മമ്മൂട്ടിയുടെ മുഖം കാണിക്കാതെ പൊളിച്ചടുക്കിയ മരണമാസ് ട്രെയിലര്‍, അബ്രഹാമിന് അടപടലം ട്രോളുകള്‍, കാണൂ

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അബ്രാഹമിന്റെ സന്തതികള്‍. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലുള്ള പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ആദ്യ ഗാനവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് തുടക്കം മുതല്‍ത്തന്നെ ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി സിനിമയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഷാജി പാടൂര്‍ ഇതാദ്യമായാണ് സ്വതന്ത്ര്യ സംവിധായകനാവുന്നത്.

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സിനിമകളില്‍ ഏറെ പ്രധാനപ്പെട്ട സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് അബ്രാഹമിന്റെ സന്തതികള്‍. കനിഹ, അന്‍സണ്‍ പോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുകയാണ്. തോക്ക് ചൂണ്ടി നില്‍ക്കുന്ന ഡെറിക് അബ്രാഹമിന്റെ ചിത്രവും ലൊക്കേഷനിലെ ചിത്രങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്‍രെ ട്രെയിലര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ട്രെയിലര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ കഴിയുന്നതിനിടയില്‍ ട്രോളര്‍മാരും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

അബ്രഹാമിന്റെ സന്തതികള്‍ ട്രെയിലര്‍

അബ്രഹാമിന്റെ സന്തതികള്‍ ട്രെയിലര്‍

സസ്‌പെന്‍സും ആകാംക്ഷയും വര്‍ധിപ്പിക്കുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുട്ടില്‍ അവ്യക്തമായ വില്ലനെന്ന് തോന്നിപ്പിക്കുന്നയാളെയാണ് ട്രെയിലറില്‍ കാണുന്നത്. കൈയ്യില്‍ കൊന്തയുമായി നടക്കുന്ന രൂപത്തെയും കാണിക്കുന്നുണ്ട്. ബെന്‍സ് കാറില്‍ വന്നിറങ്ങുന്നത് മമ്മൂട്ടിയാണെന്ന് മനസ്സിലാവുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ട്രെയിലര്‍ വൈറലാവുന്നത്.

ട്രെയിലര്‍ കാണൂ

സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന ട്രെയിലര്‍ കാണൂ

രണത്തിന് മുന്‍പ് തന്നെ ഇക്കയെത്തും

രണത്തിന് മുന്‍പ് തന്നെ ഇക്കയെത്തും

പൃഥ്വിരാജിന്റെ രണമെന്ന സിനിമ ഹോളിവുഡ് രീതിയാണ് പിന്തുടരുന്നതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സിനിമയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹോലിവുഡ് ലെവലില്‍ പൃഥ്വിരാജ് എത്തുന്നതിന് മുന്‍പ് മമ്മൂട്ടി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മാസും ക്ലാസും

മാസും ക്ലാസും

മാസും ക്ലാസും ചേര്‍ന്നുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ കിടിലന്‍ ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ ഓരോ ഗെറ്റപ്പ് പുറത്തുവരുമ്പോഴും ഇക്കാര്യം വ്യക്തമായിരുന്നു. ചോരയൊലിപ്പിച്ച കൈയ്യുമായി നില്‍ക്കുന്ന പോസ്റ്റര്‍ വന്നതോടെ തന്നെ മാസും ക്ലാസും ഉറപ്പിച്ചിരുന്നു. ട്രെയിലര്‍ എത്തിയപ്പോള്‍ ഇത് കൃത്യമായി വ്യക്തമായിട്ടുണ്ട്.

മുരുകനെ പൊട്ടിക്കുമെന്ന് പറയുന്നില്ല

മുരുകനെ പൊട്ടിക്കുമെന്ന് പറയുന്നില്ല

നിലവില്‍ ബോക്‌സോഫീസിലെ വലിയ റെക്കോര്‍ഡുകളിലൊന്നായ പുലിമുരുകന്റെ റെക്കോര്‍ഡിനെ കടത്തിവെട്ടുമെന്നൊന്നും പറയുന്നില്ല. പക്ഷേ മികച്ച പ്രതികരണം ലഭിച്ചാല്‍ റെക്കോര്‍ഡുകള്‍ ഡെറികിന് മുന്നില്‍ നിഷപ്രഭമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഹെഡ്‌സെറ്റ് വെച്ച് കേട്ടാല്‍ ഇങ്ങനെ

ഹെഡ്‌സെറ്റ് വെച്ച് കേട്ടാല്‍ ഇങ്ങനെ

കോപ്പിയടിയെന്ന പറഞ്ഞ് പലപ്പോഴും ഗോപി സുന്ദറിനെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാവരും അദ്ദേഹത്തിന്റെ മികവിന് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. ഹെഡ്‌സെറ്റ് വെച്ച് കേള്‍ക്കുമ്പോള്‍ ഇതാണ് അവസ്ഥയെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

ഇന്‍ട്രോ ഇങ്ങനെയാണോ?

ഇന്‍ട്രോ ഇങ്ങനെയാണോ?

മമ്മൂട്ടി ബെന്‍സ് കാറില്‍ നിന്നും ഇറങ്ങുന്ന ഇന്‍ട്രോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത്തരമൊരു ഇന്‍ട്രോയായതിനാല്‍ത്തന്നെ ചിത്രം പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മാസും സ്റ്റൈലും ചേര്‍ന്ന് ക്ലാസ് ചിത്രമായിരിക്കും ഇതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

നീരാളി പിന്‍വാങ്ങിയപ്പോള്‍

നീരാളി പിന്‍വാങ്ങിയപ്പോള്‍

അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് നീരാളി തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ അപ്രതീക്ഷിതമായി സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. ഇതോടെയാണ് ഡെറികിന് എതിരാളികളില്ലാതെയായിരിക്കുകയാണ്.

കോപ്പിയടിയെന്ന് പറഞ്ഞവരുടെ വായടപ്പിച്ചു

കോപ്പിയടിയെന്ന് പറഞ്ഞവരുടെ വായടപ്പിച്ചു

കോപ്പിയടിയുടെ പേരില്‍ രൂക്ഷവിമര്‍ശനത്തിന് വിധേയനായ താരമാണ് ഗോപിസുന്ദര്‍. എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ ട്രെയിലറില്‍ മ്യൂസിക് ഗോപിസുന്ദര്‍ എന്ന് കേട്ടതോടെ ഇതാണ് അവസ്ഥ. ഇത്തവണ വിമര്‍ശനമല്ല പകരം നിറഞ്ഞ കൈയ്യടിയാണ്.

മുഖം കാണിക്കാതെ

മുഖം കാണിക്കാതെ

നായകന്റെ മുഖം കാണിക്കാതെയും ട്രെയിലറുകള്‍ ഹിറ്റാക്കാമെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നായകന്‍രെ മുഖം കാണിക്കാതെ ബിജിഎം, വിഷ്വലും ഉപയോഗിച്ചാണ് അബ്രഹാം ശ്രദ്ധ നേടുന്നത്.

Recommended Video

Abrahaminte Santhathikal Trailer Reaction | Mammootty | filmibeat Malayalam
സിനിമ എങ്ങനെയായിരിക്കും

സിനിമ എങ്ങനെയായിരിക്കും

കിടിലന്‍ വിഷ്വല്‍സും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമായി ട്രെയിലര്‍ വിസ്മയിപ്പിച്ചു. അപ്പോള്‍ സിനിമ എങ്ങനെയായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും ആദ്യത്തെ ഷോ തന്നെ പോയി കാണമെന്ന കാര്യത്തില്‍ ഇനി സംശയമില്ല.

ബിഗ് ബിക്ക് ശേഷം

ബിഗ് ബിക്ക് ശേഷം

അമല്‍ നീരദിന്റെ ബിഗ് ബിക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന സ്റ്റൈലിഷ് ത്രില്ലര്‍ സിനിമയായിരിക്കും അബ്രഹാമിന്റെ സന്തതികളെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ഇത് ശരിയാണോ എന്നറിയാനായി ജൂണ്‍ 16 വരെ കാത്തിരിക്കണം.

ദൃശ്യങ്ങളിലെ മികവ്

ദൃശ്യങ്ങളിലെ മികവ്

മികച്ച ബിജിഎം മാത്രമല്ല ദൃശ്യങ്ങളിലും ആ മികവ് കാണാനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.റിപീറ്റ് അടിച്ച് കേള്‍ക്കുന്നതിനിടയിലാണ് ദൃശ്യങ്ങളും ഒന്നുകൂടി കാണാമെന്ന് തീരുമാനിച്ചത്.

മമ്മുക്കയും കാറും കൂടി ഒരുമിച്ച് വന്നാപ്പിന്നെ

മമ്മുക്കയും കാറും കൂടി ഒരുമിച്ച് വന്നാപ്പിന്നെ

മമ്മൂട്ടിയും കാറും കൂടി ഒരുമിച്ചെത്തിയാല്‍പ്പിന്നെ അതൊരു ഗംഭീര വരവായിരിക്കും. ബോക്‌സോഫീസ് തൂത്തുവാരിയേ അദ്ദേഹം പിന്നീട് പോവുകയുള്ളൂ.

ആരാണ് നീ

ആരാണ് നീ

നിര്‍ജീവമായിക്കിടക്കുന്ന ബോക്‌സോഫീസിനെ പുനരുജ്ജീവിപ്പിക്കാനായി എത്തിയ അബ്രഹാമിന്റെ സന്തതികളാണെന്ന് ട്രോളര്‍മാരുടെ വാദം. ട്രെയിലറില്‍ കണ്ട അതേ സംഭവമാണ് ഇപ്പോള്‍ ഇവിടെ ആവര്‍ത്തിച്ചിട്ടുള്ളത്.

 ട്രെയിലര്‍ ലോഞ്ചിനിടയിലെ ഓളമൊക്കെ എന്ത്?

ട്രെയിലര്‍ ലോഞ്ചിനിടയിലെ ഓളമൊക്കെ എന്ത്?

മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തപ്പോഴുള്ള ഓളമൊക്കെ ഒന്നുമല്ല, അത് വെറും സാമ്പിളാമെന്നും ഇനി വരാനിരിക്കുന്നതാണ് ശരിക്കും ഓളമെന്നുമാണ് ട്രോളര്‍മാര്‍ പറയുന്നത്.

പൃഥ്വിയുടെ കുത്തകയല്ല

പൃഥ്വിയുടെ കുത്തകയല്ല

ഹോളിവുഡ് ശൈലിയിലുള്ള ട്രെയിലറുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നത് പൃഥ്വിരാജായിരുന്നു. എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ ഇറങ്ങിയതോടെ അത് മമ്മൂട്ടിയുടേതായി മാറുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

വിക്രമും മമ്മൂട്ടിയും

വിക്രമും മമ്മൂട്ടിയും

കഴിഞ്ഞ ദിവസം ടീസര്‍ ഇറക്കി ഞെട്ടിച്ചത് വിക്രമായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ധ്രുവനച്ചിരത്തത്തിന്‍രെ ടീസര്‍ എത്തിയത്. അപ്പോഴാണ് ഹോലിവുഡ് ശൈലിയിലുള്ള ട്രയെിലറുമായി യൂട്യൂബിനെ ഞെട്ടിച്ച് മമ്മൂട്ടിയും എത്തിയത്.

മമ്മൂട്ടി ഗോപി സുന്ദര്‍ കോംപിനേഷന്‍

മമ്മൂട്ടി ഗോപി സുന്ദര്‍ കോംപിനേഷന്‍

മുന്‍പ് രൂക്ഷവിമര്‍ശനത്തിനിരയായ ഗോപി സുന്ദറിന് ഇന്ന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അബ്രഹാമിന്റെ ട്രെയിലറിനായി ഒരുക്കിയ പശ്ചാത്തലത്തിനാണ് നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്.

എന്റെ മാത്രം സംശയമാണോ ഇത്?

എന്റെ മാത്രം സംശയമാണോ ഇത്?

ബൂട്ടിന്റെ ആകൃതിയും ആ മീശയില്ലാത്ത മുഖവും, ഇത് എന്റെ മാത്രമാണോ സംശയമാണോ?

ഇടത് കൈക്ക് സ്വാധീനമില്ല

ഇടത് കൈക്ക് സ്വാധീനമില്ല

ഡെറിക്ക് അബ്രഹാമിന്റെ ഇടത് കൈക്ക് സ്വാധീനമില്ലെന്ന കാര്യത്തെക്കുറിച്ച് എത്ര പേര്‍ മനസ്സിലായി. കുരിശണിഞ്ഞ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കൈ നേരത്തെ തന്നെ കണ്ടിരുന്നു.

കൊലമാസ് ഐറ്റം

കൊലമാസ് ഐറ്റം

മരണമാസ് ടീസറിന് പിന്നാലെയാണ് കൊലമാസ് ട്രെയിലറെത്തിയത്. ഇക്കയും ചിയാനും കൂടി ഗംഭീര സമ്മാനമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

ഇനിയുള്ള സംശയം ഇതാണ്

ഇനിയുള്ള സംശയം ഇതാണ്

ഹോളിവുഡ് സൈറ്റലില്‍ എത്തിയ ട്രെയിലര്‍ കണ്ടതോടെയാണ് മറ്റൊരു സംശയം മനസ്സിലുണര്‍ന്നത്. ഇനിയിപ്പോ ഇത് പ്രിയദര്‍ശന്‍ കോപ്പിയടിക്കുമോ?

ഹനീഫ് അദേനിയുടെ പടം

ഹനീഫ് അദേനിയുടെ പടം

മലയാള സിനിമകളില്‍ ഹോളിവുഡ് ലെവലിലുള്ള ബക്ക് ഗ്രാണ്ട് സംഗീതം കേള്‍ക്കണമെങ്കില്‍ അത് ഹനീഫ് അദേനിയുടെ പടമായിരിക്കണമെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X