അടുത്ത ജന്മത്തിലും എനിക്ക് അച്ഛന്റെ മകളായാല്‍ മതി; ഓര്‍മ്മകള്‍ പങ്കിട്ട് അഭിരാമി സുരേഷ്

മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധാരാളം ആരാധകരുണ്ട് ഈ സഹോദരിമാര്‍ക്ക്.

അതേസമയം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയങ്ങളിലൂടെയാണ് അമൃതയും അഭിരാമിയും ഇപ്പോള്‍ കടന്നു പോകുന്നത്. ഈയ്യടുത്തായിരുന്നു അമൃതയുടേയും അഭിരാമിയുടേയും അച്ഛന്‍ മരണപ്പെടുന്നത്. ചേതനയറ്റ അച്ഛനരികിലിരിക്കുന്ന താരങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹോദരിമാരുടെ വേദനയില്‍ പങ്കുചേര്‍ന്ന് സിനിമാ-സംഗീത ലോകവുമെത്തിയിരുന്നു.

Abhirami Suresh

ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അഭിരാമി. അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് അഭിരാമി പറയുന്നു. കുടുംബസമേതമുള്ള ചിത്രവും താരം പങ്കുവച്ചിരിക്കുന്നത്. മറ്റൊരു ലോകത്തിരുന്ന് അച്ഛന്‍ നിങ്ങളെയെല്ലാം കാണുന്നുണ്ടാവും, ആ കരുതല്‍ എന്നും നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടാവുമെന്നുമായിരുന്നു പോസ്റ്റിന് സോഷ്യല്‍ മീഡിയ നല്‍കിയ കമന്റുകള്‍.

നിങ്ങളുടെ മകളായി വീണ്ടും ജനിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്റെ കാവല്‍ മാലാഖ, എന്റെ ഗുരു, എന്റെ വെളിച്ചം, എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ എല്ലാം, എന്റെ അച്ഛന്‍ എന്നായിരുന്നു താരം ചിത്രങ്ങളോടൊപ്പം കുറിച്ചത്. അച്ഛന്‍ കൂടെയുണ്ടാവും മോളെ. അദൃശ്യ ശക്തിയായി. വിഷമിക്കാതിരിക്കൂ. ഞങ്ങളുണ്ട് കൂടെ എന്ന് താരത്തോടായി ആരാധകര്‍ പറയുന്നുണ്ട്.

തനിക്ക് അച്ഛനോടുള്ള സ്‌നേഹത്തെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചുമൊക്കെ അഭിരാമി മുമ്പും വാചാലയായിട്ടുണ്ട്. തന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. എന്തൊക്കെ വേദനകള്‍ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കല്‍ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെയാണ് വളര്‍ത്തിയത് എന്നാണ് മുമ്പൊരിക്കല്‍ അച്ഛനെയും അമ്മയേയും കുറിച്ച് താരം പറഞ്ഞത്.

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ അച്ഛേം അമ്മേം ഒന്ന് ബോള്‍ഡ് ആയി തിരിച്ചടിക്കാന്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ' എന്ന് . പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങള്‍ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് എന്നും താരം പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരം മനസ് തുറന്നത്. ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന്‍ കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദിയെന്നും അന്ന് താരം കുറിച്ചിരുന്നു.

Abhirami Suresh

അതേസമയം തന്നെ താനാക്കിയ സംഗീതം തനിക്ക് സമ്മാനിച്ചത് അച്ഛന്‍ ആയിരുന്നുവെന്നാണ് സഹോദരി അമൃത മുമ്പ് പറഞ്ഞത്. പ്രതിസന്ധികളിലൂടെ കടന്ന് പോവുമ്പോള്‍ തളരണ്ട എന്ന് പറഞ്ഞ് എല്ലാത്തിനും കട്ടക്ക് കൂടെ നിന്ന് എന്നെ നയിച്ചത് അച്ഛനും അമ്മയുമാണെന്നും താരം പറഞ്ഞിരുന്നു. ഒരു കൂട്ടുകാരനെപ്പോലെ എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും അച്ഛന്‍ തന്നിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അച്ഛന്‍ കൂടെയുണ്ടായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.

അമൃതയുടേയും അഭിരാമിയുടേയും അച്ഛനായ പിആര്‍ സുരേഷ് ഓടക്കുഴല്‍ വാദകനുമായിരുന്നു. അറുപത് വയസായിരുന്നു. അമൃത സുരേഷ് തന്നെയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഞങ്ങളുടെ പൊന്നച്ഛന്‍ ഇനി ഭഗവാന്റെ കൂടെ എന്നായിരുന്നു താരം കുറച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X