twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവന്‍കുട്ടി തകര്‍പ്പന്‍ റോളാണെന്ന് മമ്മൂക്ക പറയുമായിരുന്നു; സിനിമ കണ്ടപ്പോള്‍ തരിച്ചു പോയെന്ന് അബു സലീം

    |

    വന്‍ വിജയമായി മാറിയിരിക്കുകയാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയുടെ കളക്ഷന്‍ അമ്പത് കോടി പിന്നിട്ടിരിക്കുകയാണ്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച സിനിമയാണ് ഭീഷ്മ പര്‍വ്വം. നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലെത്തി കയ്യടി നേടിയ താരമാണ് അബു സലീം. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അബു സലീം.

    ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി സോനം കപൂര്‍; ഭാര്യയ്ക്ക് ചുംബനം നല്‍കി ആനന്ദുംഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി സോനം കപൂര്‍; ഭാര്യയ്ക്ക് ചുംബനം നല്‍കി ആനന്ദും

    കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അബു സലീം മനസ് തുറന്നത്. ചിത്രത്തിനായി താടിയും മുടിയും നീട്ടിയതിനെക്കുറിച്ചും മമ്മൂട്ടിയുടെ വാക്കുകളെക്കുറിച്ചുമെല്ലാം അബു സലീം മനസ് തുറക്കുന്നുണ്ട്. അബു സലീമിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ശിവന്‍ കുട്ടി

    ''അബു സലീം ഇപ്പോള്‍ ശിവന്‍ കുട്ടിയാണ്. എല്ലായിടത്തു നിന്നും വിളിക്കുന്നത് ശിവന്‍ കുട്ടിയെന്നാണ്. സിനമയില്‍ വര്‍ക്ക് ചെയ്യുന്നവരും പുറത്തുള്ളവരും. അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ മുമ്പും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പറ്റിയ റോളുണ്ടെങ്കില്‍ വിളിക്കാം അബൂക്ക എന്ന് അദ്ദേഹം പറയുമായിരുന്നു. തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നത് ബിലാല്‍ ആയിരുന്നു. അതില്‍ ഏറെക്കുറെ ആദ്യ ഭാഗത്തിലുള്ളവര്‍ തന്നെയാണ് മിക്കതും. അപൂര്‍വ്വമായി മാത്രമേ പുതിയ ആളുകളെ വിളിക്കുകയുള്ളൂ. ഉണ്ടെങ്കില്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. പിന്നീടാണ് കൊവിഡ് വരുന്നതും സബ്ജക്ട് മാറുന്നതും ഭീഷ്മ പര്‍വ്വം ചെയ്യാന്‍ തീരുമാനിക്കുന്നത്. അപ്പോള്‍ അദ്ദേഹം തന്നെ നേരിട്ട് വിളിക്കുകയും അബൂക്കയ്ക്ക് ഞാന്‍ വിചാരിച്ചത് പോലൊരു വേഷമുണ്ടെന്ന് പറയുകയുമായിരുന്നു.'' അബു സലീം പറയുന്നു.

    താടിയും മുടിയും

    ''ഇങ്ങനൊരു വേഷമുണ്ട്. രണ്ട് മാസം കഴിഞ്ഞേ ഷൂട്ടിംഗ്്തുടങ്ങൂ. ആ സമയം കൊണ്ട് താടിയും മുടിയും വളര്‍ത്തെന്ന് പറഞ്ഞു. കൊവിഡൊക്കെ കാരണം എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുന്ന സമയമാണല്ലോ, ഞാന്‍ താടിയും മുടിയും വളര്‍ത്തി. രണ്ട് മാസവും കഴിഞ്ഞ് മൂന്നാം മാസമാണ് ഷൂട്ടിംഗ് തുടങ്ങിയത്. പോലീസിലുണ്ടായിരുന്നത് നേരത്തെ മാസത്തില്‍ ഒന്നോ രണ്ടോ തവണ മുടി മുറിക്കുമായിരുന്നു. അതിനാല്‍ മുടിയും താടിയും വളര്‍ത്തിയിട്ടുള്ളൊരു വേഷവും ചെയ്തിരുന്നില്ല. ആ രൂപത്തിലും വലിയ മാറ്റമുണ്ടായി. ലൊക്കേഷനില്‍ ചെന്നിട്ട് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താമെന്നായിരുന്നു കരുതിയത്. പക്ഷെ കണ്ടപ്പോള്‍ ഒരു മാറ്റവും വേണ്ട എന്റെ മനസില്‍ കഥാപാത്രത്തിനുണ്ടായിരുന്ന അതേ രൂപം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു'' അബു സലീം പറയുന്നു.

    മമ്മൂക്ക

    ''അതോടെ ആ കഥാപാത്രം മനസില്‍ പതിഞ്ഞു. അതിലെ അഭിനയം സാധാരണ ചെയ്യുന്ന വേഷങ്ങളില്‍ നിന്നും മാറ്റമുള്ളതായിരുന്നു. നേരത്തെ സ്വാമിയാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഇത്രയും പ്രധാന്യമുള്ള കഥാപാത്രമാണൊന്നും അപ്പോള്‍ അറിയില്ലായിരുന്നു. പക്ഷെ മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു ശിവന്‍ കുട്ടി തകര്‍പ്പന്‍ റോളാണെന്ന്. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. സാധാരണ സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. പക്ഷെ ഇത് സ്‌പോട്ട് ഡബ്ബിംഗ് ആയത് കൊണ്ട് മനസിലായില്ല. ഫസ്റ്റ് ഡേ മുക്കത്ത് നിന്നുമാണ് സിനിമ കണ്ടത്. കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തരിച്ചു പോയി. വളരെ പ്രാധാന്യമുണ്ടായിരുന്നു ശിവന്‍ കുട്ടിയ്ക്ക്. നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദ് സാറിനോടാണ്'' എന്നും അബു സലീം കൂട്ടിച്ചേര്‍ക്കുന്നു.

    Recommended Video

    ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam
    ഭീഷ്മ പര്‍വ്വം

    വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഷൈന്‍ ടോം ചാക്കോ, അനഘ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

    Read more about: abu salim
    English summary
    Abu Salim Tells What Mammootty Told Him About His Role In Bheeshma Parvam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X