'എലിസബത്തിനെ കൂടെ കൂട്ടാതിരുന്നത് എന്താണ്?'; തിയേറ്ററിൽ എത്തിയ ബാലയോട് ചോദ്യം; മറുപടി ഇങ്ങനെ
മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ബാല. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാളികൾ തങ്ങളിൽ ഒരാളായി ഏറ്റെടുത്തിരിക്കുന്ന നടനാണ് അദ്ദേഹം. മറ്റൊരു അന്യഭാഷാ നടന്മാർക്കും ലഭിക്കാത്ത സ്നേഹവും സ്വീകാര്യതയുമാണ് ബാലയ്ക്ക് മലയാളത്തിൽ ലഭിക്കുന്നത്. ബാലയുടെ കരിയറും വ്യക്തി ജീവിതവുമൊക്കെ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്തിടെയാണ് നടൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ.
ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള ബാലയുടെ തിരിച്ചുവരവിൽ ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നത് എലിസബത്താണ്. ഇരുവരും ഒരുമിച്ച് വീഡിയോകൾ ചെയ്യുകയും അഭിമുഖങ്ങളിലും പൊതുവേദികളിലും ഒന്നിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും ഒന്നിച്ചു കാണാത്തത് ആരാധകർക്കിടയിൽ ചർച്ചയാണ്.

അടുത്തിടെ ഉണ്ടായ സന്തോഷ നിമിഷങ്ങളിൽ ഒന്നും ഇരുവരും ഒന്നിച്ചുണ്ടായിരുന്നില്ല. ബാല കൂടെയില്ലാതെയാണ് എലിസബത്ത് പിറന്നാൾ ആഘോഷിച്ചത്. അതുപോലെ ബാല പുതിയ വാഹനം വാങ്ങിയതിന്റെ വിശേഷങ്ങളുമായി എത്തിയപ്പോഴും എലിസബത്ത് കൂടെ ഉണ്ടായിരുന്നില്ല. അതിനിടെ താൻ അച്ഛനും അമ്മയ്ക്കും ഒപ്പമാണെന്ന് ഒരു വീഡിയോയിൽ എലിസബത്ത് പറയുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന സംശയത്തിലാണ് ആരാധകർ.
ബാല പങ്കുവയ്ക്കുന്ന വീഡിയോക്ക് താഴെ എലിസബത്തിനെ അന്വേഷിച്ചും എലിസബത്തിന്റെ വീഡിയോക്ക് താഴെ ബാലയെ അന്വേഷിച്ചും കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ലിയോ സിനിമ കാണാൻ ഒറ്റയ്ക്ക് തിയേറ്ററിൽ എത്തിയപ്പോഴും ബാലയ്ക്ക് ഈ ചോദ്യം കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിന് ബാല നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. തിയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയ ബാലയുടെ പ്രതികരണം തേടി യൂട്യൂബ് ചാനലുകാർ ചെന്നിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് ഭാര്യ എലിസബത്തിനെ കുറിച്ച് തിരക്കിയത്.
എന്താണ് ഭാര്യയെ കൂട്ടാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, 'ഞാന്‍ ഒരു ആക്ടര്‍ ആയതുകൊണ്ട് സിനിമാ തിയേറ്ററില്‍ വന്നു, അവള്‍ ഡോക്ടര്‍ ആയതുകൊണ്ട് ചിലപ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കും', എന്നായിരുന്നു ബാലയുടെ മറുപടി. ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് നടന്നു നീങ്ങുകയായിരുന്നു ബാല.

അതേസമയം ലിയോ സിനിമയെ കുറിച്ചും ബാല വാചാലനായി. 'എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ക്ലൈമാക്‌സ് വരെ സംവിധായകന്‍ ആ സസ്‌പെന്‍സ് കൊണ്ടു പോയി. അതാണ് സിനിമയുടെ വിജയം. ലോകേഷ് സിനിമയാണോ, വിജയ് സിനിമയാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. രണ്ടുപേരുടെയും സിനിമയാണ്, രണ്ട് പേരും ലെജന്റ്‌സ് ആണ്. പക്ഷെ എന്തൊക്കെയായാലും ഈ സിനിമ വിജയ് ഫാന്‍സിനൊപ്പമിരുന്ന് തിയേറ്ററില്‍ തന്നെ കാണണം', ബാല പറഞ്ഞു.
തൃഷ-വിജയ് കോമ്പോയും സൂപ്പറാണ്. വിജയ് സര്‍ കരിയറില്‍ ഇതുവരെ ചെയ്യാത്ത, തൃഷ-വിജയ് ഫാന്‍സ് ആഗ്രഹിക്കുന്ന ഒരു മനോഹരമായ രംഗം സിനിമയിലുണ്ട്. അത് സസ്‌പെന്‍സാണെന്നും ബാല കൂട്ടിച്ചേർത്തു. സിനിമ മേഖലയ്ക്ക് ഇപ്പോള്‍ നല്ല സമയമാണെന്ന് എനിക്ക് തോന്നുന്നു. പ്രൊഡ്യൂസേഴ്‌സിനും ഡിസ്ട്രിബ്യൂട്ടേഴ്‌സിനും എല്ലാം നല്ല വരുമാനം കിട്ടുന്നുണ്ട്. ജയിലര്‍ പടം 800 കോടി കടന്നു, ജവാന്‍ ആയിരം കോടി കടന്നു. അതുപോലെ ലിയോയും കോടികള്‍ വാരട്ടെ. അപ്പോഴാണ് സിനിമാ വ്യവസായം നിലനില്‍ക്കൂ, ബാല അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications