For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രമാണ് ചിലരുടെ പ്രശ്‌നം, ബീച്ചിൽ പോയി ചുരിദാറിട്ട് നിൽക്കാൻ പറ്റില്ല; ഞങ്ങൾക്ക് മാറ്റങ്ങളുണ്ട്: അഭിരാമി

  |

  ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ സഹോദരി അഭിരാമി സുരേഷും പ്രേക്ഷകർക്ക് സുപരിചിതയാണ്. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ പോലുള്ള സീരയലുകളിലും പിൽക്കാലത്ത് ചില സിനിമകളിലും അഭിരാമി സുരേഷ് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയെപ്പോലെ തന്നെ അഭിരാമിയും നല്ലൊരു ​ഗായികയാണ്.

  ബി​ഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർഥിയായി എത്തിയതോടെയാണ് അഭിരാമി കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്. അമൃതയ്ക്കൊപ്പമാണ് അഭിരാമി എത്തിയത്. രണ്ടുപേരും ഒരു മത്സരാർഥിയായിട്ടാണ് ഷോയിൽ പങ്കെടുത്തത്. കോവിഡ് കാരണം നിർത്തിവെച്ച ആ ബിഗ് ബോസ് സീസണിന് ശേഷം മ്യൂസിക്ക് ബാന്റും യുട്യൂബ് ചാനലുമൊക്കെയായി അഭിരാമിയും അമൃതയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

  Also Read: ഇന്റർവ്യൂ എന്ന് കേട്ടാൽ ഞാൻ ഓടും; ശ്രീകൃഷ്ണപുരത്തെ കോമഡിയൊക്കെ സംഭവിച്ചു പോയതാണ്: ബിന്ദു പണിക്കർ

  ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ യുട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് അമൃത സുരേഷ് അറിയിച്ചിരുന്നു. അന്ന് മുതൽ അമൃതയ്ക്കും അഭിരമിക്കും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം അഭിരാമി ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.

  തങ്ങളെ അനാവശ്യമായി ആക്രമിക്കുകയാണ്. പ്രായമുള്ള സ്ത്രീകൾ വരെ കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചാണ് സംസ്‌കാരം പഠിപ്പിക്കാൻ വരുന്നത്. ഇനിയും ഇതൊന്നും സഹിക്കാൻ കഴിയില്ല ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് അഭിരാമി ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ അറിയിച്ചത്. ഇത് നിരവധി പേർ ഷെയർ ചെയ്യുകയും ഇവർക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  Also Read: 'ജീവിതം ഇനിയങ്ങോട്ട് ഒരുമിച്ച്.... എന്റെ ഭാര്യയാകാൻ പോകുന്നവൾ'; വിവാഹ വിശേഷം പങ്കുവെച്ച് നടൻ ഹരീഷ് കല്യാൺ!

  തനിക്കെതിരെ ഉണ്ടാകുന്ന ബോഡി ഷെമിങ് കമന്റുകളെ കുറിച്ചുമെല്ലാം അഭിരാമി അന്ന് സംസാരിച്ചിരുന്നു. അതിന് പിന്നാലെ ഫ്ളവേർസിലെ ഒരു കോടി എന്ന പരിപാടിയിൽ അഭിരാമി സുരേഷ് പങ്കെടുത്തിരുന്നു. താനും ചേച്ചിയും അമ്മയുമെല്ലാം നേരിടുന്ന സൈബർ ആക്രമങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താരം ഷോയിൽ പങ്കുവച്ചിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അഭിരാമിയുടെ വാക്കുകളിലേക്ക്.

  'സ്‌കൂള്‍ കാലം മുതലേ എന്റെ താടി എല്ലിന്റെ പേരില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അത് ശീലമാണ്. ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും (അമൃത സുരേഷ്, ഗോപി സുന്ദര്‍) ബന്ധത്തിന് ശേഷമാണ് സൈബര്‍ അറ്റാക്കുകൾ കൂടിയത്. ഫെയ്‌സ്‌ബുക്കിൽ ഞങ്ങളുടെ പോസ്റ്റിന് താഴെ പല മോശം കമന്റുകളും വരാറുണ്ട്. അതെല്ലാം കണ്ട് അമ്മ എപ്പോഴും കരയും, അമ്മ കണ്ട മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരും,'

  Also Read: ആത്മഹത്യ ചെയ്യാനായി റെയില്‍വേ ട്രാക്കിലേക്ക് ഓടി; ഒരു കുഞ്ഞില്ലാത്ത വേദനയെ കുറിച്ചും നടന്‍ വിനോദ് കോവൂര്‍

  'എന്റെ താടിയെ കളിയാക്കിയാണ് കൂടുതൽ കമന്റുകളും വരുന്നത്. ഹാന്‍സ് വച്ചാണോ നടക്കുന്നത് എന്ന് ചോദിക്കും. ചിലർ ഹനുമാൻ എന്ന് കളിയാക്കി വിളിക്കാറുമുണ്ട്. എനിക്ക് മാത്രമല്ല, അമ്മയ്ക്കും ചേച്ചിയ്ക്കും എല്ലാവർക്കുമെതിരെ മോശം കമന്റുകൾ വരാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കുഴപ്പമില്ല, ഫേസ്ബുക്കിലെ അവസ്ഥ അതിഭീകരമാണ്,'

  അമൃത സുരേഷിന്റെ ജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല തങ്ങൾക്കെതിരായ ആക്രമങ്ങൾ എന്നും അഭിരാമി പറയുന്നുണ്ട്. 'എന്നെ കണ്ടാല്‍ ജാഡക്കാരിയാണ് എന്ന ഒരു തോന്നലോക്കെ ഉള്ളത് കൊണ്ട് കൂടിയാകും. ബാലയുമായുള്ള ചേച്ചിയുടെ വിവാഹ മോചനത്തിന് ശേഷമാണ് കൂടുതല്‍ ഇഷ്ടക്കേടുകള്‍ ആളുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഗോപി ചേട്ടനുമായി ബന്ധത്തിലായപ്പോൾ അതിനും എന്നെ പഴിക്കുന്നത്. എന്തിനാണ് എന്നാണ് എനിക്ക് മനസിലാവാത്തത്,'

  Also Read: 'ഒരേ തന്തിയിൽ...'; ഒറ്റ വരിയിൽ നഷ്ടവും വേദനയും വിവരിച്ച് ബിജിബാൽ, ഭാര്യയുടെ ഓർമകളിൽ താരം!

  'ഞങ്ങളുടെ ഡ്രസ്സിങ് സ്റ്റൈലിനെയാണ് പലപ്പോഴും വിമര്‍ശിക്കുന്നത്. പാപ്പുവിനെ പോലും വെറുതേ വിടുന്നില്ല. പണ്ട് റിയാലിറ്റി ഷോയില്‍ കരഞ്ഞുകൊണ്ടിരുന്ന പാവം അമൃതയുടെ വസ്ത്രധാരണം ഒക്കെ മാറിയെന്നാണ് വിമർശനം. കാലത്തിന് അനുസരിച്ച് ചില മാറ്റങ്ങള്‍ വന്നു എന്നത് സത്യമാണ്. ബീച്ചില്‍ ഒക്കെ പോയി ചുരിദാറിട്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. സാഹചര്യങ്ങളാണ് നമ്മെ മാറ്റുന്നത്,' അഭിരാമി പറഞ്ഞു.

  Read more about: abhirami
  English summary
  Abhirami Suresh Opens Up About Cyber Attacks And Body Shaming In Flowers Oru Kodi Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X