കമന്റ്‌സ് കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം; സൈബര്‍ ആക്രമണത്തിനെതിരെ അഭിരാമി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സൈബര്‍ ആക്രമണങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയുടെ ആക്രമണം നിരന്തരം നേരിടേണ്ടി വരാറുള്ള താരമാണ് അഭിരാമി. കഴിഞ്ഞ ദിവസവും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്കെതിരെ അഭിരാമി പ്രതികരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Abhirami Suresh

സൈബര്‍ ബുള്ളിയിംഗിനു ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണന്‍ വെടിഞ്ഞു. എന്താലെ? നേരമ്പോക്കിനും ഫ്രസ്റ്റേഷന്‍സ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫര്‍ട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാന്‍, വേട്ടയാടാതിരിക്കാന്‍. പലരേയും പല കമന്റ്‌സ് കഴുകന്മാര്‍ കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്!

കഷ്ടപെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും അവരുടെ സ്വപ്നങ്ങള്‍ക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോള്‍, നിങ്ങള്‍ മാത്രം ആണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വത എങ്കിലും ചിലര്‍ കാണിച്ചിരുന്നുവെങ്കില്‍ എന്ന് എപ്പോളും തോന്നാറുണ്ട്. എന്തായാലും, ഈ പറഞ്ഞ കഴുകന്മാര്‍ക്കും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാര്‍ കൊത്തിപ്പറിച്ച സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞ ആ മോള്‍ക്ക്, എന്റെ ആദരാഞ്ജലികള്‍. കാരണം എനിക്കുമുണ്ട്, സഹോദരിമാര്‍

More from Filmibeat

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X