എവിടെ ചെന്നാലും ആദ്യം ചോദിക്കുന്നത് അക്കാര്യം, ലാലേട്ടനും ഉണ്ടാവും! മണിയെ ശരിക്കും മിസ് ചെയ്യുന്നു: ബാബുരാജ്

മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ബാബുരാജ് പിന്നീട് ഹാസ്യ താരമായും നായകനായുമെല്ലാം തിളങ്ങുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ പുറമെ നല്ലൊരു പാചകക്കാരനും കൂടിയാണ് ബാബുരാജ്.

ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പർ എന്ന സിനിമയിൽ പാചകക്കാരന്റെ വേഷത്തിൽ ബാബുരാജ് എത്തിയിരുന്നു. ബാബുരാജിന്റെ കരിയറിൽ വഴിത്തിരിവായ വേഷമായിരുന്നു അത്. ആ ചിത്രത്തിലെ പോലെ നല്ല ഫുഡ് ഉണ്ടാക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനുമെല്ലാം ഒരുപാടിഷ്ടമാണ് തനിക്കെന്ന് പറയുകയാണ് ബാബുരാജ് ഇപ്പോൾ. ക്ലബ് എഫ്എംന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

baburaj

എവിടെ പോയാലും നല്ല കിച്ചണ്‍ കിട്ടുകയാണെങ്കിലും അവിടെ ആഘോഷിക്കണം എന്ന് കരുതുന്ന ആളാണ് താനെന്നാണ് ബാബുരാജ് പറയുന്നത്. കേരളത്തിലെ ഏത് ലൊക്കേഷനില്‍ ചെന്നാലും കിട്ടുന്ന ഫുഡിന് ഒരേ ടേസ്റ്റായിരിക്കും. സെറ്റിലെ ഫുഡ് സൂപ്പറാണെന്ന് പൊതുവെയൊരു വിലയിരുത്തൽ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെതന്നെ ഇരുന്നോട്ടെ എന്നാണ് ബാബുരാജിന്റെ മറുപടി. സൂപ്പർസ്റ്റാറുകളുടെ ഭക്ഷണ രീതികളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

'ഒരു കാന്താരി ചമ്മന്തി കിട്ടിയാലും ഞാൻ ഹാപ്പിയാണ്. അതിന് വേണ്ടിയാണെങ്കിലും കിച്ചണില്‍ കയറാന്‍ റെഡിയാണ്. പെരുച്ചാഴിയുടെ സെറ്റില്‍ ലാലേട്ടനൊപ്പം ഫുഡ് ഉണ്ടാക്കിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലായിരുന്നു ഷൂട്ട്. പെട്ടെന്ന് തന്നെ അവിടത്തെ ഫുഡ് മടുത്തു. അങ്ങനെയാണ് ഞങ്ങൾ പാചകം ചെയ്ത് തുടങ്ങിയത്. അതിലെ നായിക വെജിറ്റേറിയനായിരുന്നു. ഞാനുണ്ടാക്കിയത് നോൺ വെജ്ജും. അതിനെന്താ മോനേ നമുക്ക് ചെയ്യാലോ എന്ന് പറഞ്ഞ് ലാലേട്ടനാണ് കറികളുണ്ടാക്കിയത്', ബാബുരാജ് ഓർക്കുന്നു.

'ലാലേട്ടന്‍ അത്യാവശ്യം നന്നായി ഫുഡ് ഉണ്ടാക്കുന്ന ആളാണ്. അജുവായിരുന്നു സവാളയൊക്കെ അരിഞ്ഞു തന്നത്. എപ്പോഴും സ്വന്തം കുക്കിനെയും കൊണ്ട് നടക്കുന്ന ആളാണ് മമ്മൂക്ക. ഫുഡിന്റെ കാര്യത്തില്‍ അദ്ദേഹം നന്നായി ശ്രദ്ധിക്കാറുണ്ട്. കുറച്ചേ കഴിക്കാറുള്ളൂവെങ്കിലും അത് ക്വാളിറ്റിയുള്ള ഫുഡായിരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. സുരേഷ് ഗോപി ഭക്ഷണം കഴിക്കുന്നത് കാണാന്‍ തന്നെ രസമാണ്. അതൊരു കലയാണ്. കറിവേപ്പിലയും തിന്നാന്‍ പറ്റാത്ത സാധനങ്ങളുമല്ലാതെ വേറൊന്നും ആ പ്ലേറ്റില്‍ കാണില്ല',

'അദ്ദേഹം ആസ്വദിച്ച് ഫുഡ് കഴിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണെന്ന് ചേച്ചി പറയാറുണ്ട്. കലാഭവന്‍ മണി, സുരേഷ് കൃഷ്ണ ഞാന്‍. ഞങ്ങളാണ് പാചകത്തിന്റെ ഗ്യാംങ്. സുരേഷ് കൃഷ്ണ ഹെല്‍പ്പറാണ്. ഇപ്പോള്‍ മണിയെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഇടപ്പള്ളി പള്ളിയുടെ അവിടെയൊക്കെ ഞങ്ങള്‍ ഫുഡ് ഉണ്ടാക്കാറുണ്ട്. മുന്‍പൊരിക്കല്‍ ഹോളിഡേ ഇന്‍ന്റെ മുന്നില്‍ വെച്ച് കുക്ക് ചെയ്തിരുന്നു. ഒത്തിരി ആളുകളുണ്ടായിരുന്നു അവിടെ. അവസാനം പ്രസാദം പോലെയായിരുന്നു ഫുഡ് കൊടുത്തത്', ബാബുരാജ് പറയുന്നു.

baburaj mohanlal

ഭക്ഷണം ഉണ്ടാക്കി കൊടുത്ത് സംവിധായകൻ ജോഷിയെ വീഴ്ത്തിയതിനെ കുറിച്ചും പറയുന്നുണ്ട്. ജോഷി സാറിന് ഫുഡുണ്ടാക്കി കൊടുത്ത് പേരെടുത്തിട്ടുണ്ട്. പ്രജയുടെ ലൊക്കേഷനിലായിരുന്നു സംഭവം. ജോഷി സാറിന്റെ കുക്ക് സ്ഥലത്തില്ലായിരുന്നു. അങ്ങനെയാണ് എന്നോട് കുക്ക് ചെയ്യുമോ എന്ന് ചോദിച്ചത്.

ഇത് കൊള്ളാമല്ലോ, ആരാണ് കുക്ക് ചെയ്തത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ബാബുരാജാണെന്ന് പറഞ്ഞപ്പോള്‍ അവനെ അവിടെ പിടിച്ച് നിര്‍ത്ത് കുറച്ച് ദിവസം കഴിഞ്ഞ് ഡബ്ബ് ചെയ്യിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ താൻ അവിടെ പാചകക്കാരനായി കൂടി. പ്രജയിൽ ആദ്യമായി ഡബ്ബും ചെയ്‌തു.

സോൾട്ട് ആൻഡ് പേപ്പറിൽ അഭിനയിച്ചതിനെ കുറിച്ചും ബാബുരാജ് പറയുന്നുണ്ട്. മനുഷ്യമൃഗത്തിന്റെ തിരക്കിലായിരിക്കുമ്പോഴാണ് ആഷിഖിനെ കാണുന്നത്. ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയതാണ്. ആഷിഖിന്റെ വീട്ടില്‍ പോയപ്പോള്‍ കിച്ചണില്‍ കയറിയിരുന്നു. കപ്പ, ചിക്കൻ, ബീഫ് അങ്ങനെ എന്തൊക്കെയോ പാചകം ചെയ്തു. ചേട്ടന്‍ ഇത് തന്നെയങ്ങ് ചെയ്താല്‍ മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്. സിനിമയ്ക്ക് ശേഷം കുറേ ഉദ്ഘാടനങ്ങള്‍ വന്നു. എല്ലാം ദോശ ചുട്ട് ഉദ്ഘാടനം ചെയ്യേണ്ട പരിപാടികളായിരുന്നുവെന്നും ബാബുരാജ് പറയുന്നു.

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X