For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാല് കോമഡി സിനിമകൾ കൂടി ചെയ്താൽ ഞാൻ ആയിരിക്കും സൂപ്പർസ്റ്റാറെന്ന് മമ്മൂക്ക പറഞ്ഞു': ബാല

  |

  തമിഴകത്ത് നിന്ന് വന്നതാണെങ്കിലും മലയാളികൾ സ്വന്തം നടനെന്ന പോലെ പ്രിയങ്കരനാണ് നടൻ ബാല. സിനിമാ കുടുംബത്തിൽ നിന്നുള്ള ബാല തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2003 ൽ പുറത്തിറങ്ങിയ അൻപ് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാളത്തിലേക്ക് എത്തിയ നടൻ ഇവിടെ തിളങ്ങുകയായിരുന്നു.

  2006 ൽ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിൽ വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം ബാല തിളങ്ങിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ബാലയ്ക്ക് കഴിഞ്ഞിരുന്നു. ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിൽ ബാല അഭിനയിച്ചിട്ടുണ്ട്.

  Also Read: റോബിൻ സംവിധായകനാകുന്നു, ആരതി പൊടി നായിക; 800 കിലോമീറ്റർ ഓടിയെടുക്കുന്ന സിനിമയെന്ന് താരം

  അഭിനേതാവ് എന്നതിനുപരി ഇന്ന് സംവിധായകനായും നിർമ്മാതാവുമെല്ലാമാണ് ബാല. കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ബാല ഇപ്പോഴിതാ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല തിരിച്ചുവരവിന് ഒരുങ്ങുന്നത്.

  തരികിട പരിപാടികളിലൂടെയും മറ്റും പ്രേക്ഷകർക്ക് സുപരിചിതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാല ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തിരിക്കുന്ന മലയാള സിനിമ കൂടിയാണിത്.

  ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകർ. പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ ട്രെയ്ലർ കണ്ട് മമ്മുക്ക തന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത് എന്തെന്ന് പറയുകയാണ് ബാല ഇപ്പോൾ. ചിത്രത്തിൽ ഒരു മുഴുനീള കോമഡി കഥാപാത്രമായാണ് താൻ എത്തുന്നതെന്നും ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് താൻ ഈ സിനിമയിൽ എന്നും ബാല പറയുന്നുണ്ട്. ബാലയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'നായകനായിട്ടും വില്ലനായിട്ടും ഞാൻ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഷഫീക്കിന്റെ സന്തോഷത്തിൽ ഹാസ്യ താരമായിട്ടാണ് ചെയ്തിരിക്കുന്നത്. എനിക്ക് എല്ലാവരോടും ഒരു അപേക്ഷയുണ്ട്. അന്ന് ഞാൻ ബിഗ് ബിയിൽ അഭിനയിച്ചപ്പോൾ ചോക്ലേറ്റ് ബോയ് വിത്ത് ആക്ഷൻ എന്നാണ് എല്ലാവരും പറഞ്ഞത്,'

  'പിന്നീട് പുതിയ മുഖത്തിൽ പക്കാ വില്ലനായിട്ടായിരുന്നു ഞാൻ എത്തിയത്. അതുപോലെ ഇപ്പോൾ ഷെഫീക്കിന്റെ സന്തോത്തിൽ പക്കാ കൊമോഡിയനായിട്ടാണ് ഞാൻ വരുന്നത്. അതും നിങ്ങൾ സപ്പോർട്ട് ചെയ്യണം. പിഷാരടി ഇന്നലെ എന്നോട് അരമണിക്കൂർ സംസാരിച്ചിരുന്നു. മമ്മൂക്ക പിഷാരടിയോട് പറഞ്ഞ ഒരു കാര്യം ഇന്നലെ അദ്ദേഹം എന്നോട് പറഞ്ഞു,'

  'അടുത്ത ഒരു നാല് പടം ബാല കോമഡി മാത്രം ചെയ്യുകയാണെങ്കിൽ അവനായിരിക്കും സൂപ്പർ സ്റ്റാർ എന്ന് മമ്മൂക്ക പറഞ്ഞതായി പറഞ്ഞു. പിഷാരടിയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്'

  'ജീവിതത്തിൽ എങ്ങനെയാണോ ഞാൻ ഉള്ളത് അതുപോലെ തന്നെയാണ് ഷെഫീക്കിന്റെ സന്തോഷത്തിലും. എല്ലാവരും നല്ല അഭിപ്രായമാണ് എന്റെ അഭിനയത്തെക്കുറിച്ച് പറയുന്നത്. ശരിക്കും ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. ജീവിക്കുകയായിരുന്നു. ജീവിതത്തിൽ എന്ത് ഡയലോഗാണോ പറയുന്നത് അത് തന്നെയാണ് സിനിമയിലും പറഞ്ഞിരിക്കുന്നത്,' ബാല പറഞ്ഞു.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രം നവംബർ 25 നാണ് തിയേറ്ററുകളിൽ എത്തുക. പ്രവാസിയായ ഷെഫീക്ക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നാണ് സൂചന. നർമ്മവും സംഘർഷഭരിതമായ മുഹൂർത്തങ്ങളും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

  Read more about: bala
  English summary
  Actor Bala Reveals How Mammootty Reacted After Wacthing His New Movie Shafeekhinte Santhosham Trailer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X