ദൂരെ നിന്ന് എന്റെ മോളെ ഞാന്‍ കണ്ടു, അവള്‍ എന്നേയും; എനിക്കെന്തേലും സംഭവിച്ചാ അവളെ നിങ്ങള്‍ നോക്കണം!

തമിഴ്‌നാട്ടില്‍ നിന്നും വന്ന്, മലയാളികള്‍ തങ്ങളിലൊരാളായി സ്വീകരിച്ച നടനാണ് ബാല. സിനിമയിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല, ഓഫ് സ്‌ക്രീനിലും ബാല താരമാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് ബാല ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. അഭിനയത്തിന് പുറമെ ബാലയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ബാല.

ബാലയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ബാലയുടെ പ്രിയതമ എലിസബത്തും. ഇരുവരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു ഓണ പരിപാടിയില്‍ നിന്നുമുള്ള ബാലയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

Bala

ഈ ഓണം തനിക്ക് അല്‍പം സ്‌പെഷ്യല്‍ ആണെന്നാണ് ബാല പറയുന്നത്. അതിന് കാരണമായി ബാല പറയുന്നത് തന്റെ മകളെ കാണാന്‍ സാധിച്ചു എന്നതാണ്. മനസിലെ വേദനിപ്പിക്കാനും സന്തോഷിപ്പിക്കാനും ചെറിയ വാക്കുകള്‍ക്ക് സാധിക്കുമെന്നാണ് ബാല പറയുന്നത്. 'ജീവിതം എന്താണ് എന്ന് മനസ്സിലാക്കണം. പ്രായം വേറെ അനുഭവം വേറെ. ഞാന്‍ എന്റെ മോളെ കണ്ടു. എന്റെ പാപ്പുവിനെ ഞാന്‍ കണ്ടു. ഇതിന് നിങ്ങള്‍ ക്ലാപ്പ് അടിക്കണം'' എന്ന് സദസിനോടായി പറയുകയാണ് ബാല.

താന്‍ ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞിരിക്കുന്നയാളാണ്. എത്ര കാലം ഈ ഭൂമിയില്‍ ജീവിച്ചിരിക്കും എന്ന് അറിയില്ല. ഞാന്‍ ഈ ഭൂമിയില്‍ നിന്നും പോയാല്‍ എന്റെ മകളെ നിങ്ങളെല്ലാവരും നോക്കണം എന്നാണ് ബാല പറയുന്നത്. താന്‍ ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള കാരണം ആ പ്രതീക്ഷയാണെന്നും ബാല വ്യക്തമാക്കുന്നുണ്ട്. താന്‍ ഓരോ നിമിഷവും ചിന്തിക്കുന്നത് മകളെക്കുറിച്ചാണ്. ദൂരെ നിന്നും മോളെ ഒന്ന് കണ്ടു. അതായിരുന്നു ദൈവം തനിക്കായി വിധിച്ചതെന്നും ബാല പറയുന്നു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനവും അതായിരുന്നുവെന്നും ബാല പറയുന്നു. അതേസമയം തന്റെ മോള്‍ മരിച്ചു പോയി, വയ്യാതെ ഇരിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വന്നുവെന്നും അത് കേട്ട് .വിഷമമായെന്നും ബാല പറയുന്നു. തുടര്‍ന്ന് താന്‍ പോയി ഗേറ്റിന് അപ്പുറത്ത്, കുറച്ച് ദൂരെയായി മോളെ കണ്ടുവെന്നും ബാല പറയുന്നു. താന്‍ അവളേയും തന്നെ അവളും കണ്ടുവെന്നാണ് ബാല പറയുന്നത്.

മകളെക്കുറിച്ചുള്ള തന്റെ വേദന തന്നെ അറിയുന്നവര്‍ക്കേ അറിയൂ. താനായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷെ ഇത് വിധിയാണ്. പ്രിയപ്പെട്ടവരെ വിട്ടു നില്‍ക്കുമ്പോഴാണ് ആ വേദന അറിയാന്‍ സാധിക്കുക. എന്നും ബാല പറയുന്നു. വികാരഭരിതനായിട്ടായിരുന്നു ബാല സംസാരിച്ചത്. അതേസമയം താന്‍ പോയാലും മകളുടെ കൂടെ നന്മയുണ്ടാകുമെന്നും ബാല പറഞ്ഞു. തന്റെ മകളെ നിങ്ങള്‍ നോക്കുമെന്ന ഉറപ്പ് തനിക്കുണ്ടെന്നും ബാല പറയുന്നു.

Bala

നമ്മള്‍ സ്‌നേഹിക്കുന്നവര്‍, നമ്മളെ സ്‌നേഹിക്കുന്നവര്‍ ഒപ്പം ഇരുന്ന്, ഉമ്മ കൊടുത്ത്, ഭക്ഷണം ഒക്കെ കഴിക്കുന്നതാണ് ഓണവും ആഘോഷവും എന്നാണ് ബാല അഭിപ്രായപ്പെടുന്നത്. സ്‌നേഹിക്കാന്‍ രക്തബന്ധം വേണ്ട. ചിലപ്പോള്‍ രക്തബന്ധങ്ങള്‍ പോലും നമ്മളെ ചതിച്ചേക്കാമെന്നും ബാല അഭിപ്രായപ്പെടുന്നുണ്ട്. പണം വരും പോകും പക്ഷെ ചില ബന്ധങ്ങള്‍ അങ്ങനെയല്ലെന്നും ബാല കൂട്ടിച്ചേര്‍ക്കുന്നു.

ഈയ്യടുത്തായിരുന്നു ബാലയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതും ആശുപത്രിയിലെത്തിക്കുന്നതും. തുടര്‍ന്ന് താരത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. ഈ സമയത്ത് ബാലയെ കാണാന്‍ മകള്‍ പാപ്പുവും അമൃതയുമെല്ലാം ആശുപത്രിയിലെത്തിയിരുന്നു. ഈയ്യടുത്ത് യൂട്യൂബര്‍ ചെകുത്താനുമായുള്ള പ്രശ്‌നങ്ങളുടെ പേരിലും ബാല വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

More from Filmibeat

Read more about: bala onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X