'ഭ്രാന്തന്മാര്‍ ഇറങ്ങിയിട്ടുണ്ട് കോടികളുടെ കണക്കുമായി'; മറുപടി നല്‍കി അഭിരാമി; വീഡിയോയുമായി താരം

പുതിയ വ്‌ളോഗുമായി അഭിരാമി സുരേഷ്. തന്റേയും കുടുംബത്തിന്റേയും രസകരമായൊരു വീഡിയോയാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം അഭിരാമി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന അടുപ്പം നഷ്ടമായതിനെക്കുറിച്ചും അതിനെ വീണ്ടെടുക്കാനുള്ള ശ്രമത്തെക്കുറിച്ചുമാണ് അഭിരാമി സംസാരിക്കുന്നത്.

''അധികം വ്‌ളോഗര്‍മാര്‍ ഇല്ലാതിരുന്ന കാലത്താണ് ഞങ്ങള്‍ വ്‌ളോഗിംഗ് ആരംഭിക്കുന്നത്. ഞങ്ങളുടെ നല്ലതും പ്രയാസമേറിയതുമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നതും വീഡിയോ ഒരുക്കുന്നതുമെല്ലാം ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കാരണം, നിങ്ങള്‍ എന്നും ഞങ്ങളുടെ കുടുംബത്തെ പോലെയാണ്. എജി കുടുംബം എന്ന് നമ്മള്‍ വിളിക്കുന്നൊരു ലോകം തന്നെ നമ്മള്‍ സൃഷ്ടിച്ചെടുത്തു. ഞങ്ങള്‍ വലിയ നാഴികകക്കല്ലുകള്‍ താണ്ടുന്നതിനിടെ ജീവിതം ഇടയ്ക്ക് കയറി വന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് പിന്മാറേണ്ടി വന്നു.'' അഭിരാമി പറയുന്നു.

Abhirami Suresh

പല വെല്ലുവിളികളും, അടിച്ചമര്‍ത്തലും അനാവശ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. സ്ഥിരമായി വ്‌ളോഗ് ചെയ്യുന്നതില്‍ നിന്നും അതെല്ലാം ഞങ്ങളെ തടഞ്ഞു. അത് ഞങ്ങളുടെ സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധത്തെ ബാധിച്ചു. അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. അതിനാലാണ് ഇടയ്ക്ക് വച്ച് വ്യക്തിപരമായി വ്‌ളോഗിംഗ് ആരംഭിക്കുന്നത്. സ്വന്തം വഴികളിലൂടെ കണക്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അഭിരാമി പറയുന്നു.

പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് തിരികെ വന്നിരിക്കുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ കുടുംബവുമായി വീണ്ടും അടുക്കാനും നഷ്ടപ്പെട്ട ആ ബന്ധം പുനര്‍സൃഷ്ടിക്കാനും. ഒരുമിച്ച് വളരാം, ഒരുമിച്ച് തിളങ്ങാം. ലൈല സുരേഷ്, പാപ്പു, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്ന ഞങ്ങളൊരുമിച്ച് നിങ്ങള്‍ക്കുള്ള സ്‌നേഹം അറിയിക്കുന്നുവെന്നും താരം പറയുന്നു. നിരവധി പേരാണ് അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തുന്നത്.

ഭ്രാന്തന്മാരൊക്കെ ഇറങ്ങിയിട്ടുണ്ട് അഭി, കോടികളുടെ കണക്കും പറഞ്ഞ്. നമ്മളില്ലേ എന്നായിരുന്നു ഒരു കമന്റ്. ഓണക്കോടി പോലും വാങ്ങിക്കൊടുക്കാതെ സ്‌നേഹം വാഴത്തിപ്പാടുന്ന ടീംസ് ആണ് എന്നാണ് ഇതിന് അഭിരാമി നല്‍കിയ മറുപടി. പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.

Abhirami Suresh

'നമ്മുടെ ശരികള്‍ക്കൊപ്പം ജീവിക്കുക, ആഹാ അഭിക്ക് ബോധം വന്നല്ലോ.. അങ്ങനെ മറ്റുള്ളവര്‍ പറയുന്നതോ ചെയ്യുന്നതോ നോക്കാതെ നമ്മള്‍ എന്തിനാണോ ജീവിക്കുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കാം അത്ര തന്നെ, എല്ലാരേം തൃപ്തി പെടുത്തി ജീവിക്കാന്‍ പറ്റില്ല ഡിയര്‍, ഒരുപാട് ദിവസമായി മോളെ ഒന്ന് കണ്ടിട്ട് ഇപ്പം സമാധാനമായി. അത്രയ്ക്ക് ഇഷ്ടമാണ് അഭിയെ എനിക്ക്, ചില മനുഷ്യര്‍ വഴിയിലെ മുള്ളുകള്‍ പോലെ ആണ്..എടുത്തു കളഞ്ഞാല്‍ കയ്യില്‍ കൊള്ളും നടന്നാല്‍ കാലില്‍ കൊള്ളും..മൈന്റ് ചെയ്യാതെ മാറി നടന്നാല്‍ അത്രേം സമാധാനം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X