twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രുവാകാൻ കുറച്ചെങ്കിലും വേണം'; തുറന്നുപറച്ചിലുകളുമായി ബാല

    |

    മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. തമിഴ് സിനിമകളിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടൻ പിന്നീട് മലയാളത്തിലേക്ക് എത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. 2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ബാലയുടെ അരങ്ങേറ്റം. 2006 ൽ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് നടൻ മലയാളത്തിലേക്ക് എത്തുന്നത്.

    അവിടന്നിങ്ങോട്ട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ബാല മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ ബാലയ്ക്ക് മലയാള സിനിമാ ലോകത്ത് അതിവേഗം തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. അതിനിടെ സംവിധായക കുപ്പായവും അണിഞ്ഞു.

    Also Read: അമിതാഭ് ബച്ചനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചു; ചെറിയ പ്രായത്തില്‍ തോന്നിയ ഇഷ്ടത്തെ കുറിച്ച് നടി ശ്വേത മേനോന്‍Also Read: അമിതാഭ് ബച്ചനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചു; ചെറിയ പ്രായത്തില്‍ തോന്നിയ ഇഷ്ടത്തെ കുറിച്ച് നടി ശ്വേത മേനോന്‍

    തനിക്കെതിരായ ട്രോളുകളോട് ശക്തമായി പ്രതികരിക്കുകയും

    അടുത്തിടെയായി സിനിമകളേക്കാൾ കൂടുതൽ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളുടെ പേരിലും ട്രോളുകളിലൂടെയുമാണ് ബാല വാർത്തകളിൽ ഇടം നേടുന്നത്. ഒരു ടെലിവിഷൻ പരിപാടിക്കിടെ ടിനി ടോമും രമേശ് പിഷാരടിയും ചേർന്ന് ബാലയെ അനുകരിച്ചതിന് പിന്നാലെയാണ് ബാലയുടെ പേര് വീണ്ടും ചർച്ചയാവാൻ തുടങ്ങിയത്.

    അതിന് പിന്നാലെ നിരവധി അഭിമുഖങ്ങളിലും ബാല പങ്കെടുത്തിരുന്നു. തനിക്കെതിരായ ട്രോളുകളോട് ശക്തമായി പ്രതികരിക്കുകയും. അനുകരിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്ക് വേദിയിലും എത്തിയിരിക്കുകയാണ് ബാല. പരിപാടിയുടെ പ്രോമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

    Also Read: ടെലിവിഷൻ പരിപാടികളെല്ലാം മമ്മൂക്ക കാണും; സെറ്റിൽ വെച്ച് മറിമായത്തിന്റെ കഥ പറയും; മണി ഷൊർണൂർAlso Read: ടെലിവിഷൻ പരിപാടികളെല്ലാം മമ്മൂക്ക കാണും; സെറ്റിൽ വെച്ച് മറിമായത്തിന്റെ കഥ പറയും; മണി ഷൊർണൂർ

    ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആശങ്കപ്പെടുന്നവരോട്

    തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്കും തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളിൽ ആശങ്കാകുലരാകുന്നവർക്കും ബാല മറുപടി നൽകുന്നുണ്ട് എന്നാണ് പ്രൊമോയിൽ നിന്ന് മനസിലാകുന്നത്. ട്രോളുകളിൽ പ്രതികരിക്കുന്ന ബാല തന്നെ അനുകരിച്ച ടിനി ടോമിനോടും രമേശ് പിഷാരടിയോടും പറയുന്നുണ്ട് എന്നാണ് സൂചന.

    ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആശങ്കപ്പെടുന്നവരോട് എന്താണ് പറയാൻ ഉള്ളതെന്ന് അവതാരക ലക്ഷ്‌മി നക്ഷത്ര ചോദിക്കുമ്പോൾ, 'എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രു ആവാൻ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം' എന്ന് പറഞ്ഞു ബാല ചിരിക്കുന്നതും പ്രോമോ വീഡിയോയിൽ ഉണ്ട്. ബാലയുടെ പല തുറന്നുപറച്ചിലുകളുടെയും വേദിയാകും സ്റ്റാർ മാജിക്ക് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

    Also Read: 'ആ സുമുഖനായ താടിക്കാരന് വയസാകാതിരുന്നിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചു, വേണു അങ്കിൾ മരിച്ചപ്പോഴും പോയില്ല'; മുരളിAlso Read: 'ആ സുമുഖനായ താടിക്കാരന് വയസാകാതിരുന്നിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചു, വേണു അങ്കിൾ മരിച്ചപ്പോഴും പോയില്ല'; മുരളി

    ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല

    കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിൽ പങ്കെടുത്തെന്നും തന്റെ മനസിൽ തോന്നിയ ചില കാര്യങ്ങൾ താൻ അതിൽ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫേസ്‌ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല. എല്ലാം താൻ ഓർത്ത് ഓർത്ത് ചിന്തിച്ച് ചിന്തിച്ച് പറഞ്ഞതാണെന്നാണ് ബാല പറഞ്ഞത്.

    'എല്ലാവർക്കും നമസ്കാരം, ഇത് ബാലയാണ്. ഇന്നലെ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാർ മാജിക്കിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അത് കോമഡി ഷോയാണ് പക്ഷെ എന്റെ മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. അത് ഞാൻ ദേഷ്യപ്പെട്ടോ ഇമോഷനലായോ പറഞ്ഞതല്ല,'

    Also Read: എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടിAlso Read: എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടി

    കുറെ ചോദ്യങ്ങളും എനിക്ക് പോലും അറിയാത്ത കുറെ ഉത്തരങ്ങളും

    'ഞാൻ വളരെ വളരെ വളരെ ഓർത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണ്. ഇപ്പോൾ ഞാൻ ചെന്നൈയിലാണ്. 15ന് ശേഷം ഞാൻ തിരിച്ചെത്തും. അതിനിടെ കുറെ ചോദ്യങ്ങളും എനിക്ക് പോലും അറിയാത്ത കുറെ ഉത്തരങ്ങളും ഞാൻ കേൾക്കുന്നുണ്ട്. എല്ലാം ശരിയാണ്. ഞാനും നിങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒരാളാണ്. വേണ്ടാന്ന് വെച്ചാൽ വേണ്ട!'

    'ഞാൻ ഇപ്പോൾ ചെന്നൈയിൽ വന്നത് കുറച്ച് നല്ല കാര്യങ്ങൾ ചെയ്യാനാണ്. ചില കമ്മിറ്റ്മെന്റുകളാണ് എന്റെ സ്നേഹമാണ്. ഞാൻ ആർക്കും അഭിമുഖം നൽകാൻ തയ്യാറാണ്. പക്ഷെ നേരിട്ട് ചോദിക്കണം. പുറകിൽ നിന്ന് ചോദിക്കണ്ട. അങ്ങനെയാണെങ്കിൽ ഉത്തരം നല്കാൻ ഞാൻ തയ്യാറാണ്. നമ്മുക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാം,' എന്നായിരുന്നു ബാല പറഞ്ഞത്.

    Read more about: bala
    English summary
    Actor Bala Opens Up About His Personal Life In Flowers Star Magic Promo Video Goes Viral - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X