നടി മൃദുല മുരളിയുടെ വിവാഹനിശ്ചയം! കൂട്ടുകാരിയുടെ സന്തോഷം ആഘോഷമക്കി ഭാവനയും കൂട്ടരും
നടി മൃദുല മുരളിയുടെ വിവാഹ നിശ്ചായ കഴിഞ്ഞു. നിതിൻ വിജയനാണ് വരൻ. ഞയറാഴ്ചയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. വിവാഹ നിശ്ചയത്തിന്റെ പ്രധാന ഹെലൈറ്റ് നടിമാരായ സുഹൃത്തുക്കളായിരുന്നു.

മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ എന്നിവരും പങ്കെടുത്തിരുന്നു. നടന്മാരായ ഹേമന്തും, മണികണ്ഠനും , ഗായകൻ വിജയ് യേശുദാസും നിശ്ചയത്തിനെത്തിയിരുന്നു. മൃദുലയ്ക്കും നിതിനും വേണ്ടി രമ്യയുടേയും സയനോരയുടേയും വിജയ് യേശുദാസ് മണികണ്ഠൻ എന്നിവരുടെ പാട്ടും ഉണ്ടായിരുന്നു. മൃദുലയും നിതിനും ഗാാനം ആലപിച്ചു.
2009 ൽ പുറത്തു വന്ന റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല ബിഗ് സ്ക്രീനിൽ എത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല,, ശിഖാമണി തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. രാഗ്ദേശിൽ ക്യാപ്റ്റൻ ലക്ഷമിയായി താരം എത്തിയിരുന്നു. ഇത് ഏറെ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു.


Click it and Unblock the Notifications











