നിവിൻ കാരണമാണ് ആ അവസരം ലഭിച്ചത്; ഇനിയും തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്: അജു വർ​ഗീസ്

2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബിലൂടെ സുപരിചിതനായ താരമാണ് അജു വർ​ഗീസ്. സുഹൃത്തായ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ഹാസ്യ കഥാപാത്രങ്ങൾ അജുവിന് ലഭിച്ചു. തട്ടത്തിൻ മറയത്ത് , കിളി പോയി, സക്കറിയായുടെ ​ഗർഭിണികൾ, പുണ്യാളാൻ അ​ഗർബത്തീസ് തുടങ്ങി ഒരുപാട് സിനിമകൾ തുടരെ തുടരെ വന്നു. ഇപ്പോൾ പ്രഭുദേവക്കൊപ്പം തമിഴിലേക്കും ചുവടുറപ്പിക്കാൻ തുടങ്ങുകയാണ് അജു വർ​ഗീസ്. വണ്ടർ വാൾ മീഡിയ നെറ്റ് വർക്ക് എന്ന ചാനലീലൂടെ സംസാരിക്കുകയാണ് അദ്ദേഹം.

അജു വർ​ഗീസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം സത്യത്തിൽ റാം സംവിധാനം ചെയ്ത സിനിമയിലൂടെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "ചിത്രത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. നിവിൻ അഭിനയിച്ച ഏഴ് മലൈ ഏഴ് കടൽ എന്ന ചിത്രത്തിനു ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. മിർച്ചി ശിവയും ​ഗ്രേസ് ആൻ്റണിയുമൊക്കെയുള്ള ചിത്രമാണിത്. ഈ ചിത്രത്തിലേക്ക് നിവിനാണ് എന്നെ അദ്ദേഹത്തിന് കണക്ട് ചെയ്ത് കൊടുത്തത്. ഇതിലൊരു ചെറിയ വേഷമാണ്. പക്ഷേ വളരെ മനോഹരമായ കഥാപാത്രമാണ്. അദ്ദേഹം സിനിമകളുടെ സ്വഭാവങ്ങളെല്ലാം ഈ ചിത്രത്തിനുമുണ്ട്." അജു വർ​ഗീസ് പറഞ്ഞു.

aju varghese

"ഇനിയും തമിഴ് ചിത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഇതിനു മുന്നേ അങ്ങനെ തോന്നിട്ടില്ല. പക്ഷേ പോസ്റ്റ് കോവിഡിനു ശേഷം സിനിമക്ക് ഭാഷ ഒരു പ്രശ്നമല്ലെന്ന് ഞാനും മനസിലാക്കി. അങ്ങനെ മറ്റു ഭാഷകളിലെ സിനിമകൾ ചെയ്യാനും ഒരു താത്പര്യം വന്നു. ഈ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റാം സർ തന്നെ പുറത്ത് വിടാതിരിക്കുന്നതാണ്. രണ്ടാമത്തെ തമിഴ് ചിത്രമാണ് മൂൺ വാക്ക്." അജു വർ​ഗീസ് കൂട്ടിച്ചേർത്തു.

നീണ്ട 25 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമാണ് മൂൺ വാക്ക്. പേര് പോലെ തന്നെ ചിത്രം ഒരു ഡാൻസ് മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ആയിരിക്കും. നവാ​ഗതനായ മനോജ് എൻ. എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അജു വർ​ഗിസിനൊപ്പം അർജുൻ അശോകനും മലയാളത്തിൽ നിന്നുണ്ട്. 14 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് അജു വർ​ഗീസ് തമിഴിൽ അരങ്ങേറുന്നത്. പ്രഭുദേവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിൽ അജു വർ​ഗീസിന്റെ പേരും കാണാം. തീർച്ചയായും നല്ലൊരു വേഷം പ്രഭുദേവക്കൊപ്പം പ്രതീക്ഷിക്കാം.

aju varghese

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലെ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസിലൂടെ ഒരു മുഴു നീള വേഷം ചെയ്തിട്ടുണ്ട്. അതും വളരെ സീരിയസ് കഥാപാത്രത്തിലൂടെയാണ് അജു ആ സീരീസിൽ അഭിനയിച്ചത്. അത്തരത്തിലുള്ള വേഷങ്ങൾ സിനിമയിലൂടെ താരത്തിന് ലഭിച്ചിട്ടില്ല. ഒരു പക്ഷേ നായക പരിവേഷം ലഭിക്കാതിരുന്നത് കൊണ്ടാവാം അത്തരത്തിലുള്ള വേഷങ്ങളിലൂടെ താരത്തെ കാണാതെ പോയത്.

താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ​ഗ​ഗനചാരി എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. വലിയ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണിത്. പരിമിതമായ താരങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അജു വർ​ഗീസ് ഉണ്ട. ഒപ്പം അനാർക്കലി മരിക്കാർ, ​ഗോ​ഗുൽ സുരേഷ് എന്നിവരും ഉണ്ട്.

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X