'നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന് അമ്മ ചോദിച്ചു! ജീവിതം ഒന്നല്ലേ ഉള്ളൂ'; ബാല പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികൾ തങ്ങളിൽ ഒരാളായാണ് ബാലയെ കാണുന്നത്. ബാലയുടെ ഓൺ സ്ക്രീൻ പ്രകടനങ്ങൾ പോലെ തന്നെ ഓഫ് സ്ക്രീൻ ജീവിതവും എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായിരുന്ന നടൻ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഈയ്യടുത്താണ്. വീണ്ടും സിനിമകളിലും മറ്റും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബാല. നല്ല അവസരത്തിനായി കാത്തിരിക്കുകയാണ് താരം.

അതിനിടെ പുതിയൊരു കാർ എന്ന തന്റെ ആഗ്രഹവും സാധിച്ചെടുത്തിരിക്കുകയാണ് ബാല. കഴിഞ്ഞ ദിവസമാണ് ബാലയുടെ പുതിയ കാറിന്റെ വിശേഷങ്ങൾ പുറത്തുവന്നത്. ഒരുകോടിയുടെ അടുത്ത് വില വരുന്ന ലെക്സസ് കാർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമിൽ നിന്നും കാർ പർച്ചേഴ്സ് ചെയ്ത ബാല, ശേഷം അമ്പലത്തിൽ കൊണ്ടുവന്ന് പൂജ കഴിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Actor Bala

ഇപ്പോഴിതാ പുതിയ കാർ വാങ്ങാനുണ്ടായ കാരണത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാല. കാറുമായി വീട്ടിൽ എത്തിയ ശേഷം ഫിൽമിബീറ്റ്‌ മലയാളം അടക്കമുള്ള മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഒരു ജീവിതമേയുള്ളു, മനസിലുള്ള ആഗ്രഹങ്ങൾ ജീവിച്ചിരിക്കുന്ന ഈ സമയത്ത് തന്നെ ചെയ്ത് തീർക്കണമെന്ന് ബാല പറയുന്നു. നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന് അമ്മയും ചേട്ടനും ചോദിച്ചെന്നും ബാല ബാല പറഞ്ഞു.

'ഞാൻ എന്റെ കഴിഞ്ഞ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, എനിക്കെന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട്. എല്ലാം കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളാണ്. എനിക്കൊരു 2 സീറ്റർ വണ്ടി വാങ്ങണമെന്നാണ് ഞാൻ കഴിഞ്ഞ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്. പക്ഷെ അതിലേക്ക് എന്റെ മനസ് പോയില്ല. പിന്നെ എന്ത് ചെയ്യാൻ പറ്റുമെന്ന് ചിന്തിച്ചു. ചാരിറ്റി ചെയ്യുന്നത് കുറയ്ക്കണോ എന്ന് ആലോചിച്ചു. പക്ഷെ അത് സന്തോഷം നൽകുന്ന കാര്യമാണ്',

'പിന്നീട് 2 സീറ്റർ എടുക്കാമെന്ന് കരുതി. വീട്ടിൽ അമ്മയും ചേട്ടനുമൊക്കെ ചോദിച്ചു, നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായി എന്ന്. പക്ഷെ എനിക്ക് ഒന്നിനോടും ഒരു സന്തോഷം തോന്നുന്നുണ്ടായിരുന്നില്ല. എന്നാൽ ലെക്‌സസിന്റെ ഈ കാർ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. നമ്മുടെ ജീവിതത്തിൽ ഒരു സ്റ്റേജിന് അപ്പുറം നമ്മുക്ക് എല്ലാത്തിലും എക്സൈറ്റ്മെന്റ് ഉണ്ടാകില്ല',

'ചെറുപ്പത്തിൽ ചോക്കിന് പകരം പെൻസിൽ കിട്ടുമ്പോൾ വല്ലാത്ത സന്തോഷമായിരിക്കും. അതിന് ശേഷം ഇങ്ക് പെൻ കിട്ടുമ്പോൾ അതിലേറെ സന്തോഷം. ഇങ്ക് പെൻ വാങ്ങി തരാൻ വേണ്ടി ഞാൻ ആറ് മാസത്തോളം കിടന്ന് കരഞ്ഞിട്ടുണ്ട്. അതും ഒരു ഹീറോ പെൻ. എല്ലാം ആ ഒരു പ്രായത്തിൽ അതിന്റെതായ എക്സൈറ്റ്മെന്റ്സ് തരും. അത് കഴിഞ്ഞാൽ പിന്നെ ഉണ്ടാകില്ല',

Actor Bala

'ഞാൻ എല്ലാവരോടും പറയുന്നത് അതാണ്. ജീവിതം ഒന്നേ ഉള്ളൂ. അത്യവശ്യം നമ്മുടെ കടമകൾ ചെയ്യുക. പിന്നെ മനസിലുള്ള ആഗ്രഹങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സാധിച്ചെടുക്കുക. നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആയാലും, അതിപ്പോൾ കാർ ആയാലും വീട് ആയാലും നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കും', ബാല പറഞ്ഞു.

കാറിനെ കുറിച്ചും ബാല വാചാലനായി. നല്ല മൈലേജുണ്ട്. സർവീസും വളരെ കുറവാണ്. നല്ല ലുക്കാണ്. ഇതിന്റെ മുകൾഭാഗം ഫുൾ ഓപ്പൺ ആകും. വേണമെങ്കിൽ ഫുൾ ‍ഡാർക്കും ആക്കാം. സ്റ്റിയറിം​ഗ് അടക്കം എല്ലാം ടച്ചാണ്. പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റും, പോരാത്തതിന് പൊല്യൂഷൻ ഫ്രീ കാർ ആണെന്നും ബാല പറഞ്ഞു. കാർ നമ്പറാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താൻ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട് ബാല പറഞ്ഞു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X