പാപ്പുവും ചേച്ചിയും ബാല ചേട്ടനെ കണ്ടു, സംസാരിച്ചു; ചേച്ചി ആശുപത്രിയില്‍ തന്നെയുണ്ട്: അഭിരാമി

നടന്‍ ബാലയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ഐസിയുവിലാണ്. പിന്നാലെ താരത്തെ കാണാനായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ബാലയുടെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചിരുന്നു.

അതേസമയം ആശുപത്രിയില്‍ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്നെ കാണാനെത്തിയവരോടാണ് ബാല ഇക്കാര്യം പറഞ്ഞത്. നിര്‍മ്മാതാവ് ബാദുഷയാണ് ബാല മകളെ കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും വേണ്ട ഏര്‍പ്പാട് ചെയ്തതായും പറഞ്ഞത്. പിന്നാലെ താരത്തെ കാണാനായി മുന്‍ ഭാര്യയും മകളും എത്തിയിരുന്നു.

Abhirami Suresh

ആശുപത്രിയിലേക്ക് ബാലയെ കാണാന്‍ പോകുന്നതായി അമൃതയുടെ സഹോദരി അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. പിന്നാലെ അമൃതയും മകളും അഭിരാമിയുമെല്ലാം ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ബാല കണ്ട ശേഷമുള്ള അഭിരാമിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. താരം പങ്കുവച്ച വാക്കുകള്‍ വായിക്കാം.

ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി ..
പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഇപ്പോഴും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ദയവ് ചെയ്ത് ഈ സമയത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്'' എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്. നേരത്തെ ബാലയെ കാണാന്‍ നടന്‍ ഉണ്ണി മുകുന്ദനുമെത്തിയിരുന്നു. ബാലയുമായി താന്‍ സംസാരിച്ചതായും ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു.

ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ മനോരമ ന്യൂസിനെ അറിയിച്ചിരിക്കുകയാണ്. ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍യും ലഭ്യമാക്കുന്നുണ്ടെന്നുമാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.
പ്രചരണം തെറ്റ് ബാലയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല, ആശുപത്രിയില്‍ തുടരുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

അതേസമം, പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നിലവില്‍ ഞാന്‍ ബാലയ്‌ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണെന്നും താരം പറയുന്നു. ഉണ്ണി മുകുന്ദനൊപ്പം നിര്‍മ്മാതാവ് എന്‍എം ബാദുഷയുമായുണ്ടായിരുന്നു.

അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 2448 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നായിരുന്നു ബാദുഷ നേരത്തെ പറഞ്ഞത്.അദ്ദേഹം അബോധാവസ്ഥയില്‍ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് ശരിയല്ലെന്നും ബാദുഷ വ്യക്തമാക്കിയിരുന്നു. ബാലയുമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Abhirami Suresh

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ബാല ഈയ്യടുത്താണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഷഫീഖിന്റെ സന്തോഷം ആണ്് ബാലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. നിര്‍മ്മാതാവും ഉണ്ണി മുകുന്ദനായിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ ബാല ആരോപണവുമായി എത്തുകയായിരുന്നു. തനിക്ക് പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്നായിരുന്നു ബാലയുടെ ആരോപണം. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ബാലയുടെ ആരോപണം നിഷേധിച്ചു. ഇതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.

ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ബാലയും എലിസബത്തും. ബാലയുടെ ആദ്യത്തെ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം കഴിഞ്ഞത്. എന്നാല്‍ പിന്നീട് പിരിയുകയായിരുന്നു. അമൃത മകളെ തന്നെ കാണിക്കുന്നില്ലെന്ന് പലവട്ടമായി ബാല ആരോപിച്ചിരുന്നു.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X