'സന്തോഷിക്കാൻ ഇതൊക്കെ മതി, എലിസബത്ത് ശരിക്കുമൊരു മാലാഖയാണ്; ഈ ബാലയെയാണ് ഇഷ്ടം'; വൈറലായി വീഡിയോ

വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബാല. അന്യനാട്ടിൽ നിന്നെത്തി ഇത്രയധികം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയാ താരങ്ങൾ വളരെ കുറവായിരിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ബാല. ശേഷം കരൾ മാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായ താരമിപ്പോൾ പഴയ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുൻപ് കണ്ടിരുന്ന ബാലയെ ആയിരുന്നില്ല പ്രേക്ഷകർ കണ്ടിരുന്നത്. ശരീരം ആകെ മെലിഞ്ഞ് സംസാരം പോലെ കൃത്യതയില്ലാത്ത തലത്തിലേക്ക് പോയിരുന്നു. അസുഖമാണോയെന്ന് പലരും തിരക്കിയിരുന്നുവെങ്കിലും ബാല അതൊക്കെ നിഷേധിക്കുകയായിരുന്നു. അസുഖത്തെ കുറിച്ച് തുറന്ന് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നീട് ആശുപത്രിയിലാണെന്ന വാർത്ത വന്നപ്പോഴാണ് രോഗ വിവരം എല്ലാവരും അറിയുന്നത്.

bala elizabeth

ബാല ​ഗുരുതരാവസ്ഥയിലാണെന്ന് വാർത്ത പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനയുമായി എത്തിയത്. എല്ലാവരും നടന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്കയിലായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ നടന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകളായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ബാല തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് എത്തുകയുണ്ടായി. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും സിനിമകളിൽ കാണാമെന്നുമാണ് ബാല വീഡിയോയിൽ പറഞ്ഞത്. ഇത് വൈറലായി മാറിയിരുന്നു.

ബാലയുടെ വിശേഷങ്ങൾ എല്ലാം ഭാര്യ എലിസബത്തും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഡോക്ടറായ എലിസബത്ത് ജോലിയിൽ നിന്ന് ലീവ് എടുത്ത് ഇപ്പോൾ മുഴുവൻ സമയവും ബാലയ്‌ക്കൊപ്പമുണ്ട്. ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാലയും എലിസബത്തും. ആശുപത്രി വാസത്തിനൊക്കെ ശേഷം ആദ്യമായി പുറത്ത് പോയി ഭക്ഷണം കഴിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് ഇവർ എത്തിയിരിക്കുന്നത്.

ഇന്നെന്തായാലും നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് തീരുമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. താന്‍ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്ന് ബാല കാണിച്ചിരുന്നു. ഷെഫിനെ പരിചയപ്പെടുത്തുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ബാലയെ വീഡിയോയിൽ കണ്ടത്. ഇതോടെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്.

ജീവിതം സന്തോഷകരമാക്കാൻ മറ്റൊരു ലഹരിയുടെയും ആവശ്യമില്ല. കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പമൊക്കെ അഞ്ച് മിനുട്ട് ഇരുന്ന് ഇത് പോലെയൊക്കെ ജീവിച്ചാൽ മതി. ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ഒത്തിരി സന്തോഷം. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകട്ടെ. ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ വേണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം എന്നൊക്കെയാണ് കമന്റുകൾ.

bala elizabeth

ഈ സമയത്ത് ജങ്ക് ഫുഡ് ഒഴിവാക്കാമായിരുന്നു. എലിസബത്ത് ശരിക്കും ഒരു മാലാഖയാണ്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും വേദനിപ്പിക്കരുത്. ഈ ബാലയെയാണ് എല്ലാവർക്കും ഇഷ്ടം. ജീവിതം ആഘോഷമാക്കൂ. എന്നിങ്ങനെയുള്ള നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞത് മുതൽ സങ്കടമായിരുന്നു. സർജറി കഴിഞ്ഞെന്ന് വ്യക്തമാക്കി ബാല തന്നെ നേരിട്ടെത്തിയപ്പോഴാണ് ആശ്വാസമായത് എന്ന കമന്റുമുണ്ട്.

ബാല ആശുപത്രിയിലാണെന്ന വാർത്ത വന്നപ്പോഴും അദ്ദേഹം തിരിച്ചുവരുമെന്ന എലിസബത്തിന്റെ ആത്മവിശ്വാസമാണ് ആരാധകർക്ക് ആശ്വാസം നൽകിയത്. നേരത്തെയും അദ്ദേഹം ആശുപത്രിയിലായിട്ടുണ്ടെന്നും, കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരികെ എത്തുമെന്നുമായിരുന്നു എലിസബത്ത് പ്രതികരിച്ചത്. ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ പങ്കുവച്ചും എലിസബത്ത് എത്തിയിരുന്നു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X