For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മനുഷ്യരേക്കാൾ ഏറ്റവും നല്ലത് നായ്ക്കളാണ്; ഞാൻ കഴിച്ചില്ലേൽ അവരും കഴിക്കില്ല, വിഷമിച്ചാൽ വിഷമിക്കും': ബാല

  |

  കാലങ്ങളായി മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല. തമിഴ്നാട്ടുകാരൻ ആണെങ്കിലും മലയാളികൾക്ക് ബാല സ്വന്തം നാട്ടുകാരൻ തന്നെയാണ്. തമിഴ് സിനിമ കുടുംബത്തിൽ നിന്നാണ് ബാലയുടെ വരവ്. 2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു നടന്റെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു.

  2006 ൽ പുറത്തിറങ്ങിയ കളഭം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തി ബാല മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

  Also Read: നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി; ഇടവേള ബാബുവിനെ ട്രോളി ഷമ്മി

  വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ ബാലയ്ക്ക് മലയാള സിനിയിൽ വളരെ പെട്ടെന്ന് തന്നെ ഒരിടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. സംവിധാനത്തിലേക്കും നിർമ്മാണത്തിലേക്കും ചുരുങ്ങിയ സമയം കൊണ്ട് നടൻ കടന്നു. എന്നാൽ പിന്നീട് ഒരു ഇടവേളയിലേക്ക് പോവുകയായിരുന്നു താരം.

  അതിനിടെ നടന്റെ വ്യക്തി ജീവിതവും മലയാളികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. മലയാളിയായ ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവുമാണ് ചർച്ചയായത്. ആ വിവാഹമോചനത്തിന് ശേഷം രണ്ടു വർഷം മുൻപ് ഡോക്ടർ എലിസബത്ത് ഉദയനെ നടൻ വിവാഹം ചെയ്തു.

  അതിനിടെ അഭിമുഖങ്ങളിൽ ചില പരാമർശങ്ങളുടെ പേരിലും മറ്റും നടൻ വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു. മീഡിയ അറ്റെൻഷന് വേണ്ടി നടൻ പലതും കാട്ടി കൂട്ടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതിനൊക്കെ ഇടയിലും മറ്റുള്ളവരെ സഹായിക്കാനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്ന ബാലയെ പലരും അഭിനന്ദിച്ച് രംഗത്ത് എത്തുകയുണ്ടായി.

  നടന്റെ മൃഗ സ്നേഹവും ചർച്ചയായിരുന്നു. അഭിമുഖങ്ങളിൽ എല്ലാം നടന്റെ നായകളും ചിലത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സിൽ തന്റെ മൃഗ സ്നേഹത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ബാല. മനുഷ്യനേക്കാൾ നല്ലത് നായകളാണെന്നാണ് ബാല പറയുന്നത്.

  'മനുഷ്യനേക്കാൾ നല്ലത് നായ്ക്കളാണ്. ഞാൻ വിഷമിച്ച് ഇരിക്കുമ്പോൾ എന്റെ നായക്കുട്ടി എന്റെ കാലിന്റെ ചുവട്ടിൽ വന്നിരിക്കും. നീ വിഷമിക്കാൻ പാടില്ലെന്ന് പറയുന്ന പോലെ. ഞാൻ പടം കാണാൻ പോയാൽ എന്റൊപ്പം വന്ന് നിന്ന് പടം കാണും. രജനികാന്തിന്റെ പടമാണ് അവർക്ക് ഇഷ്ടം. എനിക്കൊരു ബീഗിൾ ഇനത്തിൽ പെട്ട നായയുണ്ട്,'

  'അത് അടുത്തിടെ പ്രസവിച്ചു. ഞാൻ ഭക്ഷണം കഴിച്ചിലെങ്കിൽ അത് കഴിക്കില്ല. ഞാൻ വിഷമിച്ചാൽ അതും വിഷമിക്കും. ഞാൻ ചിരിച്ചാൽ ഭയങ്കരമായിട്ട് ഓടും. ലാലേട്ടൻ സിനിമകളൊക്കെ ഞങ്ങൾ ഒന്നിച്ചിരുന്ന് കാണും. മനുഷ്യനേക്കാൾ നല്ലത് നായകൾ തന്നെയാണ്,'

  'ഞാൻ ഒരുസമയത്ത് കലൂരിൽ ഒരു വലിയ വീടെടുത്തു. അവിടെ ഒറ്റയ്ക്കായിരുന്നു താമസം. അപ്പോൾ എനിക്കൊരു നായയുണ്ടായിരുന്നു. അത് അടുത്തിടെ മരിച്ചുപോയി. അതിന്റെ വിഷമം ഇപ്പോഴുമുണ്ട്. ആത്മാർത്ഥമായി നമ്മൾ ഒരു പട്ടികുട്ടിയെ സ്നേഹിച്ചാൽ നമ്മുക്ക് ഒരു വയ്യായിക ഉണ്ടെങ്കിൽ അത് നമ്മളെ എടുത്തോണ്ട് പോകും. അനുഭവത്തിലെ ഇത് പറയാൻ പറ്റൂ,' ബാല പറഞ്ഞു.

  Also Read: 'പൂച്ചകളും നായകളും നിറഞ്ഞ കനകയുടെ വീട്, ദുർ​ഗന്ധം; അമ്മയുടെ ആത്മാവിനെ വിളിച്ച് വരുത്താൻ ശ്രമം'; നടി

  അതേസമയം, ഒരിടവേളയ്ക്ക് ശേഷം ബാല വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബാല എത്തിയിരുന്നു. സിനിമ വിജയമായിരുന്നു.

  അതിനിടെ സിനിമയിൽ അഭിനയിയച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം വലിയ വിവാദമാവുകയും ചെയ്തിരുന്നു. സംഭവം ചർച്ചയായതോടെ ഉണ്ണി മുകുന്ദൻ സംഭവത്തിൽ വിശദീകരണവുമായി എത്തുകയും ചെയ്യുകയുണ്ടായി.

  Read more about: bala
  English summary
  Actor Bala Opens Up About His Dog Love Says Dogs Are Better Than Human Beings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X