ജയിലില്‍ പോയ കേസില്‍ മരിച്ചയാളെ കണ്ടിട്ടു പോലുമില്ല, ശിക്ഷിച്ച ജഡ്ജിയെ പിന്നെ കണ്ടപ്പോള്‍; ബാബുരാജ് പറയുന്നു
മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ നടനാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ഹാസ്യകഥാപാത്രം ചെയ്ത് വിസ്മയിപ്പിക്കുകയായിരുന്നു. അതുവരെ കാണാത്ത ഒരു ബാബുരാജിനെയായിരുന്നു അവിടെ കണ്ടത്. പിന്നീടിങ്ങോട്ട് നായകനായും സഹനടനായുമെല്ലാം ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ ജോജിയിലെ ജോമോന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസിന്റെ മാനുവലില്‍ ബാബുരാജ് ഇടം നേടി.
ബാബുരാജിന്റെ സിനിമയ്ക്ക് പുറത്തെ ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോളേജ് പഠനകാലത്ത് ജയിലില്‍ കിടന്ന കഥ പലപ്പോഴായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആ കഥയെ കുറിച്ച് ബാബുരാജ് തന്നെ മനസ് തുറന്നിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

മഹാരാജാസിലെ ജീവിതം മറക്കാന്‍ പറ്റില്ലെന്നാണ് ബാബുരാജ് പറയുന്നത്. തനിക്ക് വേണ്ടി ഒരുകാലത്തും ഒരു പ്രശ്‌നവും താന്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്. രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്നറിയാതെയാണ് കോളേജ് കാലത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്. രാഷ്ട്രീയ കേസുകളില്‍ പലവട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലില്‍ പോകേണ്ടി വന്ന കേസില്‍ മരിച്ചയാളെ താന്‍ കണ്ടിട്ട് പോലുമില്ലെന്നാണ് ബാബുരാജ് പറയുന്നത്.
ഒരു തീയേറ്റര്‍ ജീവനക്കാരന്‍ ആയിരുന്നു മരിച്ചയാള്‍. രാഷ്ട്രീയമാനം ഉള്ളതിനാലായിരുന്നു തന്നെ അതില്‍ പെടുത്തിയത്. ആ കേസില്‍ 85 ദിവസം ജയിലില്‍ കിടന്നുവെന്നും അതിന് ശേഷമാണ് കോടതി വെറുതെ വിട്ടതെന്നും ബാബുരാജ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ശിക്ഷിച്ച ജഡ്ജിയെ കണ്ടു. ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അവരോട് താന്‍ എന്തിനാണ് മാഡം എന്നെ ശിക്ഷിച്ചതെന്ന് ചോദിച്ചുവെന്ന് ബാബുരാജ് പറയുന്നു.
കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ
Recommended Video
സാഹചര്യം പ്രതികൂലം ആയിരുന്നുവെന്നായിരുന്നു അവരുടെ മറുപടി എന്നാണ് ബാബുരാജ് പറയുന്നത്. പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ എന്തിനാണ് പ്രാക്ടീസ് വിട്ടതെന്നും ചോദിച്ചുവെന്നും ബാബുരാജ് പറയുന്നു. താന്‍ ഏഴ് വര്‍ഷത്തോളം ഹൈക്കോടതിയില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാല്‍ സിനിമയാണ് പാഷന്‍ എന്ന് മനസിലായതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും ബാബുരാജ് പറയുന്നു.


Click it and Unblock the Notifications











