ഗായകൻ സിദ്ധാർഥ് മേനോൻ വിവാഹിതനായി! വധു നടിയായ ഉറ്റ സുഹൃത്ത്, പരിചയപ്പെടുത്തി താരം
നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് വധു. സിദ്ധാർഥ് തന്നെയാണ് ഈ വിവര പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തൻവിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹത്തിനെ കുറിച്ചു പ്രണയത്തിനെ കുറിച്ചും വെളിപ്പെടുത്തിയത്.

നടി മൃദുല മുരളിയുടെ വിവാഹനിശ്ചയം! കൂട്ടുകാരിയുടെ സന്തോഷം ആഘോഷമക്കി ഭാവനയും കൂട്ടരും
എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാൽ, ഞങ്ങളുടേതാണ എനിയ്ക്ക് ഏറ്റവു പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്.ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാർട്ണർ ഇൻ കൈം- ചിത്രത്തിനൊപ്പം സിദ്ധാർഥ് കുറിച്ചും.
സിദ്ധാർഥിന് വിവാഹാശംസ നേർന്ന് സിനിമ ലോകം. ഗായികയും അവതാരകയുമായ അഭിരാമി സുരേഷ്, ആര്യ, ആൻ ശീതൾ, ഇവ പവിത്രൻ, എന്നിവർ ആശംസ നേർന്നു. പ്രമുഖ മ്യൂസിക്കൽ ബ്രാൻഡ് ആയ തൈക്കുടം ബ്രിഡ്ജിലൂടെ ആരാധകർക്ക് സുപരിചിതനായ സിദ്ധാർഥ് ഫഹദ് ചിത്രമായ നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ യാണ് പിന്നണി ഗാന രംഗത്ത് ചുവട് വെച്ചത്. മ്യൂസിക്കൽ ആൽബങ്ങൾക്ക് പുറമേ പിന്നണി ഗാനരംഗത്തും സജീവമാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെടച്ച താര 10 ഓളം ചിത്രത്തിൽ ചെറുതും വലുതുമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











