ആവേശം കൂടിപ്പോയി! ഇനി കുറച്ചുദിവസം റെസ്റ്റിലാണ്; കുഴപ്പമുണ്ടോയെന്ന് സ്കാനിങ്ങിൽ അറിയാം: വീഡിയോയുമായി എലിസബത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും പ്രേക്ഷകർ തങ്ങളിലൊരാളായി കാണുന്ന നടനാണ് അദ്ദേഹം. ബാലയുടെ പങ്കാളി എലിസബത്ത് ഉദയനും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഡോക്ടറായ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ബാലയുമായുള്ള വിവാഹശേഷമാണ് എലിസബത്ത് യൂട്യുബിൽ സജീവമാകുന്നത്.

അടുത്തിടെ എലിസബത്ത് പങ്കുവച്ച വീഡിയോകളൊക്കെ വളരെയധികം ശ്രദ്ധനേടിയിരുന്നു. കരൾ രോഗത്തെ തുടർന്ന് ബാല ചികിത്സയിൽ കഴിഞ്ഞപ്പോൾ എലിസബത്ത് വിവരങ്ങൾ പങ്കുവച്ചിരുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. ബാല ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നടനൊപ്പം ചെയ്ത വീഡിയോയും ശ്രദ്ധനേടുകയുണ്ടായി. വര്‍ക്കൗട്ട്, ഡയറ്റ് തുടങ്ങിയ വിഷയങ്ങളിലുള്ള വീഡിയോകളാണ് എലിസബത്ത് കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

bala elizabeth

ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച പുതിയൊരു വീഡിയോയും ശ്രദ്ധ നേടുകയാണ്. താൻ റെസ്റ്റിലാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ഇനി കുറച്ച് ദിവസത്തേക്ക് വര്‍ക്കൗട്ട് ചെയ്യാനാവില്ലെന്നും കാലിന് പരിക്ക് പറ്റിയെന്നും പറഞ്ഞാണ് വീഡിയോ. ആശുപത്രിയിലേക്ക് പോയിട്ടില്ല. എല്ലാ കാര്യങ്ങളും വീഡിയോകളിലൂടെ അറിയിക്കാമെന്നും എലിസബത്ത് പറയുന്നുണ്ട്.

'കുറച്ച് ദിവസത്തേക്ക് നടത്തമോ ബാഡ്മിന്റണോ ഒന്നും ഉണ്ടാവില്ല. ഞാന്‍ റെസ്റ്റിലാണ്. രണ്ട് ദിവസം മുന്‍പ് കാലിനൊരു പരിക്ക് പറ്റി. ഹോസ്പിറ്റലിലേക്ക് പോയിട്ടില്ല. അടുത്ത ദിവസം പോവുന്നുണ്ട്. ഇനി കുറച്ച് ദിവസം റെസ്റ്റിലായിരിക്കും. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാന്‍ സ്‌കാനിംഗ് വേണ്ടി വരും. സ്‌റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പൊഴുമെല്ലാം വേദനയുണ്ട്. എത്ര ദിവസം റെസ്റ്റ് വേണമെന്ന് അറിയില്ല. ഇനി നടത്തം പറ്റാത്തത് കൊണ്ട് ഡയറ്റ് കൃത്യമായി പിടിക്കണമെന്നാണ് വിചാരിക്കുന്നത്',

'പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. വീഡിയോയിലൂടെ ഞാന്‍ എല്ലാം നിങ്ങളോട് പറയാം. നടന്നുകൊണ്ടുള്ള വീഡിയോകൾ കുറവായിരിക്കും. ലിഗമെന്റ് പ്രശ്‌നം വന്നതിന് ശേഷം അങ്ങനെ റിസ്കുള്ള കാര്യങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. വേദന ഇല്ലാതെ വന്നപ്പോള്‍ ആവേശവും അഹങ്കാരവും കൂടി. റിസ്‌ക്ക് ടേക്കിംഗ് ഷോട്ട്സ് ഒക്കെ എടുത്തപ്പോഴാണ് അന്ന് കാലിന് പരിക്ക് പറ്റിയത്. ഇത്തവണയും അങ്ങനെയെന്തോ സംഭവിച്ചിട്ടുണ്ട്', എന്നായിരുന്നു എലിസബത്തിന്റെ വാക്കുകൾ.

അടുത്തിടെ അന്തമായ ആരാധനയെ കുറിച്ച് എലിസബത്ത് സംസാരിച്ചത് ശ്രദ്ധനേടിയിരുന്നു. സിനിമയായാലും ക്രിക്കറ്റായാലും ആരാധന അമിതമാകരുതെന്നാണ് താരപത്നി പറഞ്ഞത്. ബ്ലൈന്‍ഡ് ഫാന്‍സ് ആകരുത്. ഒരാള്‍ ചെയ്യുന്നതോ, അയാളുടെ നേട്ടങ്ങളോ മാത്രമല്ലാതെ മറ്റു കാര്യങ്ങളും കാണാനാവണം.

ഒരാളുടെ ആരാധകനാണെന്ന് കരുതി അയാളുടെ സിനിമകളെല്ലാം മികച്ചതാണെന്നും, ബാക്കിയുള്ളതൊന്നും കാണാനേ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവരുടെ സിനിമകളും ആസ്വദിക്കാനാവണം. ഇഷ്ടപ്പെടുന്ന വ്യക്തിയുടെ നല്ല ഗുണം നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താനാവുമോ എന്ന് നോക്കുന്നതില്‍ തെറ്റില്ലെന്നും എലിസബത്ത് പറഞ്ഞു.

bala elizabeth

ഇയാളാണ് എന്റെ ദൈവം എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകള്‍ കാണാറുണ്ട്. എപ്പോഴും കുടുംബത്തിന് മുൻഗണന നൽകുക. നമുക്കെന്തെങ്കിലും ആവശ്യം വന്നാല്‍ കൂടെ നില്‍ക്കാന്‍ അവരെ ഉണ്ടാവൂ. പൊതുസമൂഹത്തിൽ കാണിക്കുന്നതൊക്കെ സത്യമാണെന്ന് കരുതുന്നത് മണ്ടത്തരമാണ്. യഥാർത്ഥ ജീവിതത്തിൽ അവര്‍ എങ്ങനെയാണെന്ന് നമുക്കറിയില്ലല്ലോ. കുറേക്കാലം അവരുടെ കൂടെ നിന്നാല്‍ പോലും അത് മനസിലാവണമെന്നില്ല.

ആദ്യം കണ്ട ക്യാരക്ടറായിരിക്കണമെന്നില്ല പിന്നീട് കാണുമ്പോൾ. ഒരാൾ നടത്തുന്ന പ്രസംഗമോ, സിനിമയോ കണ്ട് അയാളുടെ ക്യാരക്ടര്‍ വിലയിരുത്തനാവില്ല എന്നുമായിരുന്നു എലിസബത്ത് വീഡിയോയിൽ പറഞ്ഞത്. മുമ്പ് ടോക്‌സിക് ബന്ധങ്ങളെ കുറിച്ചും അതിൽ നിന്ന് ഇറങ്ങി പോരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞ് എലിസബത്ത് പങ്കുവച്ച വീഡിയോയും വൈറലായിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X