ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചതാണ്, തട്ടിപ്പോയത് ആ ആശങ്ക മൂലം; വെളിപ്പെടുത്തി അശോകന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകന്‍ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസില്‍ സിനിമയിലെത്തിയ അശോകന്റെ സിനിമാ യാത്ര 45 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെ പത്മരാജന്റേയും കെജി ജോര്‍ജിന്റേയുമെല്ലാം സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയാണ് അശോകന്‍ മലയാള സിനിമയിലൊരു ഇടം കണ്ടെത്തുന്നത്.
പത്മരാജനായിരുന്നു അശോകനെ സിനിമയിലേക്ക് കൊണ്ടു വരുന്നത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലെ രാമനായിട്ടായിരുന്നു തുടക്കം. പിന്നീട് ഭരതന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടേയും നായകന്മാരാന്‍ അശോകന് സാധിച്ചു. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചും പത്മരാജനെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് അശോകന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

''സിനിമയില്‍ വരുന്ന കാലത്ത് യുവാക്കള്‍ക്കിടയില്‍ ബെല്‍ബോട്ടം പാന്റ്‌സും സ്റ്റെപ്പ് കട്ട് മുടിയുമൊക്കെയായിരുന്നു തരംഗം. അങ്ങനെയൊക്കെ ആകും സിനിമാ നടന്‍ എന്നായിരുന്നു എന്റെ ധാരണ. പക്ഷെ പെരുവഴിയമ്പലത്തിന്റെ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ എന്റെ മുടിയൊക്കെ വശത്താക്കി വടിച്ചിറക്കി. കോളേജില്‍ പോയി ഷൈന്‍ ചെയ്യാനുള്ള അവസരവും അതോടെ തീര്‍ന്നു'' എന്നാണ് അശോകന്‍ പറയുന്നത്.
പക്ഷെ ആ കഥാപാത്രത്തിന്റെ ആഴം മനസിലാക്കാനുളള പ്രായവും പക്വതയും അന്നെനിക്കുണ്ടായിരുന്നില്ല. സിനിമ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച സമയത്ത് ജൂറി ചോദിച്ചിരുന്നേ്രത രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പയ്യന്‍ ശരിക്കും വാണിയര്‍ സമുദായത്തില്‍ നിന്നുള്ള ആളാണോ? എന്ന്. ഇക്കാര്യം കത്തെഴുതിയാണ് പത്മരാജന്‍ ചേട്ടന്‍ എന്നെ അറിയിച്ചത്. ദേശീയ പുരസ്‌കാരത്തിന് എന്നെ പരിഗണിച്ചിരുന്നെങ്കിലും ബാലനടനാണോ യുവനടനാണോ എന്ന ആശയക്കുഴപ്പത്തില്‍ അതു തട്ടിപ്പോയെന്നും അശോകന്‍ പറയുന്നു.

1878 ആയിരുന്നു പെരുവഴിയമ്പലത്തിന്റെ ചിത്രീകരണം. അന്ന് മുതല്‍ ഇന്നുവരെ പല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ ഞാന്‍ എപ്പോഴും ഓര്‍ക്കും. പ്രത്യേകിച്ച് തിരക്കഥ പറഞ്ഞു തരുന്ന രീതി. ഒരു കൊച്ചു കുഞ്ഞിനു പോലും മനസിലാകുന്നത് പോലെയാണ് അദ്ദേഹത്തിന്റെ വിവരണം. ഒരു മകനെ പോലെ, അല്ലെങ്കില്‍ അനിയനെ പോലെയാണ് എന്നെ പരിഗണിച്ചിരുന്നത്. അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ തുവാത്തുമ്പികള്‍ തുടങ്ങിയ സിനിമകളൊക്കെ കഴിഞ്ഞപ്പോഴേക്ക് അതൊരു സൗഹൃദത്തിന്റെ തലത്തിലേക്ക് വളര്‍ന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
രാപകലില്ലാതെ ചിത്രീകരിച്ച സിനിമയാണ് പെരുവഴിയമ്പലം. ഞാന്‍ ആദ്യമായി രാവിലെ എഴുന്നേല്‍ക്കുന്നത് ആ സിനിമയ്ക്ക് വേണ്ടിയാണ്. പറഞ്ഞ സമയത്ത് സെറ്റില്‍ എത്തണം. ഒരുപാട് ഉത്തരവാദിത്തമുള്ള ജോലിയാണ് എന്ന് എന്നോട് പറഞ്ഞത് പപ്പേട്ടനാണ്. ഇതിന്റെ പുറകില്‍ ഒരുപാട് ആളുകളുടെ അധ്വാനമുണ്ട്. പൈസ മുടക്കിയ നിര്‍മ്മാതാവിന്റെ കഷ്ടപ്പാടുണ്ട്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം ഞാന്‍ സെറ്റില്‍ എത്താന്‍ വൈകി. അന്ന് പപ്പേട്ടന്‍ എന്നെ വഴക്കു പറഞ്ഞു. ആ ചിട്ട ഞാന്‍ ഇന്നും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











