For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിങ് നിർത്തിവെച്ച് മോഹൻലാൽ അമ്മയ്ക്ക് വേണ്ടി ചെന്നു; നടനോട് ബഹുമാനം ഇതുകൊണ്ടെന്ന് ബാല

  |

  മലയാളി അല്ലെങ്കിലും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ബാല. തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ച നടൻ കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. 2006 ൽ പുറത്തിറങ്ങിയ കളഭം എന്ന സിനിമയിലൂടെയാണ് ബാല മലയാളത്തിലേക്ക് എത്തുന്നത്. ആദ്യം വില്ലനായി എത്തിയ ബാല പിന്നീട് സഹനടനായും നായകനായും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു.

  ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്തീൻ, പുലിമുരുഗൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയാണ് ബാല തിളങ്ങിയത്. തന്റെ അഭിനയ വൈദഗ്ധ്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻ സംവിധായകന്റെ കുപ്പായവും അണിഞ്ഞിട്ടുണ്ട്.

  Also Read: അച്ഛൻ ഇന്നും കൂടെയുണ്ടെന്ന് വിശ്വാസം, അമ്മയുടെ മരണമുണ്ടാക്കിയ വിടവ്...; വിജയരാഘവൻ പറയുന്നു

  അടുത്തിടെയായി നടന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. നടന്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടു. നടന്‍ വിവാഹമോചനത്തിലേക്ക് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി ബാല എത്തിയിരുന്നു. എന്നാൽ ഇത് പെട്ടെന്ന് നിന്നതോടെയാണ് ആരാധകർ സംശയമുന്നയിച്ച് തുടങ്ങിയത്.

  പിന്നീട് പല അഭിമുഖങ്ങളിൽ പങ്കെടുത്തപ്പോഴും ബാലയോട് ഇത് സംബന്ധിച്ച് ചോദിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി താരം നൽകിയിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ അഭ്യൂഹങ്ങളെ വീണ്ടും ശക്തിപ്പെടുത്തിക്കൊണ്ട് ബാല മറ്റൊരു വീഡിയോയുമായി എത്തിയിരുന്നു. ആദ്യ വിവാഹ ജീവിതം പോലെ രണ്ടാമത്തേതും എത്തിയെന്നും. വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എല്ലാവർക്കും നന്ദിയെന്ന് ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ ബാല പറഞ്ഞിരുന്നു.

  അതേസമയം, കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ബാല മോഹൻലാലിനെ കുറിച്ചു പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മോഹൻലാലിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും അതിന്റെ കാരണവുമാണ് ബാല പറയുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ.

  'ഞാൻ മോഹൻലാൽ സാറിനെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു അസാമാന്യ നടനാണ്. ലെജൻഡ് ആണ്. ഒരു അവതാരം തന്നെയാണ്. എന്നാൽ ഇതുവരെ ഒരു അഭിമുഖത്തിലും പറയാത്ത ഒരു കാര്യം പറയാം. അദ്ദേഹത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ അത് പുലിമുരുഗൻ അല്ല. നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയാണ്,'

  'അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമെന്താണെന്ന് അറിയാമോ! അദ്ദേഹം എല്ലാ ഷൂട്ടിങും നിർത്തിയിട്ട് ഒരിക്കൽ അമൃത ആശുപത്രിയിൽ കിടക്കുന്ന സ്വന്തം അമ്മയ്ക്ക് വേണ്ടി ചെന്നു. ഒരു നടൻ ആയിട്ടൊന്നുമല്ല. ഒരു സാധാരണക്കാരനായിട്ട്. തന്റെ അമ്മയെ ഞാൻ നോക്കണം എന്ന കാരണത്താൽ. അതുകൊണ്ട് ബാലയ്ക്ക് ബഹുമാനമാണ്. എല്ലാവരും അങ്ങനെ ചെയ്യാറുണ്ടോ!', ബാല പറഞ്ഞു.

  പുലിമുരുഗനിലാണ് ബാലയും മോഹൻലാലും അവസാനമായി ഒന്നിച്ചത്. പല വേദികളിലും നടൻ മോഹൻലാലിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതേസമയം, ഷഫീഖിന്റെ സന്തോഷമാണ് ബാലയുടെ പുതിയ ചിത്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ബാല എത്തുക എന്നാണ് വിവരം.

  Read more about: bala
  English summary
  Actor Bala Opens Up He Respect Mohanlal For This Reason, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X