' ഈ അച്ഛേം അമ്മേം ബോള്‍ഡ് ആയി തിരിച്ചടിക്കാന്‍ പഠിപ്പിച്ചിരുന്നെങ്കില്‍'; അച്ഛനെക്കുറിച്ച് അഭിരാമി
മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ഗായികമാരെന്ന നിലയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തവരാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഈ സഹോദരിമാര്‍. രണ്ടുപേരുടേയും തുടക്കം ടെലിവിഷനിലൂടെയായിരുന്നു. ചേച്ചി അമൃത സുരേഷ് സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു താരമാകുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
അതേസമയം അഭിരാമിയാകട്ടെ കരിയര്‍ ആരംഭിക്കുന്നത് അഭിനേത്രിയായിട്ടായിരുന്നു. ബാലതരമായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് അവതാരക എന്ന നിലയിലും അഭിരാമി ശ്രദ്ധ നേടി. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സംഗീത ബാന്റ് രൂപീകരിക്കുന്നതും സംഗീത ലോകത്ത് പേരെടുക്കുന്നതുമെല്ലാം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഈ സഹോദരിമാര്‍.

ഇതിനിടെ ബിഗ് ബോസിലുമെത്തിയിരുന്നു ഇരുവരും. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലായിരുന്നു അഭിരാമിയും അമൃതയും മത്സരാര്‍ത്ഥികളായി എത്തിയത്. എന്നാല്‍ ഷോ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്നെ നിരന്തരം സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
അമൃതയുടേയും അഭിരാമിയുടെ ജീവിത വിജയത്തില്‍ ഏറ്റവും വലിയ പിന്തുണയും കരുത്തുമെല്ലാം അവരുടെ മാതാപിതാക്കളാണ്. ഇപ്പോഴിതാ അച്ഛന്റെ പിറന്നാള്‍ ദിവസം അഭിരാമി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം അവര്‍ തങ്ങള്‍ക്ക് പഠിപ്പിച്ചു തന്ന പാഠം എന്താണെന്നും അഭിരാമി പറയുന്നുണ്ട്.

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും.. എന്തൊക്കെ വേദനകള്‍ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കല്‍ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളര്‍ത്തിയപ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ' ഈ അച്ഛേ അമ്മേം ഒന്ന് ബോള്‍ഡ് ആയി തിരിച്ചടിക്കാന്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ' എന്ന്.

പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങള്‍ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഇന്നെന്റെ അച്ഛേടെ പിറന്നാളാണ്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി.. ഉമ്മ പി ആര്‍ സുരേഷ് എന്ന് പറഞ്ഞാണ് താരം കുറിപ്പ് നിര്‍ത്തുന്നത്.

നിങ്ങളൊരു മാഹാനായ അച്ഛനാണെന്നും അഭിരാമി പറയുന്നുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് അഭിരാമി സുരേഷ്. തനിക്കും സഹോദരിയ്ക്കും സഹോദരിയുടെ മകള്‍ക്കും വരെ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചും മറ്റുമുള്ള അഭിരാമിയുടെ തുറന്ന് പറച്ചിലുകളും അത്തരക്കാര്‍ക്കുള്ള മറുപടിയുമൊക്കെ കയ്യടി നേടിയിരുന്നു.
തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചും അഭിരാമി തുറന്ന് സംസാരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിംഗിനെതിരേയും താരം തുറന്നടിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ വച്ചും അഭിരാമി ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തനിക്ക് ബിഗ് ബോസില്‍ നിന്നും ആരാധകരെ നേടാനായപ്പോള്‍ സഹോദരിയ്ക്ക് നേരെ തിരിച്ചായിരുന്നു അവസ്ഥയെന്ന് ഒരിക്കല്‍ അഭിരാമി തന്നെ തുറന്നു പറഞ്ഞിരുന്നു.

നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുന്നവരാണ് അമൃതയും അഭിരാമിയും. ഈയ്യടുത്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ അമൃതയ്ക്ക് ശക്തമായ സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ സമയത്ത് പിന്തുണയുമായി അഭിരാമി കൂടെ തന്നെ നിന്നിരുന്നു. നേരത്തെ നടന്‍ ബാല അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും മറുപടിയുമായി അഭിരാമി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications