For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യ എന്നെ ഇട്ടേച്ച് പോയി' വാര്‍ത്തകളോട് ബാല; തന്റെ ശത്രുവാകാന്‍ മിനിമം യോഗ്യത വേണമെന്നും താരം

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബാല. ബിഗ് ബിയിലൂടെ മലയാളത്തിലേക്ക് എത്തിയ ബാല പിന്നീട് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബാല. അതേസമയം ബാലയുടെ വ്യക്തിജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബാലയുടെ വിവാഹ മോചനവും പുനര്‍വിവാഹവുമെല്ലാം വലിയ വാര്‍ത്തയായി മാറിയ സംഭവങ്ങളാണ്.

  'ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും'; ജാസ്മിൻ പറയുന്നു!

  ബാലയേയും ഭാര്യ എലിസബത്തിനേയും കുറിച്ച് ചില വ്യാജ വാര്‍ത്തകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാല. ഭാര്യയെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബാല. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഭാര്യ ഡോക്ടറാണ്. ബാഡ്മിന്റണ്‍ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ ആണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇനി പറയുന്നത് ട്രെയിലറില്‍ ഇടാം, എന്റെ ഭാര്യ എന്നെ ഇട്ടേച്ച് പോയി എന്നാണ് ബാല പറയുന്നത്. അതെന്താണ് അതിന് പിന്നിലെ കഥ എന്ന ചോദ്യത്തിന് മീഡിയ ഉണ്ടാക്കിയ കഥയാണതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒരാളുടെ കുടുംബത്തില്‍ കയറി ഇങ്ങനൊന്നും പറയരുതെന്നും താരം പറഞ്ഞു. തന്റെ ഭാര്യയാണ് തന്റെ സന്തോഷവും ഭാവിയും എല്ലാം തന്റെ ഭാര്യയാണെന്നായിരുന്നു താരം പറഞ്ഞത്. ഫേക്ക് ന്യൂസ് ആയിരുന്നുവെന്നും അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായിരുന്നുവെന്നും താരം പറയുന്നു.

  ഫേക്ക് ന്യൂസ് ഉണ്ടാക്കുന്നവരെ ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അതിനുള്ള അര്‍ഹത അവര്‍ക്കില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, എന്റെ സുഹൃത്താകാന്‍ നിങ്ങള്‍ക്ക് യാതൊരു യോഗ്യതയും വേണ്ട, പക്ഷെ എന്റെ ശത്രുവാകാന്‍ മിനിമം യോഗ്യത വേണം. അവര്‍ക്ക് ആ യോഗ്യതയില്ലെന്നായിരുന്നു താരം പറഞ്ഞത്.

  ദൈവം സഹായിച്ച് നല്ല ഭാര്യയെ കിട്ടി. നല്ല അമ്മയുണ്ട്. ഉള്ളതില്‍ സന്തോഷത്തോടെ ഞാന്‍ ജീവിക്കുകയാണെന്നും താരം പറയുന്നു. മോണ്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ മീഡിയ വേട്ടയാടിയോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

  'എത്ര വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. എനിക്ക് മീഡിയയില്‍ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. മീഡിയ എന്ന് പറയുന്നത് എന്റെ അടുത്ത ആളുകളാണ്, എന്റെ ബന്ധുക്കളെ പോലെയാണ്. പിന്നെ മീഡിയ എങ്ങനെ എന്നെ വേട്ടയാടും. പക്ഷെ ചില സമയങ്ങളില്‍ ചിലയാളുകള്‍ ചീപ്പായ കാര്യങ്ങള്‍ ചെയ്യും. അവര്‍ മീഡിയക്കാരാണെന്ന് ഞാന്‍ സമ്മതിക്കില്ല. അന്തസുള്ള മീഡിയക്കാര്‍ കുറേ പേരുണ്ട്. 90 ശതമാനമുണ്ട്. പത്ത് പേര്‍ മാത്രമാണ് ഇങ്ങനെ നെഗറ്റീവ് ആണെന്ന് കരുതി മീഡിയയെ കുറ്റം പറയുന്ന ഒരു നടനല്ല ബാല,'' എന്നായിരുന്നു താരം പറഞ്ഞത്.

  Recommended Video

  വിവാഹം എപ്പോഴാ ഉണ്ണി മുകുന്ദാ? ബാല ചോദിക്കുന്നു | Meppadiyan 100 Days | FilmiBeat Malayalam

  ജീവിതത്തില്‍ ഈയ്യടുത്ത് താന്‍ പഠിച്ചത് ആയിരം സുഹൃത്തുക്കള്‍ വേണ്ടെന്നും സ്‌നേഹിക്കുന്ന പത്ത് പേര്‍ മതിയെന്നാണ് ബാല പറയുന്നത്. ട്രോളുകള്‍ ആദ്യം വേദനിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ താന്‍ അതൊക്കെ ആസ്വദിക്കുന്നുണ്ടെന്നും താന്‍ തന്നെ ട്രോളന്മാരെ വിളിച്ച് തന്നെക്കുറിച്ച് ട്രോള്‍ ഇറക്കാന്‍ പറയാറുണ്ടെന്നും താരം പറയുന്നു. പുതിയ സിനിമയായ ഷഫീഖിന്റെ സന്തോഷം എന്ന സിനിമയില്‍ തന്നെക്കുറിച്ച് താന്‍ തന്നെ കളിയാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.

  മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടെ പുതിയ സിനിമ. പിന്നാലെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലും ബാലയുണ്ടാകും. ബിഗ് ബിയിലെ മുരുകന്‍ എന്ന കഥാപാത്രമാണ് തന്നെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതെന്നും തന്നെ ഇവിടെ വരെ എത്തിച്ചതെന്നും താരം പറയുന്നു. നിരവധി സിനിമകള്‍ ബാലയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  Read more about: bala
  English summary
  Actor Bala Reacts To News About His Marriage Life And His Enemies In Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X