മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്; മക്കള്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം!

മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. ബാലതാരമായിട്ടാണ് അഭിരാമി കടന്നു വരുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനേത്രിയായിട്ടായിരുന്നു തുടക്കം. പിന്നീട് അഭിരാമിയെ പല വേഷങ്ങളില്‍ മലയാളികള്‍ കണ്ടു. അവതാരകയായും ഗായികയായുമൊക്കെ. ഇടയ്ക്ക് സഹോദരി അമൃത സുരേഷിനൊപ്പം ബിഗ് ബോസിലുമെത്തിയിരുന്നു അഭിരാമി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഭിരാമി.

ഇപ്പോഴിതാ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഭിരാമിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എബിസി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി മനസ് തുറന്നത്. മലയാളികള്‍ക്ക് സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അഭിരാമി.

Abhirami Suresh

''ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തവരാണ് മലയാളികള്‍ എന്ന് തോന്നിയിട്ടുണ്ട്. അല്ലാതെ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ കൂടുതലുള്ളവരാണെന്ന് തോന്നിയിട്ടില്ല. നമുക്കൊരു കാര്യത്തെക്കുറിച്ച് വിശദമായി അറിയില്ലെങ്കില്‍ അത് കയ്യില്‍ കിട്ടുമ്പോള്‍ നശിപ്പിക്കും. അതായത്, കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ. ഇന്ന് നമുക്ക് ഇതിലൊക്കെ ആക്‌സസുണ്ട്. ഈ തലമുറയ്ക്ക് സ്വാതന്ത്ര്യവും ഇത്തരം കാര്യങ്ങളില്‍ ആക്‌സസും കൂടുതലുണ്ട്'' എന്നാണ് അഭിരാമി പറയുന്നത്.

പക്ഷെ എങ്ങനെ അത് കൃത്യമായി ഉപയോഗിക്കണം എന്ന് അറിയില്ല. സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തതു കൊണ്ടാണ്. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ഈ കാര്യങ്ങള്‍ ചെയ്യണം എന്നല്ല. അങ്ങനെയാണ് പലരുടേയും തെറ്റിദ്ധാരണ. ആണിന്റേയും പെണ്ണിനും അവരുടെ ശരീരത്തെക്കുറിച്ച് അറിയാനുള്ളതാണ്. സെക്ഷ്വല്‍ മാത്രമല്ല. ആണ്‍കുട്ടികളും അറിഞ്ഞിരിക്കണം. ഒരു റിലേഷന്‍ഷിപ്പിനെ വരെയത് സഹായിക്കുമെന്നും അഭിരാമി പറയുന്നു.

പെണ്‍കുട്ടിയുടെ ആര്‍ത്തവത്തെക്കുറിച്ചൊക്കെ അറിയുന്നയാളാണെങ്കില്‍ അയാളുടെ മൂഡ് സ്വിംഗ്‌സ് ഒരിക്കലുമൊരു വഴക്കിലേക്ക് നീങ്ങില്ല. ലൈംഗിക വിദ്യാഭാസ്യം എന്നത് നമ്മളുടെ നാട്ടില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ആര്‍ത്തവും ഇന്റിമസിയുമൊക്കെ ഇതിന്റെ പല പല ഭാഗങ്ങളാണ്. ഫ്രസ്റ്റ്രേഷന്റെ കാര്യം എനിക്കറിയില്ല, ഞാനത്ര ജഡ്ജുമെന്റല്‍ അല്ല. പക്ഷെ ലൈംഗിക വിദ്യാഭ്യാസം കുറവാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

Abhirami Suresh

പാപ്പുവിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ട്. നമ്മളുടെ വീട്ടില്‍ സമ്മര്‍ദ്ധമാണ് കൊടുക്കുന്നതെങ്കില്‍ എന്തെങ്കിലും മോശമായി സംഭവിച്ചാല്‍ അവര്‍ നമ്മളോട് പറയില്ല. പേടിക്കും. എനിക്കും അച്ഛനും അമ്മയും ആ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. നമ്മളുടെ കൂടെ നില്‍ക്കുക അച്ഛനും അമ്മയും ആയിരിക്കും. നമ്മളുടെ കുട്ടികള്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. അതവര്‍ക്ക് ആത്മവിശ്വാസം കൊടുക്കും. കുട്ടികളും മാതാപിതാക്കളും തമ്മില്‍ സുതാര്യത വേണം. പാപ്പുവിന് എന്ത് കാര്യങ്ങളും വന്ന് പറയാം. ചേച്ചി ചീത്ത വിളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. തെറ്റ് ചെയ്താലും പറഞ്ഞു കൊടുക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അഭിരാമിയുടെ പിറന്നാള്‍. അഭിരാമയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അമൃത സുരേഷിന്റെ കുറിപ്പ് വൈറലായി മാറിയിരുന്നു. അതേസമയം അഭിരാമി ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. റസ്റ്റോറന്റ് ആരംഭിച്ച് സംരംഭകയായി മാറിയിരിക്കുകയാണ് അഭിരാമി.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X