപ്പോള്‍ ആ ആവേശത്തില്‍ വീഡിയോ ഇട്ടത്.ഞാന്‍ മാത്രമല്ല, എന്നെ പോലെ കുറേ പേരുണ്ട്. വീഡിയോയുടെ കമന്റില്‍ തന്നെ അത് പറയുന്നവരെ കാണാം. അവരൊക്കെയും മലയാളികള്‍ തന്നെയാണ്.
എന്റെ അമ്മയും അച്ഛനും ആ സ്ഥലങ്ങളില്‍ നിന്നുള്ളവരല്ല. അവരും കുറേക്കാലം മുമ്പ് കഴിച്ചതാണ്. അമ്മയും ആ വീഡിയോയിലുണ്ട്. എന്റെ വീഡിയോ എടുക്കുന്ന രീതി, ഞാനൊരു ലൈഫ് സ്റ്റൈല്‍ വ്‌ളോഗര്‍ ആണ്. എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യം നല്ലതാണെന്ന് തോന്നുകയാണെങ്കില്‍ അത് ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുക എന്നതാണ്. അല്ലാതെ ഒരു സ്‌ക്രിപ്റ്റുണ്ടാക്കി അത് ഫോളോ ചെയ്തല്ല വീഡിയോയിടുന്നത്. അഭിനയിക്കാറില്ല. ഫേക്ക് ചെയ്യാന്‍ എളുപ്പമാണ്. പക്ഷെ ഞാന്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല.
ഞാന്‍ അത് കഴിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എനിക്ക് 28 വയസേ ആയിട്ടുള്ളൂ. എളമക്കരയിലാണ് എന്റെ വീട്. ഇവിടെ ഞാനിതുവരെ ഒരു കൊക്കോ മരം പോലും കണ്ടിട്ടില്ല. അടുത്ത വീടുകളിലൊന്നും ഉണ്ടായിരുന്നില്ല. ഒരാളെ വിമര്‍ശിക്കുമ്പോള്‍ സ്വന്തം നിലയില്‍ നിന്ന് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനൊക്കെ പറയാനാകുന്നത്. നമ്മളെ പോലെ ആയിരിക്കില്ല അപ്പുറത്തു നില്‍ക്കുന്നയാള്‍.

കുറച്ചൊക്കെ നമ്മുടെ ഷൂസില്‍ നിന്നും മാറി ചിന്തിക്കാനാകും. അനാവശ്യമായി ആളുകളെ ചീത്ത പറയേണ്ടതില്ല. വീഡിയോയുടെ താഴെ വന്ന് വീ്ട്ടുകാരെ തെറിവിളിക്കുന്നത് മോശമാണ്. വീഡിയോ ഇടുമ്പോള്‍ നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാന്‍ ബാധ്യസ്ഥാരണെന്നു പറയുന്നുണ്ട്. പക്ഷെ ഒരു കാര്യവുമില്ലാതെ ആളുകളെ തെറിവിളിക്കുന്നവര്‍ ഇതൊരു അവസരമാക്കിയെടുക്കുകയാണ്. ചീത്ത വിളിക്കുന്നതാണ് മോശം.
ഈ വിവാദം എന്നെ അങ്ങനെ വിഷമിപ്പിച്ചിട്ടില്ല. പക്ഷെ വീട്ടുകാരെ പറഞ്ഞാല്‍ തീര്‍ച്ചയായും കൊള്ളും. വീട്ടിലിരിക്കുന്നവരെ അനാവശ്യം പറയേണ്ടതില്ല. ആരൊക്കെ എന്തൊക്കെ കാണിക്കുന്നു, ഒരു സൈഡില്‍ കൂടി ആരേയും വേദനിപ്പിക്കാതെ പോകുന്ന എന്നെ എന്തിന് ആക്രമിക്കുന്നു? സൈബര്‍ സ്‌പേസ് കുറേക്കൂടി കനിവുള്ളൊരു ഇടമാക്കാന്‍ സാധിക്കണം.


Click it and Unblock the Notifications