വെളുക്കാൻ തേച്ചത് പാണ്ടായി എന്ന ചൊല്ലിന് ജീവിതവുമായി സാമ്യമുണ്ട്! അത് കേൾക്കുമ്പോൾ ചേച്ചിയെ ഓർമ്മവരും; അഭിരാമി
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ചേച്ചിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നടിയായും അവതാരകയായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അടുത്തിടെയായി സോഷ്യൽ മീഡിയയിലെ തന്റെ ഇടപെടലുകൾ കൊണ്ടാണ് അഭിരാമി ശ്രദ്ധനേടാറുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ചേച്ചി അമൃതയ്ക്ക് പിന്തുണയുമായി അഭിരാമി ഉണ്ടാകാറുണ്ട്.
കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും വരുമ്പോൾ പലപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിക്കാറുള്ളത് അഭിരാമിയാണ്. വിവാഹമോചനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും അമൃതയ്ക്ക് ഒപ്പം ശക്തമായ പിന്തുണയേകി അഭിരാമി ഉണ്ടായിരുന്നു. ഇപ്പോഴിതാ എബിസി ടിവിയ്ക്ക് നല്‍കിയ അഭിരാമിയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്.

സെക്സ് എഡ്യൂക്കേഷൻ കിട്ടാത്ത ആളുകളാണ് മലയാളികളെന്ന് തോന്നിയിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. മലയാളികൾ സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൂടിയ ആളുകളാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഭിരാമി. 'ഗോപിച്ചേട്ടനോ മറ്റോ അത് വളരെ ക്ലിയറായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരിക്കൽ ദയചേച്ചിയോട് റിയാക്ട് ചെയ്തപ്പോഴും ഇത് പറഞ്ഞിരുന്നു. നമുക്ക് ഒരു കാര്യത്തിന്റെ ഡീറ്റെയിൽസ് അറിയില്ലെങ്കിൽ, കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടിയ അവസ്ഥയായിരിക്കും',
'ഈ ഒരു ജെനറേഷനിൽ നമുക്ക് എല്ലാ കാര്യങ്ങൾക്കും ആക്സസ് ഉണ്ട്, എന്നാൽ എല്ലാം കയ്യിലുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് അറിയില്ല. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ ഉണ്ടെങ്കിൽ പോലും അത് ശരിയായ സെക്സ് എജ്യൂക്കേഷൻ ലഭിക്കാത്തത് കൊണ്ടാണ്. സെക്സ് എജ്യൂക്കേഷൻ എന്നാൽ അത് സെക്സ് സംബന്ധിച്ച കാര്യങ്ങൾ മാത്രമല്ല. അതിൽ ശരീരത്തെ കുറിച്ചും മെൻസ്‌ട്രേഷനെ കുറിച്ചും എല്ലാം ഉണ്ട്',
'ആൺകുട്ടികളാണെങ്കിലും ആർത്തവത്തെ കുറിച്ചൊക്കെ അറിയേണ്ടതുണ്ട്. റിലേഷൻഷിപ്പിലൊക്കെ അത് സഹായിക്കും. റിലേഷൻഷിപ്പിൽ ഇതിനെക്കുറിച്ചുള്ള ധാരണ പാർട്ട്ണർക്ക് ഉണ്ടെങ്കിൽ മൂഡ് സ്വിങ്സിനെക്കുറിച്ച് മനസ്സിലാവുകയും അതൊരു വഴക്കിലേക്ക് കാര്യങ്ങളെ എത്തിക്കാതെ ഇരിക്കുകയും ചെയ്യും. ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ നമ്മൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം. സെക്ഷ്വൽ ഫ്രസ്‌ട്രേഷനെ കുറിച്ചൊന്നും എനിക്ക് അറിയില്ല', അഭിരാമി പറഞ്ഞു.
പാപ്പുവിന് നമ്മളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുത്താണ് വളർത്തുന്നത്. ഞാൻ വളർന്നുവന്ന സാഹചര്യത്തിൽ എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു. എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അന്നൊക്കെ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു എങ്കിലും കൂടെ തന്നെ അവർ നിക്കുമായിരുന്നു. പപ്പുവിനോടും അങ്ങനെയാണ്. എന്റെ ചേച്ചി മോളെ ചീത്ത വിളിച്ചു ഞാൻ കണ്ടിട്ടില്ലെന്നും അഭിരാമി പറഞ്ഞു.

പഴഞ്ചൊല്ലുകൾ കേൾക്കുമ്പോൾ ആരെ ഓർമ്മ വരുന്നു, ഓർമ്മ വരുന്ന സംഭവങ്ങൾ എന്താണെന്നും പറയുന്ന സെഗ്മെന്റിൽ അഭിരാമി നൽകിയ മറുപടികളും ശ്രദ്ധ നേടിയിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായി, വിനാശ കാലേ വിപരീത ബുദ്ധി എന്നീ പഴഞ്ചൊല്ലുകളുമായി ജീവിതത്തിൽ നല്ല സാമ്യതകൾ ഉണ്ടെന്നും എന്നാൽ അത് താൻ തുറന്നുപറയുന്നില്ലെന്നും അഭിരാമി പറഞ്ഞു. ചില പേഴ്സണൽ കാര്യങ്ങൾ നമ്മൾ അങ്ങനെ പറയാൻ പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ എന്ന് കേൾക്കുമ്പോൾ ആരെ ഓർമ്മ വരുന്നു എന്ന് ചോദിച്ചപ്പോൾ എന്റെ ചേച്ചിയെ ആണ് ഓർമ്മ വരുന്നതെന്നും കൂടുതൽ എക്സ്പ്ലനേഷൻ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിരാമി പറഞ്ഞു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലായിരുന്നു എന്ന് കേൾക്കുമ്പോൾ ആരെയാണ് ഓർമ്മവരുന്നതെന്ന ചോദ്യത്തിന് അച്ഛനെയാണ് എന്നായിരുന്നു അഭിരാമിയുടെ മറുപടി.


Click it and Unblock the Notifications