»   » അമ്മയില്‍ നിന്ന് മമ്മൂട്ടിയും പടിയിറങ്ങുന്നു? ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു???

അമ്മയില്‍ നിന്ന് മമ്മൂട്ടിയും പടിയിറങ്ങുന്നു? ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു???

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  യുവതാരങ്ങൾക്ക് അമ്മയിൽ അവസരം കൊടുക്കണം -മമ്മൂട്ടി | filmibeat Malayalam

  താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. 17 വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്നും പിന്‍വാങ്ങുകയാണെന്ന് ഇന്നസെന്റ് അറിയിച്ചിരുന്നു. ഇതോടെയാണ് ആ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. യുവതാരങ്ങളും സൂപ്പര്‍താരങ്ങളുമൊക്കെയായി പല താരങ്ങളുടെയും പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. അടുത്ത പ്രസിഡന്റായി ആരെത്തുമെന്നറിയാനായി ഇനിയും കാത്തിരിക്കണം. ജൂലൈയിലാണ് സംഘടനാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളൊക്കെ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

  സംഘിയായതിനാലാണോ ഭാരതാംബയായത്? അവതാരകനെ പൊളിച്ചടുക്കിയ മറുപടിയുമായി അനുശ്രീ, കാണൂ!

  ഇന്നസെന്റ് മാത്രമല്ല മമ്മൂട്ടിയും ഭാരവാഹി സ്ഥാനത്തുനിന്നും ഒഴിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സംഘടനയുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചേക്കില്ലെന്ന് മനസ്സിലാക്കിയാണ് താരം ഈ സ്ഥാനത്തുനിന്നും പിന്‍വാങ്ങുന്നതെന്നാണ് അണിയറ സംസാരം. എന്നാല്‍ അതല്ല യുവതാരങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കാന്‍ വേണ്ടിയാണ് താരം പിന്‍വാങ്ങുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കാലയുടെ കാലനാവുമോ തമിള്‍ റോക്കേഴ്‌സ്? റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ പണി കിട്ടി!

  മമ്മൂട്ടിയും സ്ഥാനം ഒഴിയുന്നു

  പ്രസിഡന്റ് സ്ഥാനത്തുനിന്നും താന്‍ ഒഴിയുകയാണെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓരോ തവണ തിരഞ്ഞെടുപ്പ് വരുമ്പോഴും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും ആരും അത് ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഇനി തുടരുന്നില്ലെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയതോടെയാണ് ആ സ്ഥാനത്തേക്ക് ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്നസെന്റ് മാത്രമല്ല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മമ്മൂട്ടിയും സ്ഥാനമൊഴിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരം തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  പിന്‍വാങ്ങലിന് കാരണം

  നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ആരോപണ വിധേയനായ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും അംഗത്വം റദ്ദാക്കണണെന്നുമാവശ്യപ്പെട്ട് യുവതാരനിര രംഗത്തെത്തിയിരുന്നു. കോടതിവിധി വന്നതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാവൂയെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. ഈ സംഭവത്തെച്ചൊല്ലിയുണ്ടായ അസ്വാരസ്യത്തിനൊടുവില്‍ ആരോപണവിധേയനായ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയായിരുന്നു ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന നിലയില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവമാണ് അദ്ദേഹത്തിന്റെ പിന്‍വാങ്ങലിന് പിന്നിലെന്നാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍.

  മാറ്റത്തിന് വഴിതെളിയിക്കുന്നതിനായി

  മലയാള സിനിമ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. സാങ്കേതികവിദ്യയുടെ കാര്യത്തിലായാലും സിനിമയെ സമീപിക്കുന്ന കാര്യത്തിലായാലും സിനിമ ഒരുപാട് മാറി. അത്തരത്തിലുള്ള മാറ്റം സംഘടനയുടെ പ്രവര്‍ത്തനത്തിലും പ്രകടമാവണമെന്നാണ് മമ്മൂട്ടിയുടെ നിലപാടെന്ന് വ്യക്തമാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുവതാരങ്ങളും വനിതാതാരങ്ങളുമൊക്കെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കട്ടെ എന്ന് കരുതിയാണ് അദ്ദേഹം മാറുന്നതെന്നും സൂചനകളുണ്ട്.

  പുതിയ തലമുറ നയിക്കട്ടെ

  ശക്തമായ യുവതാരനിരയാണ് ഇപ്പോള്‍ മലയാളത്തിലുള്ളത്. ഏറ്റെടുക്കുന്ന സിനിമയിലായാലും മറ്റ് വിഷയങ്ങളിലായാലും അവരവരുടെ നിലപാടുകള്‍ താരങ്ങള്‍ കൃത്യമായി വ്യക്തമാക്കാറുമുണ്ട്. അതിനാല്‍ത്തന്നെ യുവതലമുറയുടെ കൈയ്യില്‍ സംഘടന ഭദ്രമായിരിക്കുമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളാണ് ഇനി സംഘടന നയിക്കേണ്ടതെന്ന നിലപാട് മെഗാസ്റ്റാര്‍ വ്യക്തമാക്കിയതോടെ മറ്റ് താരങ്ങളും ഈ നിലപാടിനോട് യോജിപ്പറിയിച്ച് പിന്‍വാങ്ങുമോയെറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

  സിനിമാതിരക്ക് വിനയാവും

  പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ബിഗ് ബജറ്റ് സിനിമകളടക്കം നിരവധി സിനിമകളാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്. സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സിനിമാതിരക്ക് വിനയാവുമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാനുള്ള സമയം തനിക്കില്ലെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

  അമ്മമഴവില്ലിനെ നയിച്ചു

  മഴവില്‍ മനോരമയും അമ്മയും ചേര്‍ന്ന് നടത്തിയ അമ്മമഴവില്ല് വന്‍വിജമായിരുന്നു. അമ്മയുടെ സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി നടത്തിയത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമൊക്കെയായി ഗംഭീര പ്രകടനമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം ഒരുമിച്ചെത്തിയ പരിപാടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ മമ്മൂട്ടിയുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സാന്നിധ്യം മാത്രമല്ല പെര്‍ഫോമന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  അഭിപ്രായം വ്യക്തമാക്കി

  വന്‍വിജയമായി മാറിയ അമ്മമഴവില്ലിലൂടെ വന്‍തുകയാണ് സംഘടനയ്ക്ക് ലഭിച്ചത്. അവശരായ കലാകാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. ചാനലിന് റേറ്റിങ്ങും സംഘടനയ്ക്ക് വന്‍വരുമാനം നല്‍കിക്കൊടുത്ത പരിപാടിയായിരുന്നു അമ്മമഴവില്ല്. യുവതാരങ്ങള്‍ക്ക് പ്രചോദനമാവുന്ന തരത്തിലുള്ള ഇടപെടലുകളായിരുന്നു മമ്മൂട്ടി നടത്തിയത്. ഡാന്‍സ് ചെയ്യുന്നതിനിടയിലെ രൂക്ഷവിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗംഭീരവിജയമായ പരിപാടിക്ക് ശേഷമാണ് മെഗാസ്റ്റാര്‍ തന്റെ തീരുമാനത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചത്.

  മുന്‍നിര താരങ്ങളുടെ പിന്‍മാറ്റം

  സംഘടനയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും മമ്മൂട്ടിയും ഇന്നസെന്റും പടിയിറങ്ങുന്നതോട് കൂടി യുവതാരനിരയ്ക്കുള്ള സാധ്യത വര്‍ധിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നേരത്തെ തന്നെ പലരും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയുമൊക്കെയാണ് മുന്‍നിരയിലേക്ക് ആവശ്യമെന്ന് യുവതാരനിര വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും നയിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

  ആരൊക്കെയായിരിക്കും പുതിയ ഭാരവാഹികള്‍?

  അമ്മ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. പ്രകടമായി ഭാരവാഹികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അണിയറയില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്. ഡബ്ലുസിസി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് സമാഗതമായിട്ടുള്ളത്. അതിനാല്‍ത്തന്നെ ആരൊക്കെയായിരിക്കും ഇനി സംഘടനാ തലപ്പത്തെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വരുംദിനങ്ങളില്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യാവുമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

  English summary
  Mammootty leaves general secretary positon in Amma

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more