'വയ്യാതിരിക്കുന്ന ആളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്; എന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല!'
ബാല ആശുപത്രിയിൽ ആയതിന് ശേഷം തനിക്ക് സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്ന മോശം കമന്റുകളെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത് ഉടയാൻ
മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ബാല. തമിഴിൽ നിന്ന് മലയാളത്തിലെത്തിയ നടന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അടുത്തിടെ നടൻ ആശുപത്രിയിൽ ആയപ്പോൾ മലയാളികൾക്കുള്ള സ്നേഹം എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞതാണ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നടൻ ഗുരുതരാവസ്ഥയിലാണ് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. വാർത്ത പുറത്തുവന്നപ്പോൾ മുതൽ ബാലയുടെ ആരാധകരെല്ലാം വലിയ സങ്കടത്തിലായിരുന്നു. എന്നാൽ നടന് കുഴപ്പമില്ലെന്നും സ്റ്റേബിൾ ആണെന്നും സിനിമയിലെ സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുകയായിരുന്നു.
ബാലയ്ക്ക് അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം നേരത്തെയും ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു എന്നും വ്യക്തമാക്കി ഭാര്യ, ഡോക്ടർ എലിസബത്തും രംഗത്ത് എത്തിയിരുന്നു. എപ്പോഴത്തെയും പോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ ബാല ആശുപത്രിയിൽ ആയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ തനിക്ക് മോശം മെസേജുകൾ വന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എലിസബത്ത് ഇക്കാര്യം പങ്കുവച്ചത്.
വിഷം സഹിക്കാൻ കഴിയാഞ്ഞിട്ടാണ് ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതെന്ന് പറഞ്ഞു കൊണ്ടായിരുന്നു എലിസബത്ത് കുറിച്ചത്. 'ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക. ഈ സ്ക്രീൻ ഷോട്ട് ഇടാൻ കാരണം ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ട് ഞാൻ ഒരു 5 ദിവസം ഗ്രൂപ്പ് അഡ്മിൻ ആയി ഉണ്ടായിരുന്നു,'
'എനിക്ക് ട്രോൾ ഗ്രൂപ്പ് എന്നു പറഞ്ഞാൽ ട്രോൾ റിപ്പബ്ലിക് ഇടാൻ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിൻ ആയി നിക്ക്, ഇഷ്ടപ്പെടില്ലെകിൽ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്. അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടാർന്നു അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു,'
'അന്ന് പേഴ്സണലായി ഞാൻ അതിന്റെ സ്ക്രീൻഷോട്ട് എടുത്തു ഈ പറയുന്ന ആൾക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ പുള്ളിക്ക് അറിയില്ല എന്നും, അതിൽ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു. ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് അടിച്ചു,'
'വീണ്ടും ഇതു പോലെ ഇടക്ക് കോൾ ചെയ്യാനും അത് പോലെ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ചെയ്യാനും ശ്രമിക്കുന്നു. റിപ്ലൈ ഇല്ല എന്നു കണ്ടപ്പോൾ എന്റെ ജാഡ കാരണം ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന സിറ്റുവേഷൻ അനുഭവിക്കുന്നെ എന്ന്. എന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെങ്കിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്ന് അറിയാം,'
'നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം നേരത്തെ തന്നെ 100 ഫേക്ക് ഐഡി ഉണ്ടല്ലോ. അതുപോലെ ഒരാൾ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ് എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ,'
'ഈ 4 ദിവസത്തിൽ 2 പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാൾ ഒരാളോട് ഇഷ്ടമാണെണ് എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല, പക്ഷെ ഇങ്ങനെ ഒരു അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു,'

'ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാൽ പിന്നെ ഈസിയാണ് അല്ലേ കാര്യങ്ങൾ. ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവർക്കും ഈ മനസും വിഷമം ഒക്കെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടൻ ഓക്കേ ആണ്. എല്ലാരുടെയും പ്രാർത്ഥനകൾക്ക് നന്ദി,' എന്നായിരുന്നു എലിസബത്തിന്റെ വാക്കുകൾ.
അതേസമയം, ബാല ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ബാലയുടെ കുടുംബവും സുഹൃത്തുക്കളും എല്ലാ സഹായങ്ങളും ഒരുക്കി ഒപ്പം തന്നെയുണ്ട്. സഹോദരൻ ശിവയും കുടുംബവും രോഗ വിവരം അറിഞ്ഞ ഉടനെ ചെന്നൈയിൽ നിന്ന് എത്തിയിരുന്നു. എത്രയും വേഗം നടൻ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











