For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, നീ തളരരുത്!, മനോജ് കെ ജയൻ പറഞ്ഞതിനെക്കുറിച്ച് ബാല

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ ബാല. തമിഴ് സിനിമാ കുടുംബത്തിൽ ജനിച്ച ബാല മലയാള സിനിമയിലൂടെയാണ് വലിയ താരമായി മാറിയത്. ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന് യുവാക്കൾക്കിടയിൽ വരെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

  നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ബാല മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. ഏകദേശം പതിനഞ്ച് വർഷത്തോളമായി സിനിമയിൽ സജീവമാണ് നടൻ. നടനെന്നതിലുപരി സംവിധായകനും നിർ‌മാതാവുമെല്ലാമാണ് ബാല ഇന്ന്.

  Also Read: പ്രിയ അയച്ച വീഡിയോ കാണാൻ നടൻമാർ വരെ ഓടി വന്നു; എന്ത് ബ്യൂട്ടിഫുൾ ആണവർ; രഞ്ജിത്ത് ശങ്കർ

  അടുത്തിടെ സിനിമകളിൽ അഭിനയിക്കുന്നത് കുറവാണെങ്കിലും ബാല എന്നും ലൈം ലൈറ്റിൽ തന്നെയുണ്ട്. നൽകുന്ന അഭിമുഖങ്ങളിലൂടെയാണ് ബാല വൈറലായി മാറാറുള്ളത്. ബാലയുടെ പല ഡയലോഗുകളും ചേഷ്ഠകളുമെല്ലാം മിമിക്രി കലാകാരന്മാരും ട്രോളന്മാരും നിരന്തരമായി ഉപയോഗിക്കുന്നുണ്ട്.

  അതേസമയം, ബാലയുടെ സിനിമാ കരിയർ പോലെ തന്നെ ആരാധകർക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. വ്യക്തി ജീവിതത്തിൽ നിരവധി മോശം അനുഭവങ്ങളിലൂടെ നടൻ കടന്നു പോയിട്ടുണ്ട്. തന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും ബാല തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹബന്ധത്തിന്റെ തകർച്ചയും ബാലയുടെ രണ്ടാം വിവാഹവുമെല്ലാം ആരാധകർ ചർച്ച ചെയ്തിട്ടുള്ളതാണ്.

  ആദ്യം ബാല വിവാഹം ചെയ്തത് ​ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. ആ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകമുണ്ട്. മകൾ ജനിച്ച് അധികം വൈകാതെയാണ് ഇരുവരും വേർപിരിഞ്ഞത്. അമ‍ൃതയുടെ സംരക്ഷണയിലാണ് മകൾ ഇപ്പോൾ ഉള്ളത്.

  രണ്ടാം വിവാഹം വരെ ഇടയ്ക്കിടെ മകളെ സന്ദർശിക്കാറുണ്ടായിരുന്നു ബാല. മകളോടൊപ്പം സമയം ചെലവഴിക്കുകയും മറ്റും ചെയ്തിരുന്നു താരം. എന്നാൽ രണ്ടാം വിവാഹത്തിന് ശേഷം ബാല മകളെ സന്ദർശിക്കാതെ ആയി എന്നാണ് പറയുന്നത്.

  അതേസമയം, ചില അഭിമുഖങ്ങളിൽ മകളെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. മകളെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് ഉൾപ്പെടെ നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ നടൻ മനോജ് കെ ജയൻ തന്നോട് പറഞ്ഞ കാര്യം പങ്കുവച്ചിരിക്കുകയാണ് ബാല. താനും മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ് തളരരുത് ഒപ്പമുണ്ടെന്ന് മനോജ് കെ ജയൻ പറഞ്ഞു എന്നാണ് ബാല പറയുന്നത്.

  'എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് മനോജ് കെ ജയൻ. ഒരിക്കൽ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഈ ഇന്റർവ്യൂവിൽ പറയാമോ എന്നറിയില്ല. 'ബാല എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. നീ തളരരുത്. തിരിച്ചുവരണം. ബാല ഞാൻ ഉണ്ട്' ആ ഒരു വാക്ക്,'

  'സിനിമയിൽ എത്രകാലം ഒരു നടൻ ഉണ്ടാവുമെന്ന് അറിയില്ല. എത്രനാൾ കാശ് ഉണ്ടാവുമെന്ന് അറിയില്ല. എത്രകാലം നമ്മുക്ക് വണ്ടിയുണ്ടാകും വീടുണ്ടാകും എന്നറിയില്ല. വിളിച്ച് ഭക്ഷണം കഴിച്ചൊന്ന് ചോദിക്കാനുള്ള മനസ് എത്രപേർക്ക് ഉണ്ടാവും. അത് വേണം!,' ബാല പറഞ്ഞു.

  ആദ്യം നടി ഉർവശിയെ വിവാഹം കഴിച്ച മനോജ് കെ ജയന് ആ ബന്ധത്തിലാണ് മകൾ ഉള്ളത്. കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണെന്ന് മനോജ് കെ ജയൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Also Read: 'വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ കേൾക്കുന്ന ശബ്ദമാണ്, എന്റെ ഭാ​ഗ്യമാണത്'; കെ.എസ് ചിത്രയെക്കുറിച്ച് ജ്യോത്സ്ന!

  മനോജ് കെ ജയനെ കുറിച്ച് മറ്റൊരു രസകരമായ സംഭവും ബാല പങ്കുവയ്ക്കുന്നുണ്ട്. 'മനോജ് കെ ജയനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം. ഇന്ന് കേരളത്തിൽ മലയാളത്തിൽ ഉള്ള ഏത് നടനായിട്ട് താരതമ്യം ചെയ്താലും മനോജ് കെ ജയനേക്കാൾ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ല,'

  'ഒരിക്കൽ റാവിസ് ഹോട്ടലിൽ വെച്ച് മനോജേട്ടൻ പറഞ്ഞ കോമഡി കേട്ട് ഞാൻ ചിരിച്ച് വയറൊക്കെ വേദനിച്ച് ഇരുന്നിടത് നിന്ന് താഴെ വീണു. ചേട്ടാ നിർത്ത് ചേട്ടാ എന്ന് പറഞ്ഞോണ്ട് ഇരുന്നു. ഭയങ്കര ഹ്യുമർ സെൻസാണ്. എന്നാൽ അത് പറയുന്നത് അറിയില്ല. സിംപിൾ ആയിട്ട് പറഞ്ഞു കളയും. പുള്ളിയെ വെല്ലുന്ന ഒരു കോമഡി താരവും ഇല്ല,' ബാല പറഞ്ഞു.

  Read more about: bala
  English summary
  Actor Bala Opens Up About His Precious Friendship With Manoj K Jayan, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X