പത്ത് വര്‍ഷം ഞാന്‍ നിശബ്ദനായിരുന്നു സിനിമയുടെ എണ്ണം കുറച്ചു; തിരിച്ചുവരാനുള്ള കാരണം പറഞ്ഞ് അശോകന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നന്നേ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ നടനാണ് അദ്ദേഹം. പദ്മരാജനാണ് അശോകനെ കൈ പിടിച്ച് സിനിമയിലേക്ക് കൊണ്ട് വരുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പദ്മരാജന്‍, ഭരതന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെജി ജോര്‍ജ് തുടങ്ങിയ പ്രതിഭാ ശാലികളുടെ സിനിമകളില്‍ അഭിനയിക്കാന്‍ അശോകന് സാധിച്ചു.
നായകനായി മാത്രമല്ല, വില്ലനായും സഹനടനായും കൊമേഡിയനായുമെല്ലാം അശോകന്‍ കയ്യടി നേടിയിട്ടുണ്ട്. ഹരിഹര്‍ നഗര്‍ പോലുള്ള ഐക്കോണിക് വിജയങ്ങളുടെ ഭാഗമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. അതേസമയം ഒരിടയ്ക്ക് സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്തിരുന്നു അശോകന്‍. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''1996 ന് ശേഷം പത്തു വര്‍ഷത്തോളം ഞാന്‍ സിനിമകളുടെ എണ്ണം കുറച്ചു. സത്യം പറഞ്ഞാല്‍ നിശബ്ദനായി എന്നു വേണം പറയാന്‍. ഇക്കാലത്ത് ഞാന്‍ ചില സീരീയലുകളിലും അഭിനയിച്ചിരുന്നു. അതിനിടെ ഏതെല്ലാമോ ചില സിനിമകളില്‍ അഭിനയിച്ചെന്നു മാത്രം. സിനിമയില്‍ എന്റെ രണ്ടാം ഇന്നിങ്സ് 2006-07 കാലഘട്ടത്തിലാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോ എന്ന സിനിമയില്‍ ഒരു അതിഥി വേഷം ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു'' അശോകന്‍ പറയുന്നു.
അതിഥി വേഷം എന്ന് പറഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്ന് ഞാന്‍ മറുപടി നല്‍കി. ഇന്‍ ഹരിഹര്‍ നഗര്‍ മുതല്‍ സിദ്ധീഖ്-ലാലിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ആളാണ് റാഫി. അവരെന്നെ വിളിക്കുമ്പോള്‍ ഒരു പ്രധാന വേഷം എനിക്ക് തരേണ്ടതല്ലേ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഗെസ്റ്റ് വേഷത്തിലേക്ക് വിളിച്ചതില്‍ പരിഭവം തോന്നി. കുറേ കഴിഞ്ഞപ്പോള്‍ റാഫി എന്നെ വിളിച്ചുവെന്നും അശോകന്‍ പറയുന്നു.
ഒരു സീന്‍ ഉണ്ട്. അശോകന്‍ തന്നെ അതു ചെയ്യണം. ചെറിയ സീന്‍ ആണെങ്കിലും പ്രധാനപ്പെട്ടതാണ്. അശോകന്‍ ചെയ്താലേ ശരിയാകൂ. സംവിധായകന്‍ നേരിട്ട് വിളിച്ചപ്പോള്‍ എനിക്ക് പിന്നെ ഇല്ലെന്ന് പറയാന്‍ പറയാന്‍ തോന്നിയില്ല. ആ സിനിമ റിലീസ് ചെയ്തപ്പോള്‍ തിയറ്ററില്‍ വലിയ കയ്യടി നേടിയ രംഗമായിരുന്നു അത്. നീ സാബുവല്ലേടാ എന്ന ഡയലോഗ് ഇപ്പോഴും ആളുകള്‍ പറയാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്നത്തെ പല പുതുമുഖ സംവിധായകര്‍ക്കൊപ്പവും ഞാന്‍ അഭിനയിക്കുന്നുണ്ട്. എന്റെ ആദ്യകാല സിനിമകളിലെ കഥാപാത്രങ്ങളോടാണ് അവര്‍ക്കൊക്കെ ഇഷ്ടം. നായകനായും വില്ലനായും ഹാസ്യതാരമായും അഭിനയിച്ചു. കാലമൂല്യമുള്ള സിനിമകളുടേയും വാണിജ്യ ചിത്രങ്ങളുടേയും ഭാഗമായി. അടുത്ത കാലത്ത് അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന വെബ്സീരീസിലെ കുര്യച്ചന്‍ ന്നെ കഥാപാത്രത്തിന് വലിയ സ്വീകാര്യത കിട്ടിയെന്നും അദ്ദേഹം പറയുന്നു.
ഇനി പുറത്തിറങ്ങാന്‍ കുറേ സിനിമകളുണ്ട്. നവാഗതനായ പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പേരില്ലൂര്‍ പ്രീമിയം ലീഗ്സ് എന്ന വെബ് സീരീസ്, വിക്കി തമ്പി സംവിധാനം ചെയ്യുന്ന ജമാലിന്റെ പുഞ്ചിരി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡം, ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ജയ് ഗണേശ് എന്നിവയാണ് റിലീസിനൊരുങ്ങുന്നവയെന്നും അശോകന്‍ പറയുന്നു.


Click it and Unblock the Notifications











