കരിയറില്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍! പോസ്റ്റിന് മറുപടിയുമായി അജ്മല്‍ അമീർ

മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അജ്മല്‍ അമീര്‍. 2007 ല്‍ പ്രണയ കാലം എന്ന ചിത്രത്തിലൂടെയായിരുന്നു അജ്മല്‍ അമീറിന്റെ അരങ്ങേറ്റം. നായക വേഷം മാത്രമായിരുന്നില്ല വില്ലന്‍ വേഷത്തിലടക്കം കയ്യടി നേടിയിട്ടുണ്ട് അജ്മല്‍. ഈയ്യടുത്തിറങ്ങിയ നയന്‍താര ചിത്രമായ നെട്രിക്കണിലെ വില്ലന്‍ വേഷത്തിലൂടെ അജ്മല്‍ വീണ്ടും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ അജ്മലിനെക്കുറിച്ചുള്ള ഒരു പോസ്റ്റും അതിന് അജ്മല്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

ഫെയ്‌സ്ബുക്കിലെ സിനിമാപ്രേമികളുടെ ഗ്രൂപ്പായ സിനിഫൈലില്‍ അജ്മലിനെക്കുറിച്ച് വന്നൊരു പോസ്റ്റാണ് ചര്‍ച്ചയായി മാറിയിരിക്കന്നത്. കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ എന്നായിരുന്നു അജ്മലിനെക്കുറിച്ച് ഈ പോസ്റ്റില്‍ പറഞ്ഞിരുന്നത്. പിന്നാലെ അജ്മല്‍ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

Ajmal Ameer

''തന്റെ കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാത്തത് കൊണ്ട് മാത്രം എങ്ങും എത്താതെ പോയ നടന്‍- അജ്മല്‍ അമീര്‍. കൊ പോലൊരു ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയിട്ടും ലക്കി ജോക്കേഴ്‌സ് എന്ന പടത്തില്‍ പോയി തലവെച്ചു. കുറച്ച് വിഷമത്തോടെയാണിത് എഴുതുന്നത്. ഇനി വരുന്ന പിശാച് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടു വരട്ടെ'' എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് മറുപടിയുമായി കമന്റില്‍ അജ്മല്‍ എത്തുകയായിരുന്നു.

പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്‌നേഹത്തിനും നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് അജ്മല്‍ മറുപടി നല്‍കുന്നത്. കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയിസ്. കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പി.ജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും ഞാന്‍ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നുവെന്നാണ് താരം പറയുന്നത്. കൊ ചെയ്ത ശേഷം ഞാന്‍ പിജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകള്‍ തമിഴിലും മലയാളത്തിലും നഷ്ടമായി എന്നാണ് തന്റെ ഇടവേളയെക്കുറിച്ച് അജ്മല്‍ പറയുന്നത്.

കൊ പോലൊരു വലിയ ഹിറ്റ് നല്‍കിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിന്തയുമായി നടന്നാല്‍ തനിക്ക് തന്റെ പിജി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. സിനിമയില്ലാതെ ഞാന്‍ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഞാന്‍ മൂന്ന് വര്‍ഷമെടുത്തു. അങ്ങനെ 'വൈറ്റ് മാറ്റര്‍' എന്ന ഹിന്ദി വെബ്‌സീരിസ് ചെയ്തുകൊണ്ട് ഞാന്‍ വീണ്ടും ആരംഭിച്ചുവെന്നാണ് അജ്മല്‍ പറയുന്നത്.

ലേറ്റസ്റ്റ് റിലീസായി ഇപ്പോള്‍ നെട്രിക്കണ്ണും എത്തിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. അതേസമയം എനിക്ക് സിനിമയില്‍ പിന്തുണയൊന്നുമില്ല. ഞാന്‍ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതല്‍ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും. ചിലപ്പോള്‍ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ടായിരിക്കും ഞാനിപ്പോള്‍ തുടര്‍ച്ചയായി മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്നതെന്നും താരം പറയുന്നു. ഫെബ്രുവരി 20 മുതല്‍ ഞാന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. പാന്‍ ഇന്ത്യ തലത്തിലായിരിക്കും ഇതിന്റെ റിലീസ് എന്നും താരം അറിയിക്കുന്നു. ജോഷി സാറിന്റെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് താരം കൂട്ടിച്ചേര്‍ക്കുന്നത്.

More from Filmibeat

Read more about: ajmal ameer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X