കണ്ണ് തുറക്കുന്നത് ആംബുലന്‍സില്‍! പല്ലുകള്‍ പോയി, തലയില്‍ പരുക്ക്, മൂക്കിന് ക്ഷതം; പക്ഷെ ഞാന്‍ തിരിച്ചുവരും!

കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടത്തില്‍ ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും ഗുരുതര പരുക്കുകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബിനു അടിമാലി ആശുപത്രി വിട്ടിട്ടും മഹേഷിന് ആശുപത്രിയില്‍ തുടരേണ്ടി വന്നു. മുഖത്തും തലയിലും മഹേഷിന് പരുക്കേറ്റിട്ടുണ്ട്. മുന്‍വശത്തെ പല്ലുകള്‍ നഷ്ടമാവുകയും മൂക്കിന് ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും താന്‍ തളരില്ലെന്നും ശക്തമായി തന്നെ തിരികെ വരുമെന്നുമാണ് മഹേഷ് പറയുന്നത്.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരികെ എത്തിയ ശേഷം 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു മഹേഷ്. കുറച്ച് നാള്‍ വിശ്രമമാണ്. എന്നാല്‍ താന്‍ പഴയതിലും അടിപൊളിയായി തിരിച്ചുവരുമെന്നും മഹേഷ് പറയുന്നു. അപകട ദിവസം നടന്ന സംഭവങ്ങളും മഹേഷ് ഓര്‍ത്തെടുക്കുന്നുണ്ട്.

Mahesh Kunjumon

വടകരയിലെ പരിപാടി കഴിഞ്ഞ് എനിക്ക് എറണാകുളത്തേക്ക് അത്യാവശ്യമായി വരേണ്ട ഒരു കാര്യമുണ്ടായിരുന്നു. ഡബ്ബിംഗിന്റെ കുറച്ച് വോയ്‌സ് ടെസ്റ്റുകളുണ്ടായിരുന്നു. അതിനാല്‍ പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഉണ്ണിച്ചേട്ടനോട് ചേട്ടാ എറണാകുളത്തേക്ക് ഒരു വണ്ടി അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു. അപ്പോഴാണ് ബിനു ചേട്ടനും സുധിച്ചേട്ടനും എറണാകുളത്തേക്ക് പോകുന്ന വണ്ടിയില്‍ കേറ്റി വിടാമെന്ന് പറയുന്നത്. അവര്‍ ആലുവയില്‍ ഇറക്കി വിടാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങളെല്ലാവരും ഒരുമിച്ച് വന്നതാണെന്നാണ് മഹേഷ് പറയുന്നത്.

വണ്ടിയില്‍ കയറിയത് മുതല്‍ ഹാപ്പിയായിരുന്നു. തമാശയൊക്കെ പറഞ്ഞ് വരികയായിരുന്നു. ബിനു ചേട്ടനെയൊക്കെ അറിയാലോ. കൗണ്ടറുകളിങ്ങനെ അടിച്ചു കൊണ്ടേയിരിക്കും. അങ്ങനെ വരികയായിരുന്നു. പരിപാടിയുടെ ക്ഷീണം കാരണം ഞാന്‍ ഉറങ്ങിപ്പോയി. അപകടം നടന്ന സമയമൊന്നും ഓര്‍മ്മയില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലസില്‍ വച്ചാണ് കണ്ണ് തുറന്നത്. പക്ഷെ മുഖമൊക്കെ ചളുങ്ങിയത് പോലെ പരുക്ക് പറ്റിയിരുന്നു. വ്യക്തതയോടെ സംസാരിക്കാനും പറ്റിയില്ലെന്ന് താരം ഓര്‍ക്കുന്നു.

കൂടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. അപകടമുണ്ടായെന്ന് മാത്രമേ മനസിലായുള്ളൂ. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. കൂടെയുണ്ടായിരുന്നവരേയും കണ്ടില്ല. ബിനു ചേട്ടനും സുധിച്ചേട്ടനും എവിടെയെന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. സര്‍ജറി സമയത്ത് കോണ്‍ഷ്യസായിരുന്നു. ആ സമയത്താണ് അറിയുന്നത് സുധിച്ചേട്ടന്‍ മരിച്ചെന്ന്. അനസ്‌തേഷ്യ തരുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു എന്നാണ് മഹേഷ് പറയുന്നത്.

Mahesh Kunjumon

പക്ഷെ കൂടെയുള്ളവരൊക്കെ കരുതിയത് ഞാന്‍ ആ വാര്‍ത്ത അറിഞ്ഞിട്ടില്ലെന്നാണ്. ഞാന്‍ സുധിച്ചേട്ടനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ കുഴപ്പമില്ല കുഴപ്പമില്ല എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ സത്യാവസ്ഥ എനിക്ക് അറിയാമായിരുന്നു. മുഖം അനക്കാന്‍ പോലും പറ്റാത്ത ആ അവസ്ഥയിലും അത് വലിയ ഫിലീംഗായിപ്പോയെന്നും താരം പറയുന്നു.

ബിനു ചേട്ടന്‍ എന്നെ കാണാന്‍ വന്നിരുന്നു. ഇന്നലെ വിളിക്കുകയും ചെയ്തു. സിനിമാ മേഖലയില്‍ നിന്നും പലരും വിളിച്ചു. എനിക്ക് വേണ്ടി ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചു. ഒരുപാട് പേര്‍ വിളിച്ചു. എനിക്ക് ഒന്നും വരല്ലേയെന്ന് ആഗ്രഹിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറയുന്നു. മിമിക്രിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിയുന്നത്. ഇനി കുറച്ച് നാളത്തേക്ക് വിശ്രമമാണ്. പക്ഷെ ഞാന്‍ തിരിച്ചുവരും. പഴയതിലും അടിപൊളിയായി തിരിച്ചുവരും. അപ്പോഴും കൂടെയുണ്ടാകണം എന്നാണ് മഹേഷ് കൂട്ടിച്ചേര്‍ക്കുന്നത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X