ദുൽഖറിന്റെ വില്ലനായി ഫഹദ് ഫാസിൽ! അവനൊരു ബോൺ ആക്ടറാണ്; ഡയലോ​ഗില്ലാതെയാണ് ആ സീൻ അഭിനയിച്ചത്

വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് പോസിറ്റീവ് കഥാപാത്രങ്ങളെ മനോഹരമാക്കിയ താരമാണ് ബൈജു എഴുപുന്ന. ആദ്യ കാലത്ത് ഒരുപാട് ചെറിയ വേഷങ്ങളിലായിരുന്നു ബൈജുവിനെ കാണാൻ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തെങ്കിലും ഇന്നും ബൈജുവിനെ ഓർത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്. അതിലെ ബേബി മോളുടെ ചിറ്റപ്പനായിട്ട് അഭിനയിച്ച് ഞെട്ടിച്ചിട്ടുണ്ട് ബൈജു. ആ സിനിമയിലേക്കുള്ള അവസരം ചോദിച്ചു വാങ്ങിയതാണെന്നാണ് മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ ബൈജു എഴുപുന്ന പറയുന്നത്.

"കുമ്പളങ്ങി എന്റെ വീടിനടുത്തുള്ള സ്ഥലമാണ്. പിന്നെ ചില സിനിമകൾ ഹിറ്റാവുമെന്ന് നമ്മുടെ മനസിൽ തോന്നാറുണ്ട്. അതിന്റെ സബ്ജക്ട് എനിക്ക് ചെറുതായിട്ട് അറിയായിരുന്നു. അതിൽ ഒരു ക്യാരക്ടർ എനിക്ക് വേണമെന്ന് ഞാൻ ശ്യാം പുഷ്കറിനോട് പറഞ്ഞിരുന്നു. സോൾട്ട് ആന്റ് പെപ്പറിൽ ബാബു രാജിന് ​ഗംഭീര ക്യാരക്ടർ കൊടുത്തത് ശ്യാം ആയിരുന്നു. അന്നു തൊട്ട് എനിക്ക് അതുപോലൊരു വേഷം വേണമെന്ന് ശ്യാമിനോട് പറയുന്നുണ്ടായിരുന്നു.

Baiju Ezhupunna and Fahad Fazil

അങ്ങനെ കുമ്പളങ്ങി നൈറ്റ്സ് ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ എനിക്ക് അതിൽ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. കുറച്ച് ദിവസത്തിനു ശേഷം നല്ലൊരു വേഷമുണ്ടെന്ന് പറഞ്ഞു ശ്യാം വിളിച്ചു." ബൈജു എഴുപുന്ന പറയുന്നു. സ്ക്രിപ്റ്റിൽ ആ സീനിൽ ഡയലോ​ഗ്സ് ഒന്നുമില്ല. "നമ്മൾ ഒരേ തൂവൽ പക്ഷികൾ" എന്നു മാത്രമായിരുന്നു ശ്യാം എഴുതിയത്. സിറ്റുവേഷൻ പറഞ്ഞു തന്നിട്ട് ബൈജുവിനോട് ഇഷ്ടമുള്ള ഡയലോ​ഗ് പറയാനായിരുന്നു ശ്യാം ആവശ്യപ്പെട്ടത്.

ഈ സിനിമയിൽ തന്റേതായ ഒരു സ്പെയ്സിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡയലോ​ഗ് സ്വന്തമായി പറയാൻ എനിക്ക് സ്വാതന്ത്ര്യം തന്ന മറ്റൊരു സിനിമ ഉണ്ടാവില്ല. അതിൽ ഞാൻ ഒരു ഡയലോ​ഗ് പറയുമ്പോൾ ഫഹദ് ചിരിക്കുന്ന ഒരു ഷോട്ട് ഉണ്ട്. അത് ശരിക്കും സ്പോട്ടിൽ വന്നതാണ്. അവൻ ശരിക്കും ഒരു ബോൺ ആക്ടറാണ്. ദുൽഖർ നായകനായി ഫഹദ് വില്ലനായി എത്തുന്ന സിനിമ വരണമെന്ന് ആ​ഗ്രഹമുണ്ട്.

സിനിമകളിൽ കൂടുതലും നെ​ഗറ്റീവ് കഥാപാത്രങ്ങളായിരുന്നു ബൈജു എഴുപുന്ന ചെയ്തിരുന്നത്. പക്ഷേ പോസിറ്റീവ് കഥാപാത്രങ്ങളും ക്യാരക്ടർ റോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു കീർത്തി ചക്ര. എന്നാൽ അതിനു മുന്നേയും അത്തരം കഥാപാത്രങ്ങൾ ചെയ്തുവെന്ന് ബൈജു എഴുപുന്ന സംസാരിക്കുന്നു.

Baiju Ezhupunna and Major Ravi

"ഞാനും മേജറും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായി കിട്ടിയ വേഷമായിരുന്നു കീർത്തി ചക്രയിൽ ചെയ്തത്. എന്നോട് മേജർ എപ്പോഴും പറയുന്ന കാര്യമാണ് എന്നെ പോലൊരു കമാന്റോ ലോകത്ത് എവിടേയും ഉണ്ടാവില്ല എന്ന്. കാരണം എന്റെ ബോഡി ഒട്ടും ഫിറ്റായിരുന്നില്ല. ബാക്കി എല്ലാവരും നല്ല ഫിറ്റായിട്ടാണ് അഭിനയിക്കാൻ എത്തിയത്. പക്ഷേ ആ സിനിമ ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മേജർ നിർബന്ധിച്ചിട്ട് ചില എക്സസൈസുകളെല്ലാം ചെയ്യിപ്പിച്ചിട്ടുണ്ട്.

ഒരു മെയ്ക്കോവർ ചെയ്യാനായിട്ട് ഒട്ടും സമയം കിട്ടിയിരുന്നില്ല. കാരണം എനിക്കീ സിനിമയിലേക്ക് അപ്രതീക്ഷിതമായിട്ടാണ് അവസരം വന്നത്. രാഷ്ട്രം എന്ന സുരേഷ്​ഗോപി ചിത്രം ചെയ്തതിനു ശേഷമാണ് കീർത്തി ചക്ര ചെയ്യുന്നത്. അതിൽ നായകനൊപ്പം തന്നെ നിൽക്കുന്ന പോസിറ്റീവ് ക്യാരക്ടറാണ് ചെയ്തത്. അഞ്ചരക്കല്യാണം, ഉദയ പുരം സുൽത്താൻ, ജമീന്ദാർ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ക്യാരക്ടർ റോളുകളാണ് ചെയ്തത്." ബൈജു പറയുന്നു. അവസാനം റിലീസ് ചെയ്ത വിശേഷം സിനിമയിൽ നായകന്റെ ജ്യേഷ്ഠനായിട്ടാണ് അഭിനയിച്ചത്.

More from Filmibeat

Read more about: fahad fazil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X