അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ബാല എന്ന വ്യക്തി ഇല്ല! എന്റെ തിരിച്ചുവരവിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു; ബാല

മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് നടൻ ബാല. ശക്തമായ കഥാപാത്രങ്ങളുമായി നടൻ വീണ്ടും സിനിമയിൽ സജീവമാകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കരൾ സംബന്ധമായ അസുഖങ്ങളാണ് നടന്റെ ആരോഗ്യത്തെ ബാധിച്ചത്. അതീവ ഗുരുതരാവസ്ഥയിലേക്ക് പോയ നടൻ ശസ്ത്രക്രിയക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഇനി പഴയതിലും ശക്തമായി സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നതാണ് ബാലയുടെ ആ​ഗ്രഹം.

അതിനായുള്ള പരിശ്രമങ്ങൾ നടൻ ആരംഭിച്ചു കഴിഞ്ഞു. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി വർക്കൗട്ടും കാര്യങ്ങളും നടൻ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്റെ ജിം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. ബി​ഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലൂടെയാണ് ബാല പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. വീണ്ടും അത്തരം സിനിമകളുടെ ഭാഗമായി ബാലയെ കാണാമെന്നതാണ് പ്രേക്ഷകരുടെ ആഗ്രഹം.

bala

തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട്, പ്രേക്ഷകർ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ബാല ഇപ്പോൾ. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചെന്നും തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചെന്നുമുള്ള സന്തോഷം പങ്കുവയ്ക്കുകയായിരുന്നു നടൻ. സംഭാഷണത്തിനിടെ ബിഗ് ബി പാർട്ട് 2 ആയ ബിലാലിനെ പറ്റി താൻ സംസാരിച്ചെന്നും വൈകാതെ സന്തോഷവാർത്ത കേൾക്കാനാകുമെന്ന സൂചനയും അദ്ദേഹം നൽകി. ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'ദൈവം സഹായിച്ച് എനിക്ക് ജീവിതം തിരിച്ച് കിട്ടി. നമുക്ക് എല്ലാത്തിനേക്കാളും പ്രധാനം മനസിന്റെ സന്തോഷമാണ്. ഇന്ന് എനിക്കത് കിട്ടി. അതിനെപ്പറ്റി എനിക്ക് പറഞ്ഞേപറ്റൂ. രമേശ് പിഷാരടി എന്നെ വിളിച്ചിരിക്കുന്നു. ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു',

'ഞാൻ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാർ കേരളത്തിൽ ഉണ്ടെന്ന്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല',

'അതേ.. എല്ലാവർക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്. അദ്ദേഹം വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാൽ ആ സംഭാഷണം എല്ലാവരെയും കേൾപ്പിക്കണം എന്ന് എനിക്കുണ്ട്. ഞാൻ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നൽകുകയും ചെയ്തു. അതെനിക്ക് വളരെ സന്തോഷം നൽകി',

'അതുപോലെ നിങ്ങൾ എല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി പാർട്ടി 2, ബിലാലിനെ പറ്റി ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നു എല്ലാവർക്കും സന്തോഷമാകുമെന്ന് ഇനി മമ്മൂക്കയുടെ വിശേഷങ്ങൾ, ഞങ്ങളുടെ വിശേഷങ്ങൾ, നമ്മുടെ വിശേഷങ്ങൾ അടുത്തതായി കാണാം,' ബാല വീഡിയോയിൽ പറഞ്ഞു.

bala mammootty

അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ബാല എത്തിയത്. മുരുഗൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബാലയുടെ കരിയറിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയിട്ടുള്ള വേഷമാണ് ഇത്. രണ്ടു വർഷം മുൻപ് ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ അപ്‌ഡേറ്റുകളൊന്നും പിന്നീട് വന്നിട്ടില്ല.

അതേസമയം കുറച്ചുനാൾ സിനിമകളിൽ നിന്നൊക്കെ മാറി നിന്ന ബാല കഴിഞ്ഞ വർഷം ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം നിർമ്മിച്ച ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ ഒന്നായിരുന്നു ബാലയുടേത്. നടന്റെ തിരിച്ചുവരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. അതിനു പിന്നാലെയാണ് അസുഖ ബാധിതനായി നടൻ വീണ്ടും ഇടവേളയിലേക്ക് പോകുന്നത്. ബാലയുടെ മറ്റൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X