For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയത്തെ കുറിച്ച് സംസാരിച്ചും പരസ്‌പരം പുകഴ്ത്തിയും ബാലയും ഗോപി സുന്ദറും; പഴയ അഭിമുഖം വൈറൽ

  |

  അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ടുപേരാണ് ബാലയും ഗോപി സുന്ദറും. ടിനി ടോമും രമേശ് പിഷാരടിയും ചേർന്ന് ഒരു ടെലിവിഷൻ പരിപാടിയിൽ കാണിച്ച ഒരു മിമിക്രിക്ക് പിന്നാലെയാണ് നടനും സംവിധായകനുമായ ബാല ചർച്ചാ വിഷയമായതെങ്കിൽ ബാലയുടെ മുൻ ഭാര്യ ആയ അമൃത സുരേഷുമായുള്ള പ്രണയമാണ് ഗോപി സുന്ദറിനെ വാർത്തകളിൽ നിറച്ചത്.

  അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയവും ഒരുമിച്ചുള്ള ജീവിതവുമൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇവരുടെ ആരാധകർ. ഇവർ പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളൊക്കെ അതിവേഗമാണ് വൈറലാകുന്നത്.

  Also Read: ലിപ്‌ലോക് ചെയ്യാനുള്ള അനുവാദമല്ലേ വേണ്ടത്; കെയറിങ്ങാണ് ഏട്ടൻ്റെ ലൈനെന്ന് ചാക്കോച്ചനെ കളിയാക്കി പിഷാരടിയും

  അതിനിടെ ബാലയും ഗോപി സുന്ദറും തമ്മിലുള്ള ഒരു അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബാലയുടെ യുട്യൂബ് ചാനലിൽ രണ്ടു വർഷം മുൻപ് അപ്‍ലോഡ് ചെയ്തിരിക്കുന്ന അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിമുഖത്തിൽ രണ്ടു പേരും പരസ്‌പരം പുകഴ്ത്തുന്നതും പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം കാണാം.

  2020 ഒക്ടോബർ 13 നാണ് ആക്ടർ ബാല എന്ന യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആ സമയത്ത് യൂട്യൂബിൽ സജീവമായിരുന്ന ബാല നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള അഭിമുഖങ്ങൾ അടക്കം ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.

  Also Read: 'സീസണൽ ആയി വരുന്ന വിഷാദ രോ​ഗം; യഥാസ്ഥിതിക തെറാപിസ്റ്റുകൾ ജഡ്ജ് ചെയ്യുന്നു'; കനി

  വളരെ നല്ല സുഹൃത്തുക്കളെ പോലെയാണ് ഇരുവരും സംസാരിക്കുന്നത്. തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം രണ്ടു പേരും സംസാരിക്കുന്നുണ്ട്. ബാല ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബാല എന്ന സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. അഭിമുഖത്തിനിടെ രണ്ടുപേരും പരസ്‌പരം പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

  ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്നപ്പോൾ എടുത്തിരിക്കുന്നതാണ് അഭിമുഖം. അഭിമുഖത്തില്‍ ഒരിടത്ത് ബാല ബാച്ചിലറാണോ എന്ന് ഗോപി സുന്ദറിനോട് ചോദിക്കുന്നുണ്ട്. വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്നാണ് ഗോപി സുന്ദര്‍ നൽകുന്ന മറുപടി. കൈ തണ്ടയില്‍ അഭയയുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്നതും ഗോപി കാണിച്ചു കൊടുക്കുന്നുണ്ട്.

  Also Read: 'സീസണൽ ആയി വരുന്ന വിഷാദ രോ​ഗം; യഥാസ്ഥിതിക തെറാപിസ്റ്റുകൾ ജഡ്ജ് ചെയ്യുന്നു'; കനി

  മനസ്സിൽ അത്ര നല്ല പ്രണയം സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ഒരുക്കാൻ കഴിയൂ എന്നാണ് അപ്പോള്‍ ബാല പറയുന്നത്. പ്രണയിക്കാൻ പെണ്ണിന്റെ ആവശ്യമില്ല. ജീവിതത്തോടാണ് പ്രണയം വേണ്ടത് അങ്ങനെയാകുമ്പോഴാണ് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ തോന്നിക്കുന്നത്. ഈ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കാൻ പങ്കാളിക്ക് പറ്റിയില്ലെങ്കിൽ ജീവിതം ശരിയാകില്ലെന്ന് ഗോപി സുന്ദറും പറയുന്നുണ്ട്.

  പ്രണയിക്കുന്നവർ ആയാലും ജീവിക്കാൻ ഇഷ്ടമുള്ള കാര്യം ചെയ്യാൻ അനുവദിക്കാത്ത സാഹചര്യം ഉണ്ടായാൽ നമ്മൾ നമ്മുടെ ജീവിതത്തോട് നീതി പുലർത്തണം. കഴിയുന്നത്ര ജീവിതം ആഘോഷമാക്കുക എന്നതാണ് തന്റെ പോളിസി എന്നും ഗോപി സുന്ദർ ബാലയോട് പറയുന്നുണ്ട്. അതേസമയം, തനിക്ക് ഇപ്പോൾ പ്രണയമൊന്നുമില്ലേന്നും നിങ്ങളുടെ പാട്ട് കേട്ട് പ്രണയം വരുമോയെന്ന് നോക്കുകയാണെന്നും ബാല പറയുന്നു.

  Also Read: ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷം; പൃഥ്വിരാജടക്കമുള്ള താരങ്ങള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് ഭാവന

  വ്യക്തി ജീവിതത്തില്‍ തങ്ങളെ കുറിച്ചുണ്ടാകുന്ന വാര്‍ത്തകളെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെ കുറിച്ച് ഒന്നും അറിയാത്തവര്‍ പലതും പറഞ്ഞ് പരത്തും. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ആലോചിക്കണം. അതിന് ശേഷം അതിന് വരുന്ന തെറികളെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. എന്റെ വീടിന് അകത്ത് എന്ത് നടക്കുന്നു എന്നറിയാനാണ് പലര്‍ക്കും താത്പര്യമെന്നും ഗോപി സുന്ദർ പറയുന്നുണ്ട്.

  Read more about: gopi sundar
  English summary
  Actor Bala and Gopi Sundar's old interview talking about love and career is going viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X