തന്റെ ജീവന്‍ പണയം വച്ച് ആ ഡോണര്‍ എന്റെ ജീവന്‍ രക്ഷിച്ചു; പുതുജീവിതം നല്‍കിയാളെ ഓര്‍ത്ത് ബാല
ആരാധകര്‍ക്ക് സുപരിചിതനായ നടനാണ് ബാല. തമിഴ് നാട്ടുകാരനായ ബാല മലയാളികളുടെ പ്രിയ നടനായി മാറുന്നത് ബിഗ് ബിയിലൂടെയാണ്. പിന്നീട് നായകനായും വില്ലനായും സഹനടനായുമെല്ലാം ബാല മലയാളത്തില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ബാലയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിവാദങ്ങളും ബാലയെ നിരന്തരം പിന്തുടരുന്നുണ്ട്.
ഈയ്യടുത്തായിരുന്നു ബാലയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതും സര്‍ജറി നടത്തുന്നതും. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തിന്റെ വക്കോളം എത്തിയ ശേഷമാണ് തിരികെ വന്നത് എന്നാണ് ബാല പറയുന്നത്. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ബാല മനസ് തുറക്കുകയാണ്.

തനിക്ക് കരള്‍ നല്‍കിയ വ്യക്തിയെക്കുറിച്ചും ബാല അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തന്റെ തിരിച്ചുവരവിനെ ബാല അത്ഭുതം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. തീര്‍ന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അത്ഭുതം സംഭവിച്ചുവെന്ന് ബാല പറയുന്നു. ഇപ്പോള്‍ താന്‍ അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് എന്നും ബാല അറിയിച്ചു.
''അത്ഭുതങ്ങള്‍ സംഭവിച്ചുവെന്ന് വെറുതെ പറയുന്നതല്ല. ഞാന്‍ ഏതാണ്ട് തീര്‍ന്നെന്ന് പറഞ്ഞതാണ്. മെഡിക്കല്‍ ടേം പ്രകാരം കഴിഞ്ഞു. ഇനിയുള്ള സമയം വീട്ടുകാര്‍ക്ക് മനസിലാക്കാനുള്ളതാണ്. അദ്ദേഹം മനസമാധാനത്തോടെ പോട്ടെ, നിങ്ങള്‍ തടസമായി നില്‍ക്കരുത് എന്ന് വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ആറ് മണിക്കുള്ളില്‍ ഒരു അത്ഭുതം നടന്നു. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും മെച്ചപ്പെട്ട് വന്നു. അങ്ങനെ പത്ത് മണിക്കൂര്‍ വരെ കാത്തു നിന്നു'' ബാല പറയുന്നു.
ശരി, എന്നാല്‍ ഓപ്പറേഷന്‍ ചെയ്ത് നോക്കാം എന്ന് തീരുമാനിച്ചു. എന്നാല്‍ ഇപ്പോഴും ഒന്നും പറയാന്‍ ആയിട്ടില്ല. ഈ സമയത്ത് ഡോണര്‍ ജേക്കബ് ജോസഫിന്റെ ധൈര്യം എടുത്ത് പറയേണ്ടതാണ് എന്നാണ് ബാല പറയുന്നത്. അദ്ദേഹത്തോട് പറഞ്ഞത് നിങ്ങള്‍ക്കും റിസ്‌കാണ് എന്നാണ്. ഇടയ്ക്ക് വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ക്കും റിസ്‌ക് ആയിരിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തായാലും ഇറങ്ങി, ഇദ്ദേഹത്തിന് വേണ്ടി ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത് എന്നും ബാല പറയുന്നു.
അദ്ദേഹം മാത്രമല്ല, കുടുംബം മൊത്തം റിസ്‌ക് എടുക്കാന്‍ തയ്യാറായി. ഓരോരുത്തരും ഓരോ അഭിപ്രായങ്ങള്‍ പറയും. പക്ഷെ ആ ഡോണറുടെ കുടുംബം ഉറച്ചു നിന്നു. എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവര്‍ എല്ലാം കണ്ടിട്ടുണ്ട്. എനിക്ക് സ്വപ്‌നത്തില്‍ പോലും അറിയില്ലായിരുന്നു. ഓപ്പറേഷന് ശേഷമാണ് എന്നോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത് എന്നും ബാല പറയുന്നു.

അതേസമയം ഇപ്പോള്‍ തിരികെ വരാനുള്ള ഒരുക്കത്തിലാണെന്ന് ബാല അറിയിച്ചു. ആരോഗ്യം വീണ്ടെടുത്ത ബാല ജിമ്മിലൊക്കെ പോയി തുടങ്ങിയിട്ടുണ്ട്. ''ഈ അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ജിമ്മില്‍ പോയി വന്നതാണ്. വളരെ ഫാസ്റ്റാണെന്നാണ് എല്ലാവരും പറയുന്നത്. അവസാനം പോയി കണ്ടപ്പോള്‍ ഡോക്ടറും പറഞ്ഞു. 40 ദിവസം ആയതേയുള്ളൂ, ആറ് മാസത്തിന്റെ റിക്കവറി ആയെന്ന്. എന്താണ് നിങ്ങള്‍ കഴിക്കുന്നതെന്ന് ചോദിച്ചു'' എന്നാണ് തന്റെ മാറ്റത്തെക്കുറിച്ച് ബാല പറയുന്നത്.
ഞങ്ങളുടെ മെഡിക്കല്‍ ടേമിലല്ല നിങ്ങളുടെ ബോഡിയുടെ അനാട്ടമിയെന്ന് ഡോക്ടര്‍ പറഞ്ഞു. അത്ഭുതം തന്നെയാണ്. ശരീരത്തിലെ വലിയ അവയവമല്ലേ എന്നും ബാല പറയുന്നു. അതേസമയം, താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ പോലും ചിലര്‍ ദ്രോഹിച്ചുവെന്നാണ് ബാല തുറന്നു പറയുന്നത്.
'എനിക്ക് ശത്രുക്കളുണ്ടെന്ന് പറയാന്‍ പറ്റില്ല. ദ്രോഹം ചെയ്തവരുണ്ട്. ഒരുപാട് പേരുണ്ട്. ചിന്തിച്ച് നോക്കിയാല്‍ കുറച്ച് വേദന തോന്നും. ഞാന്‍ വീട്ടിലില്ലാത്ത സമയം ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് പോലെ കറക്ട് സ്‌ക്രിപ്റ്റ് എഴുതി വന്ന് എന്റെ വീട്ടിലെ ഞാനിടുന്ന ആഭരണങ്ങള്‍ എടുത്ത് കൊണ്ട് പോവാന്‍ നോക്കി'' എന്നാണ് ബാല പറയുന്നത്. ഇയാള്‍ തിരിച്ച് വരില്ല, ഉള്ളത് എടുത്ത് പോവാമെന്ന് കരുതിയാതാകുമെന്നാണ് ബാല അഭിപ്രായപ്പെടുന്നത്.
വീഡിയോ കാണാം


Click it and Unblock the Notifications