ഉണ്ണിയെ ഫോണ്‍ വിളിച്ചിരുന്നു, 10 മിനുറ്റ് ഇരിക്കണം; കോകിലയ്ക്ക് 600 കോടി സ്വത്തുണ്ടോ? ബാല പറയുന്നു

വിവാദ നായകനാണ് ബാല. തന്റെ പ്രസ്തവാനകൡലൂടെ താരം നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. നടന്‍ ഉണ്ണി മുകുന്ദനുമായുള്ള ബാലയുടെ പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് ബാലയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രശ്‌നമുണ്ടായത്.

ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീക്കിന്റെ സന്തോഷത്തില്‍ ബാലയും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ഫോണ്‍ വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാല. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Bala

''നാലഞ്ച് ദിവസം മുമ്പ് ഉണ്ണി മുകുന്ദനെ വിളിച്ചു. വളരെ നേരം സംസാരിച്ചു. തമ്പി ഒന്നും മനസില്‍ വെക്കരുത് എന്ന് പറഞ്ഞു. ഒന്നുമില്ലെങ്കിലും ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ കാണാന്‍ വന്നല്ലോ. പത്ത് മിനുറ്റ് ഞാനും ഉണ്ണിയും ഒറ്റയ്ക്കിരുന്ന് സംസാരിക്കും. ഈ ജന്മത്തില്‍ തന്നെ അതുണ്ടാകും. അന്ന് എല്ലാ കാര്യങ്ങളും പറയും. എന്തുകൊണ്ടാണ് സംഭവിച്ചതെന്ന്. ഞാനും ഉണ്ണിയും മാത്രമായി ഇരുന്നാല്‍ മതി അതിന്.'' എന്നാണ് ബാല പറഞ്ഞത്.

എന്റെ സ്വഭാവം മാറി. ആരോടും ഇപ്പോള്‍ ദേഷ്യമില്ല. ഞാനും ഉണ്ണിയുമായി പത്ത് മിനുറ്റ് ഇരിക്കണം എന്ന് മാത്രം. ആ സമയം വരും. ഉണ്ണിയോട് വീട് വച്ചത് പറഞ്ഞു.വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. വരാമെന്നാണ് പറഞ്ഞത്. ഉണ്ണിയുടെ സിനിമ മാര്‍ക്കോ റിലീസിന് തയ്യാറെടുക്കുകയാണ്. അത് വലിയൊരു ഹിറ്റായി മാറണം. പ്രശ്‌നങ്ങളൊക്കെ മുമ്പ് തന്നെ തീര്‍ന്നതാണ്. മാര്‍ക്കോ ഹിറ്റാകണം. അതിനായി അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് എനിക്ക് അവനോട് ബഹുമാനമുണ്ട് എന്നും ബാല പറഞ്ഞിരുന്നു.

ഈയ്യടുത്താണ് ബാല വീണ്ടും വിവാഹിതനായത്. തന്റെ ബന്ധു കൂടിയായ കോകിലയെ ആണ് ബാല വിവാഹം കഴിച്ചത്. കോകിലയുടെ സ്വത്ത് സംബന്ധിച്ചുള്ള ബാലയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ചും അഭിമുഖത്തില്‍ ബാല സംസാരിക്കുന്നുണ്ട്. കോകിലയ്ക്ക് 600 കോടിയുടെ ആസ്തിയുണ്ടോ? എന്നായിരുന്നു ബാലയോടുള്ള ചോദ്യം.

Bala

കോകിലയുടെ അച്ഛന്‍ എനിക്കും അച്ഛനാണ്. അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തെ ബഹുമാനിക്കണം. ഒരു അപേക്ഷയായി പറയുകയാണ്. അദ്ദേഹം എന്നെ മകനായിട്ടാണ് കാണുന്നതെന്നാണ് ബാല പറഞ്ഞത്. അതേസമയം, ദാരിദ്ര്യം ഉള്ള കുടുംബമാണെന്ന് ചിലര്‍ പറയുന്നുണ്ടെന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാര്‍ത്തയില്‍ ദാരിദ്ര്യം എന്ന് ഇട്ടോളൂ, എന്നേയും ദാരിദ്ര്യം എന്ന് ഇട്ടോളൂ. അതോടെ പ്രശ്‌നം തീരുമല്ലോ എന്നായിരുന്നു ബാലയുടെ മറുപടി.

ബാലയുടെ കരിയറില്‍ വലിയ വഴിത്തിരിവായ സിനിമയാണ് പുതിയമുഖം. പൃഥ്വിരാജ് നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ബാല അഭിനയിച്ചത്. നായകനായി അഭിനയിച്ചതിന് പിന്നാലെ വില്ലനായതിനെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. തെറ്റായെന്ന് ഒരിക്കലും തോന്നിയിട്ടില്ല. നല്ല നടനാകാനാണ് ആഗ്രഹിച്ചത്. അച്ഛന്‍ പറഞ്ഞതാണ്. ഫൈറ്റ് പഠിക്കാനും ഡാന്‍സ് പഠിക്കാനും ഗ്ലാമര്‍ നോക്കാനും പറഞ്ഞു. അങ്ങനെയാണ് എന്നെ ട്രെയിന്‍ ചെയ്യിച്ചത്. ഞാന്‍ എന്തിനും തയ്യാറായിരിക്കണം. ബാക്കി ദൈവം നോക്കും എന്നാണ് ബാല പറഞ്ഞത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X