For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ആക്രമിക്കാനായി അവര്‍ വീട് വളഞ്ഞു; വെളിപ്പെടുത്തലുമായി ബാല

  |

  ബാലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് നാട്ടില്‍ നിന്നും വന്ന് മലയാളത്തിലെ നിറ സാന്നിധ്യമായി മാറിയ നടനാണ് ബാല. സിനിമ പോലെ തന്നെ ബാലയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് ബാല മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.

  Also Read: എന്റെ ഒമ്പതാമത്തെ പ്രണയമാണ്, പണം കണ്ടു വീണതല്ല; ഭര്‍ത്താവിനെക്കുറിച്ച് അനന്യ പറഞ്ഞത്‌

  ഇതിനിടെ ഇപ്പോഴിതാ ബാലയുടെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് കൗമുദി മൂവിസിന് ബാല നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയായി മാറുന്നത്. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മറ്റുമാണ് ബാല വീഡിയോയില്‍ സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഒരു നടനും നോര്‍മല്‍ ആയിട്ടുള്ള മനുഷ്യനല്ല. നടന്‍ എന്ന് പറയുമ്പോള്‍ ഇമോഷണല്‍ ആയിരിക്കും. ഫെയ്‌സ്ബുക്ക് ലൈവുകള്‍ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മീഡിയയില്‍ വരുന്നത്. അപ്പോള്‍ ഞാന്‍ എത്ര ഉപദ്രവം സഹിച്ചിട്ടുണ്ടാകും. ഞാനിന്ന് പറയുന്നത് കട്ട് ചെയ്യാതെ ഇടാനാകുമോ?

  Also Read: അച്ഛനും അമ്മയും വന്ന് പറഞ്ഞത് പോലെ ആയിരുന്നു അത്; പറഞ്ഞറിയിക്കാൻ പറ്റില്ല; രേഖ രതീഷ്

  എന്റെ വട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്. നിയമത്തിന്റെ പേര് പറഞ്ഞ്. പക്ഷെ അപ്പോഴൊക്കെ ഞാന്‍ നിശബ്ദനായി ഇരുന്നു. ഞാന്‍ വലിയൊരു കുടുംബത്തില്‍ നിന്നും വരുന്നു. വലിയൊരു പൊസിഷനില്‍ ഇരിക്കുന്നു. അതിനാല്‍ ഓക്കെ. ഇതൊരു സാധാരണ മനുഷ്യനാണ് വരുന്നതെങ്കിലോ? തൂങ്ങി മരിക്കും.


  എല്ലാവരുടേയും വിചാരം പണക്കാരനാണെങ്കില്‍ സുഖമാണന്നാണ്. അങ്ങനെയെങ്കില്‍ സുശാന്ത് സിംഗ് മരിച്ചത് എന്തിനാണ്. അയാള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിഷമം മനസിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അയാള്‍ മരിച്ചതെന്നതിന് ഒരേയൊരു ഉത്തരം ഞാന്‍ പറയട്ടെ, തുറന്ന് പറഞ്ഞാല്‍ മനുഷ്യന്മാര്‍ക്ക് മനസിലാകില്ല. ഒരുപക്ഷെ ഒരുത്തനെങ്കിലും അയാളുടെ പ്രശ്‌നം മനസിലാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ അയാള്‍ ആ തീരുമാനം എടുക്കില്ലായിരുന്നു.


  ചില സമയം തോറ്റ് കൊടുക്കുന്നത് വിജയമാണ്. ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ നിശബ്ദനായിരിക്കുന്നതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും ബാല പറയുന്നുണ്ട്. വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബാല താന്‍ മറുപടി പറയില്ലെന്ന് അറിയിച്ചു കൊണ്ട് ഇക്കാര്യം പറഞ്ഞത്.

  ഈയ്യടുത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല മടങ്ങിയെത്തിയത്. ചിത്രത്തില്‍ കോമഡി വേഷമാണ് ബാല അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദവും ബാലയെ വാര്‍ത്തകളിലെത്തിച്ചു. ചിത്രത്തില്‍ അഭിനയിച്ചതിന് നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.

  തനിക്ക് മാത്രമല്ല ചിത്രത്തിലെ മറ്റ് പ്രവര്‍ത്തകര്‍ക്കടക്കം പ്രതിഫലം നല്‍കിയില്ലെന്നും ബാല ആരോപിച്ചിരുന്നു. എന്നാല്‍ പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്തെത്തുകയായിരുന്നു. പണം നല്‍കിയതിന്റെ രേഖകളും ഉണ്ണി മുകുന്ദന്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദന്‍ നുണ പറയുകയാണെന്നായിരുന്നു ബാലയുടെ വിശദീകരണം.

  ഇതിനിടെ സംവിധാനത്തിലേക്ക് കടക്കുകയാണ് ബാലയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയെ നായകനാക്കിയുള്ള സിനിമയുടെ ഒരുക്കത്തിലാണ് താനെന്നാണ് ബാല അറിയിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു എലിസബത്തുമായുള്ളത്. നേരത്തെ ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലൊരു മകളുമുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ഈയ്യടുത്താണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. അമൃത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാവുകയായിരുന്നു. അമൃതയ്ക്കെതിരേയും ഗോപി സുന്ദറിനെതിരേയും ബാല ആരോപണങ്ങളുയർത്തിയതും വാർത്തയായിരുന്നു.

  Read more about: bala
  English summary
  Actor Bala Says Soem People Came To His House To Beat Him And Why He Is Not Speaking
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X