ചേച്ചി ഒരിക്കലും തളരില്ല, ബാല ചേട്ടന്റെ ഒന്നും വേണ്ട! വിമര്‍ശിക്കുന്നവര്‍ വിദഗ്ധരാണോ? അഭിരാമി
മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമിയെ മലയാളികള്‍ പരിചയപ്പെടുന്നത് ബാലതാരമായിട്ടാണ്. ഹലോ കുട്ടിച്ചാത്തന്‍ എന്ന പരമ്പരയിലൂടെയായിരുന്നു അഭിരാമിയെ മലയാളി കടന്നു വരുന്നത്. വന്‍ ഹിറ്റായി മാറിയ സീരിയലായിരുന്നു അത്. എന്നാല്‍ പിന്നീട് അഭിരാമിയെ കാണുന്നത് അവതാരകയായും ഗായികയുമായുമെല്ലാമാണ്.
ചേച്ചി അമൃതയ്‌ക്കൊപ്പം ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായി എത്തി അഭിരാമി. ഇപ്പോഴിതാ ഉട്ടോപ്ര്യയിലൂടെ റസ്‌റ്റോറന്റ് ബിസിനസിലേക്കും കടന്നിരിക്കുകയാണ് അഭിരാമി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഭിരാമി സുരേഷ്. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് അഭിരാമി.

ഇപ്പോഴിതാ എബിസി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അഭിരാമി. ഈയ്യടുത്ത് ബിഗ് ബോസില്‍ തനിക്കൊപ്പമുണ്ടായിരുന്ന ദയ അശ്വതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഭിരാമിയെത്തിയിരുന്നു. ദയയെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ അഭിരാമി സംസാരിക്കുന്നുണ്ട്.
''ദയ ചേച്ചി ബിഗ് ബോസില്‍ ഉള്ളില്‍ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും, നമുക്കൊരാളെ ഇഷ്ടമല്ലെങ്കില്‍ പിന്നെ അയാള്‍ എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്ന ഒരാളായിട്ടാണ് തോന്നിയിട്ടുള്ളത്'' എന്നാണ് അഭിരാമി പറയുന്നത്. പിന്നാലെ താരം സൈബര്‍ ബുള്ളിയിംഗിനെതിരെ തുറന്നു സംസാരിക്കുകയാണ്.
''പൊതുവെ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമ്മള്‍ ഒരു വിഷയത്തില്‍ എക്‌സ്‌പേര്‍ട്ട് ആണെങ്കില്‍ മാത്രമേ ആ വിഷയത്തെക്കുറിച്ച് സംസാരിക്കാവൂ. ഒരു പരിപാടിയില്‍ വിധി കര്‍ത്താക്കളായി വിളിക്കുന്നത് ആ വിഷയവുമായി ബന്ധമുള്ളവരെ ആയിരിക്കില്ലേ? ഇതൊന്നും അല്ലാത്ത ആളുകള്‍ എന്നും ഉണ്ടാകും. അതില്‍ കൊള്ളുന്നതിനോട് മാത്രം പ്രതികരിക്കുക എന്നതാണ് എന്റെ രീതി. ഒരു പരിധി കഴിഞ്ഞാല്‍ ഒന്ന് പ്രതികരിച്ചാല്‍ പിന്നെ കുറേകാലത്തേക്ക് ഉണ്ടാകില്ല'' എന്നാണ് അഭിരാമി പറയുന്നത്.
അഭിനയത്തോടുണ്ടായിരുന്ന താല്‍പര്യത്തെക്കുറിച്ചും പിന്നീട് അഭിനയം ഉപേക്ഷിച്ചതിനെക്കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്. ''മൂന്ന് നാല് വയസ് മുതല്‍ അഭിനയത്തിനോട് ഭയങ്കര താല്‍പ്പര്യമായിരുന്നു. പിന്നീട് ആക്ടിംഗ് ഡിപ്ലോമയൊക്കെ ചെയ്തിട്ടുണ്ട്. അഭിനയം ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ കുറച്ച് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഞാനും ഇന്‍ഡസ്ട്രിയുമായി ഒത്തു പോയില്ല. ഞാന്‍ കുറേ കാര്യങ്ങളില്‍ കംഫര്‍ട്ടബിളായിരുന്നില്ല. പിന്നെ അങ്ങനെയുള്ള കഥാപാത്രങ്ങളും എന്നെ തേടി വന്നിട്ടില്ല. നല്ല വേഷങ്ങള്‍ വന്നാല്‍ ഇന്ന് ചെയ്യും'' എന്നാണ് അഭിരാമി പറയുന്നത്.

അഭിനയിക്കുന്ന സമയത്ത് താടിയുടെ പ്രശ്‌നം വിഷയമായിരുന്നു. ഈഗോയേക്കാളും അല്‍പ്പം ആത്മാഭിമാനമുള്ളയാളാണ് ഞാന്‍. കഷ്ടപ്പെട്ട് അഭിനയിക്കുമ്പോള്‍ അതും ഇതും പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ടാണ് നിര്‍ത്തിയത്. സാഹചര്യങ്ങള്‍ കൊണ്ട് നിര്‍ത്തിയതാണെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുന്ന അഭിരാമി താന്‍ ഇപ്പോള്‍ പ്രണയത്തിലാണോ അല്ലയോ എന്ന് പറയാന്‍ ഒരുക്കമായില്ല.
ചേച്ചിയില്‍ നിന്നും അവരുടെ വില്‍ പവറാണ് എടുക്കാന്‍ ആഗ്രഹം. ഷി നെവര്‍ ഗിവ്‌സ് അപ്പ്. ഒരിക്കലും തളരില്ല. വിട്ടു തരില്ല എന്ന സമീപനമാണ്. ഞാന്‍ ഒരു പോയന്റ് കഴിയുമ്പോള്‍ ഗിവ് അപ്പ് ചെയ്യുമെന്നും അഭിരാമി പറയുന്നുണ്ട്. പക്ഷെ ചേച്ചി അങ്ങനെയല്ലെന്നും താരം പറയുന്നു. അടുത്തതായി അവതാരക ചോദിച്ചത് ബാലയെക്കുറിച്ചായിരുന്നു. എന്നാല്‍ ബാല ചേട്ടനില്‍ നിന്നും ഒന്നും എടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അഭിരാമി പറഞ്ഞത്. ബാലച്ചേട്ടന്റെ ഒന്നും എനിക്ക് വേണ്ടെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications











