For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോട്ടയം കുഞ്ഞച്ചൻ സെറ്റിൽ വെച്ച് മമ്മൂക്ക അടിച്ചു! ഒന്ന് അടുത്താലേ ആളെ മനസിലാകൂ; അനുഭവം പങ്കുവച്ച് ബൈജു

  |

  മലയാളികൾക്ക് സുപരിചിതനാണ് നടൻ ബൈജു സന്തോഷ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ നടൻ നായകനായും സഹനടനയുമെല്ലാം വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വാഭാവിക സംസാര ശൈലിയാണ് ബൈജുവിന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ഉണ്ടാക്കി കൊടുത്തത്. ഇന്ന് സോഷ്യൽ മീഡിയയിൽ ഒക്കെ താരമാണ് നടൻ.

  ബൈജുവിന്റെ ത​ഗ് ഡയലോ​ഗുകൾക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. പറയാനുള്ളത് തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരാണ് ബൈജു. അതും ആരാധകർക്ക് നടനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ബൈജു മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളൊക്കപ്പമെല്ലാം ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  baiju mammootty

  Also Read: സിനിമയിലേക്കെന്ന് പറഞ്ഞപ്പോൾ മരിച്ച വീട്ടിലെ പോലെ ബഹളം ആയിരുന്നു; ആങ്ങളമാർ മിണ്ടാതായി; അംബിക മോഹൻ

  ഇപ്പോഴിതാ, മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പറയുന്ന ബൈജുവിന്റെ ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. ആദ്യമായി മമ്മൂട്ടിയെ കണ്ടതും അദ്ദേഹം നൽകിയ ഉപദേശമെല്ലാം ബൈജു ഓർക്കുന്നുണ്ട്. വിശദമായി വായിക്കാം.

  'ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് 1981 ൽ അവസാന കാലഘട്ടത്തിലാണ്. യേശുദാസിന്റെ ഉടമസ്ഥതയിൽ ഉള്ള സ്റ്റുഡിയോയിൽ അന്ന് ബലൂൺ എന്ന സിനിമയുടെ ഡബ്ബിങ് നടക്കുകയായിരുന്നു. മുകേഷായിരുന്നു ചിത്രത്തിൽ നായകൻ. പക്ഷെ മമ്മൂക്കയും പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. മമ്മൂക്ക അവിടെ വന്നിരുന്നു,'

  'ആ സിനിമയിൽ ഒരു കഥാപാത്രത്തിന് വേണ്ടി ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതിനു വേണ്ടിയാണ് ഞാൻ അവിടെ പോയത്. അന്ന് അങ്ങനെ സംസാരിക്കാൻ ഒന്നും പറ്റിയില്ല. പിന്നെ ഞാൻ കാണുന്നത് വിൻസെന്റ് മാഷ് സംവിധാനം ചെയ്ത കൊച്ചുതെമ്മാടി എന്ന സിനിമയുടെ ഷൂട്ടിങിലാണ്. അന്നൊരു പത്ത് പതിനഞ്ച് ദിവസം ഒന്നിച്ചുണ്ടായിരുന്നു,'

  'അന്ന് ഞാൻ ഒരു പയ്യനാണ്. കുറച്ച് നേരം ഒക്കെ സംസാരിച്ചിരുന്നു. പിന്നെ അഭിനയിക്കുന്ന പടം 88 ൽ ഇറങ്ങിയ മുദ്രയാണ്. അപ്പോഴാണ് കൂടുതൽ അടുക്കുന്നത്. വടക്കൻ വീരഗാഥ കഴിഞ്ഞാണ് മമ്മൂക്ക ഇതിൽ ജോയിൻ ചെയ്യുന്നത്. അന്ന് ബീച്ചിൽ ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ഞാൻ കോസ്റ്റുമൊക്കെ ഇട്ട് അവിടെ നിലത്തിരുന്നു,'

  'മമ്മൂക്ക തോളത്ത് വന്ന് തട്ടിയിട്ട് എഴുന്നേൽക്കാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു കോസ്റ്റും ഇട്ട് ഒരിക്കലും നിലത്ത് ഇരിക്കരുതെന്ന്. അത് പാഠം ഒന്ന്. അതിനോട് കാണിക്കുന്ന അനാദരവാണെന്നാണ് മമ്മൂക്ക ഉദ്ദേശിച്ചത്. അത് ശരിയാണ്. പിന്നീട് കോട്ടയം കുഞ്ഞച്ഛനിലാണ് ഞങ്ങൾ അഭിനയിക്കുന്നത്. അവിടെ എല്ലാവരും ഇരിക്കുന്ന സമയത്ത് ഞാൻ എടുത്ത് കസേരയിൽ കാല് വെച്ചു,'

  'ഇത് കണ്ട് വന്ന മമ്മൂക്ക മുട്ടിനിട്ട് ഒരൊറ്റ അടി. എന്നിട്ട് കാല് കസേരിയിൽ വെച്ചിരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു. അവിടെ മുതിര്ന്നവർ ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം കുറെ സിനിമകളിൽ ഞാൻ മമ്മൂക്കയോടൊപ്പം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പിന്നീട് പ്രമാണി, പുത്തൻ പണം, ഷൈലോക്ക് എന്ന സിനിമകളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്,'

  mammootty

  Also Read: 'സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മൂന്ന് നായികമാർ പിന്മാറി'; ദുരനുഭവം പങ്കുവച്ച് സൂരജ് സൺ

  'ഞങ്ങൾ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും നമ്മളെ കാണുമ്പോൾ മമ്മൂക്കയ്ക്ക് ഉള്ള ആ സ്നേഹമൊക്കെ ഭയങ്കരമാണ്. എല്ലാവരും പറയുന്നത് പോലെ ജാഡ ഉള്ള ആളൊന്നുമല്ല. അദ്ദേഹവുമായി ഒന്ന് അടുത്താൽ മതി. അപ്പോഴേ മമ്മൂക്കയെ കുറിച്ച് മനസിലാകൂ. പിന്നെ അദ്ദേഹത്തിന്റെ നോട്ടവും നടത്താവുമൊക്കെ മാനറിസങ്ങളാണ് ജാഡയൊന്നുമല്ല,'

  'ആളുകളോട് നല്ല സ്നേഹമാണ്. പിന്നെ ഒരു സിനിമാക്കാരനല്ല. നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് വേണമെങ്കിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാം പക്ഷെ അത് ചെയ്യില്ല. ഞങ്ങൾക്കൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. വീട്ടിൽ നിന്നാണ് കൊണ്ടുവരുക. അതിൽ മമ്മൂക്ക കുറച്ചേ കഴിക്കൂ. ബാക്കി നമുക്ക് തരും. എല്ലാ ദിവസവും അങ്ങനെയാണ്,'

  'ഇൻഡസ്ട്രിയിൽ എല്ലാവരും ഒന്നും അങ്ങനെ ചെയ്യില്ല. പ്രേത്യേകിച്ച് ഈ നിലയിൽ ഉള്ള ഒരാൾ. മമ്മൂക്ക എനിക്ക് ജേഷ്ഠ സഹദരനെ പോലെ സ്നേഹവും ആദരവും ഉള്ള വ്യക്തിയാണ്. ജീവിതത്തെ കുറിച്ചൊക്കെ ചോദിച്ചാൽ കൃത്യമായ ഒരു ഗൈഡൻസ് അദ്ദേഹത്തിൽ നിന്ന് ലഭിക്കും. ഭക്ഷണ കാര്യത്തിൽ ഒക്കെ വളരെ ശ്രദ്ധയാണ്,' ബൈജു പറഞ്ഞു.

  Read more about: baiju santhosh
  English summary
  Actor Baiju Santhosh Recalls His Experience Working With Mammootty, Old Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X