'ഞാൻ ആ കടുത്ത തീരുമാനം എടുത്തിട്ട് പത്ത് മാസമായി; ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും അത് പറയും': അർജുൻ അശോകൻ

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് അർജുൻ അശോകൻ. അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ അർജുൻ നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ അർജുന് തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ ആയിരുന്നു അർജുൻ അശോകന്റെ സിനിമ അരങ്ങേറ്റം.

എന്നാൽ 2017 ൽ റിലീസ് ചെയ്ത സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന സിനിമയാണ് അർജുന്റെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചത്. പറവയിൽ മികച്ച പ്രകടനം നടത്തിയ അർജുനെ തേടി പിന്നീട് നിരവധി അവസരങ്ങൾ എത്തുകയായിരുന്നു. അധികം വൈകാതെ മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി ആയും അർജുൻ മാറി.

arjun ashokan

ഇന്ന് ഏറെ തിരക്കുള്ള നടൻ കൂടിയാണ് അർജുൻ. രോമാഞ്ചം, പ്രണയവിലാസം, തുറമുഖം, ഖാലി പേഴ്‌സ് ഓഫ് ബില്യണെഴ്‌സ് തുടങ്ങിയവ സിനിമകളാണ് അര്ജുന്റെതായി ഈ വർഷം പുറത്തിറങ്ങിയത്. അതിൽ രോമാഞ്ചത്തിലെയും തുറമുഖത്തിലെയും വേഷങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തൃശങ്കു ആണ് അർജുന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. അന്ന ബെൻ ആണ് നായിക. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടനിപ്പോൾ.

അതിനിടെ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ ജീവിതത്തിൽ നടപ്പാക്കിയ ഒരു കടുത്ത തീരുമാനത്തെ കുറിച്ച് അർജുൻ തുറന്നു പറഞ്ഞിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ജീവിതത്തിൽ ഏതെങ്കിലും കടുത്ത തീരുമാനം എടുത്തിട്ട് നടപ്പിലാക്കാൻ പറ്റാതെ പാളിപ്പോയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താൻ ജീവിതത്തിലെടുത്ത കടുത്ത തീരുമാനം അർജുൻ വെളിപ്പെടുത്തിയത്.

'ഇല്ല പാളിയിട്ടില്ല' എന്ന് പറഞ്ഞാണ് അർജുൻ തുടങ്ങിയത്. ജീവിതത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല എന്നാണോ അതിനർത്ഥം എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് ആയിരുന്നു മറുപടി. 'ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തിട്ട് ഇപ്പോൾ പത്തു മാസം ആയി. അത് ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും ഞാൻ പറയും. മദ്യപിക്കില്ല എന്നോരു തീരുമാനം ഞാൻ പത്ത് മാസം മുൻപ് എടുത്തിരുന്നു', അർജുൻ പറഞ്ഞു.

എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന ചോദ്യത്തിന് മദ്യപിക്കണ്ട എന്ന് തോന്നിയത് കൊണ്ടാണെന്നായിരുന്നു മറുപടി. എന്ന് കരുതി ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണെന്നോ ഫുഡ് ഒന്നും കഴിക്കുന്നില്ലന്നോ കരുതണ്ട. നല്ല തീറ്റയാണ് ഞാൻ. ബിരിയാണി ഒക്കെ നല്ല പോലെ തിന്നുന്നുണ്ടെന്നും അർജുൻ അശോകൻ പറഞ്ഞു.

arjun ashokan

അതേസമയം, അർജുന്റെ തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി കമന്റുകളാണ് അർജുൻ അഭിനന്ദിച്ചു കൊണ്ട് വരുന്നത്. അതേസമയം, എന്തുകൊണ്ട് മദ്യപാനം നിർത്തി എന്ന് ചോദിച്ച അവതാരകയെ വിമർശിച്ചും ധാരാളം കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് അർജുൻ പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഭാര്യ ഉയർന്ന ജാതിയിൽ പെട്ട ആളായത് കൊണ്ട് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ നിഖിതയുടെ അച്ഛൻ സമ്മതിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത് കൊണ്ട് നല്ല രീതിയിൽ വിവാഹം നടന്നു എന്നാണ് അർജുൻ പറഞ്ഞത്. നിരവധി സിനിമകളാണ് അർജുന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ചാവേർ, നാൻസി റാണി, എന്നിട്ട് അവസാനം എന്നിവയാണ് ഉടനെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിലത്.

More from Filmibeat

Read more about: arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X