twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരിടിക്ക് പത്തു പേര്‍ പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും? ബാബു ആന്റണി ചോദിക്കുന്നു

    |

    മലയാള സിനിമയില്‍ ആക്ഷന്‍ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരുടേയും മനസിലേക്ക് ആദ്യം വരുന്ന പേരുകളിലൊന്നാണ് ബാബു ആന്റണിയുടേത്. ഇടി അത് ബാബു ആന്റണിയുടേതാണെന്ന് ആരാധകര്‍ ഇപ്പോഴും പറയുന്നു. മലയാള സിനിമയ്ക്ക് അതുവരെ പരിചതമല്ലാതിരുന്ന ആക്ഷന്‍ സ്‌റ്റൈലായിരുന്നു ബാബു ആന്റണി കൊണ്ടു വന്നത്. തന്റെ ഇടിവെട്ട് ആക്ഷനിലൂടെ അദ്ദേഹം ഹിറ്റാക്കി മാറ്റിയ സിനിമകള്‍ ഒരുപാടുണ്ട്.

    വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

    സഹനടനായി എത്തുമ്പോഴും തീയേറ്ററുകള്‍ ബാബു ആന്റണിയുടെ തലവെട്ടം കണ്ടാല്‍ പൂരപ്പറമ്പാകുമായിരുന്നു. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെങ്കില്‍ അതൊരു ധൈര്യമായിരുന്നു. എന്നാല്‍ വില്ലന്‍ ആണെങ്കില്‍ പേടിയും. അറിയപ്പെട്ടത് കൂടുതലും ആക്ഷന്‍ കഥാപാത്രങ്ങളിലൂടെയാണെങ്കിലും വൈശാലി പോലുള്ള സിനിമകളിലേയും ഇങ്ങ് ഇടുക്കി ഗോള്‍ഡ് പോലുള്ള സിനിമകളിലേയും പ്രകടനത്തിലൂടേയും തന്നിലെ പ്രതിഭയേയും ബാബു ആന്റണി അടയാളപ്പെടുത്തിയിട്ടുണ്ട്.

    ഒരു വര്‍ഷം


    ഇപ്പോഴിതാ തന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചുമെല്ലാം ബാബു ആന്റണി മനസ് തുറക്കുകയാണ്. ഇന്നത്തെ സിനിമകളിലെ ഫൈറ്റ് സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായവും ബാബു ആന്റണി പങ്കുവെക്കുന്നുണ്ട്. ഭരതന്റെ ചിലമ്പിലൂടെയായിരുന്നു ബാബു ആന്റണിയുടെ അരങ്ങേറ്റം. ഇതിന് പിന്നിലെ രസകരമായ കഥ അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

    പുണെയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തായിരുന്നു താന്‍ എംബിഎ പഠിച്ചിരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായും അവിടത്തെ വിദ്യാര്‍ഥികളുമായും നല്ല അടുപ്പമായിരുന്നു. അങ്ങനെയാണു സിനിമാ മോഹം മനസ്സിലെത്തിയത് എന്നാണ് ബാബു ആന്റണി പറയുന്നത്. ഇതേക്കുറിച്ച് വീട്ടില്‍ അപ്പനോട് സംസാരിച്ചപ്പോള്‍ ഐപിഎസിന് പോയ്ക്കൂടെ എന്നായിരുന്നു തിരികെ ലഭിച്ച മറുപടി. ഒരു വര്‍ഷം സമയമായിരുന്നു അദ്ദേഹത്തിന് അപ്പന്‍ നല്‍കിയത്. അങ്ങനെ ബാബു ആന്റണി മദ്രാസിലേക്ക് വണ്ടി കയറുകയായിരുന്നു. പക്ഷെ സിനിമയിലെ സംവിധായകരുടെ പേര് അറിയുന്നതിന് അപ്പുറം തനിക്ക് മറ്റ് പരിചയമൊന്നുമില്ലായിരുന്നുവെന്നും ബാബു ആന്റണി പറയുന്നു.

    നേരെ കയറിച്ചെന്നു

    ഒരുനാള്‍ അലച്ചിലിനൊടുവില്‍ ഭരതേട്ടനെ നേരില്‍ കാണാന്‍ തീരുമാനിച്ചു. നേരെ വീടിനു മുന്നില്‍ ചെന്നു. കുറച്ചുനേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അകത്തു കയറാന്‍ ധൈര്യം പോരാ. പക്ഷേ, ഒരു ദിവസം നേരെ കയറിച്ചെന്നു. മുറ്റത്തുണ്ട് ഭരതേട്ടന്‍. താടി തടവി എന്തോ ആലോചിക്കുകയായിരുന്നുവെന്ന് ബാബു ആന്റണി ഓര്‍ക്കുന്നുണ്ട്. തന്നെ കണ്ടതും ഭരതന്‍ അടിമുടി നോക്കി. നീ എവിടന്നാ എന്നായിരുന്നു ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചത്. പിന്നാലെ ബാബു ആന്റണി തന്നെ പരിചയപ്പെടുത്തി. മലയാളിയാണെന്ന് പറഞ്ഞു. കുറച്ച് ചിത്രങ്ങളും കാണിച്ചു.

    നീ കൊള്ളാമല്ലോ

    'നീ കൊള്ളാമല്ലോ... നിന്നെ ഉപയോഗിക്കാമല്ലോ, ഒരു പത്തു ദിവസം കഴിഞ്ഞു വാ.' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ താന്‍ പോയിട്ടു വന്നപ്പോഴാണു ചിലമ്പ് എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും താന്‍ വില്ലനായി അരങ്ങേറിയതും എന്നും ബാബു ആന്റണി പറയുന്നു. ആ സിനിമയിലെ അഭിനയത്തിന്റെ പ്രതിഫലമായി 1500 രൂപ അഡ്വാന്‍സായി കയ്യില്‍ വച്ചുതന്നു ഭരതേട്ടന്‍ എന്നും ബാബു ആന്റണി ഓര്‍ക്കുന്നു. പ്രണാമം, ചിലമ്പ്, വൈശാലി എന്നിവയായിരുന്നു ഭരതനൊപ്പം ബാബു ആന്റണി അഭിനയിച്ച സിനിമകള്‍. പിന്നാലെ ഇപ്പോഴത്തെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

    മമ്മൂക്കയുടെ ഡേറ്റ് ഉളളതാണ് വീണ്ടും അതിനായി പ്രേരിപ്പിക്കുന്നത്, സംവിധാനം ഉപേക്ഷിച്ചോ ചോദ്യത്തിന് ജോണി ആന്റണിമമ്മൂക്കയുടെ ഡേറ്റ് ഉളളതാണ് വീണ്ടും അതിനായി പ്രേരിപ്പിക്കുന്നത്, സംവിധാനം ഉപേക്ഷിച്ചോ ചോദ്യത്തിന് ജോണി ആന്റണി

    Recommended Video

    Babu Antony location video from Ponniyin Selvan, about son's horse | FilmiBeat Malayalam
    റിയലിസ്റ്റിക്കായ സംഘട്ടനം

    റിയലിസ്റ്റിക്കായ സംഘട്ടനം ഇപ്പോള്‍ സിനിമയിലുണ്ടോയെന്നു സംശയമാണെന്നാണ് ബാബു ആന്റണി പറയുന്നത്. ''ഒരിടിക്ക് പത്തു പേര്‍ പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും..? വല്ല സയന്‍സ് ഫിക്ഷന്‍, ഫാന്റസി സിനിമയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ, നാട്ടിന്‍പുറത്തു നടക്കുന്ന നാടന്‍ തല്ലിനിടെ ഇടികൊണ്ട വില്ലന്‍ പറന്നുപോയി ജീപ്പ് മറിച്ചിടുന്നതൊക്കെ കണ്ടാല്‍ ചിരിവരും. ടൈമിങ് പ്രധാനമാണ് സംഘട്ടനത്തില്‍. അതു പലര്‍ക്കുമില്ല ഇപ്പോള്‍'' എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

    Read more about: babu antony
    English summary
    Actor Babu Antony Opens Up About His Debut And Action Scenes In Nowadays Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X