For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  |

  ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ സഹോദരി അഭിരാമി സുരേഷും പ്രേക്ഷകർക്ക് സുപരിചിതയാണ്. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ പോലുള്ള സീരയലുകളലും പിന്നീട് ചില സിനിമകളിലും അഭിരാമി സുരേഷ് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയെപ്പോലെ തന്നെ അഭിരാമിയും നല്ലൊരു ​ഗായികയും സം​ഗീത സംവിധായികയുമെല്ലാമാണ്.

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ മത്സരാർഥിയായും അമൃതയ്ക്കൊപ്പം അഭിരാമി എത്തിയിരുന്നു. രണ്ടുപേരും ചേർന്ന് ഒരു മത്സരാർഥിയായിട്ടാണ് അന്ന് മത്സരിച്ചിരുന്നത്. കോവിഡ് കാരണം നിർത്തിവെച്ച ആ ബിഗ് ബോസ് സീസണ് ശേഷം അഭിരാമിയും അമൃതയും ചേർന്ന് മ്യൂസിക്ക് ബാന്റും യുട്യൂബ് ചാനലുമൊക്കെയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

  Also Read: 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി, പക്ഷെ ഞാൻ തോൽക്കില്ല, ബീനയ്ക്ക് ഇപ്പോൾ കോൾ‌ ചെന്നുകാണും'; മനോജ് കുമാർ

  ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ യുട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് അമൃത സുരേഷ് അറിയിച്ചിരുന്നു. അന്ന് മുതൽ അമൃതയ്ക്കും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമാണ് നടക്കുന്നത്. നേരത്തെയും ഇവർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

  ഇപ്പോൾ അതിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയാണ് തനിക്കും സഹോദരിക്കും കുടുംബത്തിനും എതിരായ ആക്രമണങ്ങളോട് അഭിരാമി പൊട്ടിത്തെറിച്ചത്. ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്നും നിയമപരമായി നേരിടാൻ ഒരുങ്ങുകയാണെന്നും അഭിരാമി പറഞ്ഞു. അഭിരാമിയുടെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: ലഹരിയ്ക്ക് അടിമയാകരുത്, ആയാല്‍ ക്രിയേറ്റിവിറ്റി നഷ്ടപ്പെടും! കലഭാവന്‍ മണിയെക്കുറിച്ച് നിര്‍മ്മാതാവ്‌

  'ബിഗ് ബോസ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കും കുടുംബത്തിനും, പാപ്പുവിനെതിരെ ഉൾപ്പെടെ ഒരുപാട് പേർ ദ്രോഹിക്കുന്ന വിധത്തിലുള്ള കമന്റുകൾ ചെയ്യുകയാണ്. നിങ്ങൾ ലൈം ലൈറ്റിൽ നിൽക്കുന്നവർ അതുകൊണ്ട് ഇതൊക്കെ കേൾക്കാൻ ബാധ്യസ്ഥരല്ലേ അങ്ങനെ എടുത്ത് വിട്ടൂടെ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഒന്നും സഹിക്കേണ്ട ആവശ്യമില്ല. പരിധി വിടാൻ കാത്തിരിക്കുന്നത് തന്നെ മണ്ടത്തരമാണ്,'

  'എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു മൈൽസ്റ്റോൺ ഇവന്റിന് ശേഷം ഞങ്ങളുടെ എന്ത് വീഡിയോക്കും പോസ്റ്റുകൾക്കും താഴെ വളരെ അശ്ലീലമായ കമന്റുകളാണ് ചെയ്യുന്നത്. പ്രായമുള്ള ആന്റിമാർ വരെ വീട്ടുകാരെ ഉൾപ്പെടെ പച്ച തെറി വിളിച്ചാണ് സംസ്‌കാരം പഠിപ്പിക്കുന്നത്. പാപ്പുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുറച്ചു വീഡിയോകൾ പങ്കുവച്ചപ്പോഴാണ് ഈ ആക്രമങ്ങൾ വളരെ മൃഗീയമായി മാറുന്നത് മനസിലായത്,'

  Also Read: ദിലീപ് പാര വച്ചത് ഫുഡ്‌പ്ലേറ്റില്‍, മമ്മൂട്ടിയുടെ വാക്കുകള്‍ വിഷമിപ്പിച്ചു! ഉള്ള് തുറന്ന് സുരേഷ് ഗോപി

  'അതുകൊണ്ട് തന്നെ ഇന്ന് മുതൽ ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നവർ ആര് തന്നെ ആയാലും അവർക്ക് എതിരെ നിയമപരമായി നീങ്ങാൻ ആണ് തീരുമാനം. സൈബർ സെല്ലിൽ പരാതി നൽകാൻ പോവുകയാണ്,' അഭിരാമി പറഞ്ഞു.

  തന്റെ മുഖം സംസാര രീതി എന്നിവയെ കുറിച്ച് വരെ മോശം കമന്റുകൾ വരുന്നുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എന്റെ മുഖം ഇങ്ങനെ ആവാൻ കാരണം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് ശരിയാക്കാം ഞാൻ അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്റെ മുഖത്തെ പറ്റി ഓരോന്ന് പറയുന്നത് അവരുടെ വൈകൃതമായാണ് ഞാൻ കാണുന്നത്. അതിനോട് എനിക്ക് ഒരു വിഷയവുമില്ലെന്നും എന്റെ ഈ വൈകല്യം കൊണ്ടാണ് ജീവിക്കാൻ തീരുമാനമെന്നും അഭിരാമി പറഞ്ഞു.

  Also Read: വരന് പ്രായമുണ്ടെന്ന് അറിയുന്നത് മണ്ഡപത്തിലേക്ക് കയറുമ്പോള്‍! വെട്ടത്തിലെ ദിലീപിന്റെ പെങ്ങള്‍ ഇതാ ഇവിടെ

  ചിലർ ഐഡിയ സ്റ്റാർ സിംഗറിൽ നിങ്ങളെ കണ്ടിട്ടുണ്ട് അങ്ങനെ ആയിക്കൂടെ എന്നൊക്കെയാണ് ചോദിക്കുന്നത് അവരോട് എന്ത് പറയാൻ ആണ്. 15 വർഷം മുന്നെയാണ് അത്. ഞങ്ങൾ അന്ന് ഇട്ട പോലുള്ള വസ്ത്രങ്ങളല്ല ഇടുന്നത് എന്നൊക്കെ എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കുന്നു എന്നും അഭിരാമി ചോദിക്കുന്നുണ്ട്. തനിക്കെതിരെ പറയുന്നത് പിന്നെയും സഹിക്കും എന്നാൽ അമ്മയെയും പാപ്പുവിനെയും ഉൾപ്പെടെ പറയുന്നത് സമ്മതിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു.

  ലൈവ് വീഡിയോക്ക് താഴെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പരാതി നൽകുമെന്ന് അഭിരാമി പറയുന്നുണ്ട്. ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദർ ലൈവിൽ കമന്റ് ചെയ്തിരുന്നു. വീഡിയോക്ക് മുൻപ് തങ്ങളുടെ പോസ്റ്റുകൾക്ക് മുന്നിൽ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് അഭിരാമി പങ്കുവച്ചിരുന്നു. ഇത്തരം കമന്റുകൾ കാരണം തങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു. നിരവധി പേർ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

  Read more about: abhirami suresh
  English summary
  Abhirami Suresh reacts to Cyber Bullying against her and sister Amrutha Suresh family video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X